17-Nov-2019 (Sun)
 
 
 
 
തിരുവമ്പാടി കുറ്റിക്കാട്ടുമണ്ണില്‍ കെ സി മാത്യു നിര്യാതനായി; സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക്
തിരുവമ്പാടി: പൊതുപ്രവര്‍ത്തകനും കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന കുറ്റിക്കാട്ടുമണ്ണില്‍ കെ സി മാത്യു(75) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫൊറോന പള്ളിയില്‍. ഭാര്യ: പരേതയായ ത്രേസ്യാമ്മ കൂടരഞ്ഞി (കുരിശുംമൂട്ടില്‍ കുടുംബാംഗം). മക്കള്‍: സാലി (ഇന്‍ഫന്റ് ജീസസ് സ്‌കൂള്‍, തിരുവമ്പാടി), സോണി (ഖത്തര്‍), സജി (സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മരുതോങ്കര), സിസ്റ്റര്‍ സാങ്റ്റമരിയ (സി എം സി കോണ്‍വെന്റ്, തിരുവമ്പാടി). മരുമക്കള്‍: ഡെന്നി പുളിക്കപ്പടവില്‍ (തിരുവമ്പാടി), ആന്‍സി ആലക്കകുന്നേല്‍ (നിലമ്പൂര്‍), ഷീജ ചന്ദ്രന്‍കുന്നേല്‍ (കോടഞ്ചേരി).
 
കാരശ്ശേരി സുലൈമാന്‍പാലം മുക്കോന്‍തൊടിക പാത്തോമ്മാച്ചി നിര്യാതയായി; കബറടക്കം വൈകിട്ട് 3.30 ന്
മുക്കം: കാരശ്ശേരി സുലൈമാന്‍പാലം പരേതനായ മുക്കോന്‍തൊടിക അഹമ്മദ് കുട്ടിയുടെ ഭാര്യ പാത്തോമ്മാച്ചി(85) നിര്യാതയായി. കബറടക്കം വെള്ളിയാഴ്ച വൈകിട്ട് 3.30 ന് കാരശ്ശേരി ജുമാ മസ്ജിദില്‍. മക്കള്‍: അസൈന്‍ വലിയപറമ്പ്, ബഷീര്‍ ചോണാട്, മുനീര്‍, മുഹമ്മദ് കൊടിയത്തൂര്‍, ഉമ്മാച്ചുട്ടി കിഴിശ്ശേരി, ആമിന, ഫാത്തിമ, സുലൈഖ. മരുമക്കള്‍: അസൈന്‍ കൊളോറാമ്മല്‍, ആലി മലാംകുന്ന്, മുഹമ്മദ് കോയ കോഴിക്കോട്, ഫാത്തിമ വലിയപറമ്പ്, ഫാത്തിമ ചോണാട്, ഹസീന.
 
വട്ടോളി തൊണ്ണന്‍കണ്ടി ഉസ്മാന്‍ മുസ്ലിയാര്‍ നിര്യാതനായി
എളേറ്റില്‍: എളേറ്റില്‍ വട്ടോളി തൊണ്ണന്‍കണ്ടി ഉസ്മാന്‍ മുസ്ലിയാര്‍(54) നിര്യാതനായി. ഭാര്യ: സുഹറ. മക്കള്‍: മുഹമ്മദ് റാഷിദ്(ഒമാന്‍), മുഹമ്മദ് മുസമ്മില്‍, മുഹമ്മദ് മഷ്ഹൂദ്, മുഹമ്മദ് മുഷ്താഖ്. സഹോദരങ്ങള്‍: മുഹമ്മദ്, റസാഖ്, റുഖിയ്യ.
 
ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
താമരശ്ശേരി: ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. താമരശ്ശേരി ചുങ്കം ചുണ്ടക്കുന്നുമ്മല്‍ സി കെ അബൂബക്കര്‍(53) ആണ് മരിച്ചത്. ഈമാസം 16 ബുധനാഴ്ച മണ്ണില്‍കടവില്‍ വെച്ച് അബൂബക്കര്‍ സഞ്ചരിച്ച സ്‌കൂട്ടറും ബുള്ളറ്റും കൂട്ടിഇടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചിക്തിസയിലായിരുന്ന അബൂബക്കറിനെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെ മരിച്ചു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുമാറ്റി.
 
കട്ടിപ്പാറ കൊമ്മോട്ട് കീഴഞ്ചേരി ചെറിയോമന നായര്‍ നിര്യാതനായി; സംസ്‌കാരം ഉച്ചക്ക് 1 മണിക്ക്
കട്ടിപ്പാറ: കൊമ്മോട്ട് കീഴഞ്ചേരി ചെറിയോമന നായര്‍(88) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: നാണിയമ്മ. മകന്‍: പ്രേമാനന്ദന്‍. മരുമകള്‍: ഷിജ. സഹോദരി: പരേതയായ മീനാക്ഷി.
 
മാഡേണ്‍ബസാര്‍ കെ ടി അഹമ്മദ്‌കോയ മാസ്റ്റര്‍ നിര്യാതനായി; മയ്യിത്ത് നിസ്‌കാരം രാത്രി 7 മണിക്ക്
കൊടുവള്ളി: മോഡേണ്‍ബസാര്‍ കെ ടി അഹമ്മദ്‌കോയ മാസ്റ്റര്‍(71) നിര്യാതനായി. മയ്യിത്ത് നിസ്‌കാരം ബുധനാഴ്ച രാത്രി 7 മണിക്ക് കൊടുവള്ളി ജുമുഅ മസ്ജിദില്‍.
 
മലപുറം ഇങ്ങേരിക്കുംചാലില്‍ ഇ സി ആലി ഹാജി നിര്യാതനായി; മയ്യിത്ത് നിസ്‌കാരം വെകിട്ട് 5.30 ന്
പുതുപ്പാടി: മലപുറം ഇങ്ങേരിക്കുംചാലില്‍ ഇ സി ആലി ഹാജി(76) നിര്യാതനായി. മയ്യിത്ത് നിസ്‌കാരം ബുധനാഴ്ച വെകിട്ട് 5.30 ന് മലപുറം ജുമുഅ മസ്ജിദില്‍.
 
കൂടത്തായി പൂവോട്ടില്‍ ആലിക്കുഞ്ഞി നിര്യാതനായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 7 മണിക്ക്
കൂടത്തായി: പൂവോട്ടില്‍ ആലിക്കുഞ്ഞി (83) നിര്യാതനായി. മയ്യിത്ത് നിസ്‌കാരം ബുധനാഴ്ച വൈകിട്ട് 7 മണിക്ക് കൂടത്തായി ടൗണ്‍ ജുമുഅ മസ്ജിദില്‍.
 
പന്നിക്കോട്ടൂര്‍ തറോല്‍ മുഹമ്മദിന്റെ ഭാര്യ നഫീസ നിര്യാതയായി
എളേറ്റില്‍: പന്നിക്കോട്ടൂര്‍ തറോല്‍ മുഹമ്മദിന്റെ ഭാര്യയും പന്നൂര്‍ കാരമ്പ്രച്ചാലില്‍ പരേതനായ മുഹമ്മദിന്റെ മകളുമായ നഫീസ(38) നിര്യാതയായി. മക്കള്‍:ഫാത്തിമ (പുന്നശ്ശേരി എ യു പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി), അജ്മല്‍ (പന്നിക്കോട്ടൂര്‍ ജി എല്‍ പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി).
 
പുതുപ്പാടി: പുതുപ്പാടി കൈതപ്പൊയില്‍ കൊടപ്പനക്കല്‍ പരേതനായ കുഞ്ഞിപോകുവിന്റെ ഭാര്യ ആയിഷ(85) നിര്യാതയായി. മക്കള്‍: അഹമ്മദ് കുട്ടി, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, മൂസ സഖാഫി, ഉമ്മര്‍, അബ്ദുല്‍ അസീസ് മാസ്റ്റര്‍, കാദര്‍, ഫാത്തിമ, കദീജ, ജമീല, സുഹറ, പരേതനായ മൊയ്തീന്‍കോയ. മരുമക്കള്‍: അബ്ദുല്‍ കലാം, അഹമ്മദ് കുട്ടി, അബ്ദുല്‍ മജീദ്, ബഷീര്‍, ഷറീന, അസ്മാബി, മറിയ, സുബൈദ, ജംസീറ, ഹഫ്‌സത്ത്, സാജിത.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies