31-Mar-2020 (Tue)
 
 
 
1 2
 
തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
തച്ചംപൊയില്‍: തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. തച്ചംപൊയില്‍ ഒതയോത്ത് മുണ്ടിലാക്കില്‍ സയ്യിദ് മുഹ്തസിം അഹ്ദല്‍ തങ്ങളുടെയും ബുഷ്‌റയുടെയും മകള്‍ ആമിന ഷഹറിയ(7) ആണ് മരിച്ചത്. പൂനൂര്‍ ഇഷാ അത്ത് സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. തീ പൊള്ളലേറ്റ് രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു.
 
ടിപ്പര്‍ സ്‌കൂട്ടറില്‍ ഇടിച്ച് മത പണ്ഡിതന്‍ മരിച്ചു
കുറ്റിക്കാട്ടൂര്‍: ടിപ്പര്‍ സ്‌കൂട്ടറില്‍ ഇടിച്ച് മത പണ്ഡിതന്‍ മരിച്ചു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കോഴിക്കോട് താലൂക്ക് സെക്രട്ടറിയും ജംഇയ്യത്തുല്‍ മുഅല്ലിമ്മന്‍ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റുമായ യൂസുഫലി സഅദി പന്നൂര്‍ ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 6.45 ന് കോഴിക്കോട് കുട്ടിക്കാട്ടൂരില്‍ ആയിരുന്നു അപകടം. വീട്ടില്‍ നിന്നും വെള്ളിപറമ്പിലെ മദ്രസയിലേക്ക് സ്‌കൂട്ടറില്‍ പോകവെ എതിര്‍ ദിശയില്‍ വന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പത്തരയോടെ മരിച്ചു. മയ്യിത്ത് നിസ്‌കാരം ബുധനാഴ്ച വൈകിട്ട് 3 മണിക്ക് വെള്ളിപറമ്പ് അല്‍ ഫത്താഹ് മസ്ജിദിലും 5 മണിക്ക് പന്നൂര്‍ ജുമുഅ മസ്ജിദിലും.
 
ഉംറ കഴിഞ്ഞ് മടങ്ങാനിരുന്ന കിഴക്കോത്ത് കത്തറമ്മല്‍ സ്വദേശി മദീനയില്‍ നിര്യാതനായി
താമരശ്ശേരി: ഉംറ കഴിഞ്ഞ് മടങ്ങാനിരുന്ന കിഴക്കോത്ത് കത്തറമ്മല്‍ സ്വദേശി മദീനയില്‍ നിര്യാതനായി. അറക്കല്‍ അബ്ദുല്‍ ഖാദര്‍ ഹാജി(80) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് ഭാര്യക്കും ബന്ധുക്കള്‍ക്കും ഒപ്പം നാട്ടില്‍ നിന്നും പുറപ്പെട്ട അബ്ദുല്‍ ഖാദര്‍ ഹാജിക്ക് ഏതാനും ദിവസമായി ശ്വാസ തടസ്സം അനുഭവപ്പെട്ടിരുന്നു. ശനിയാഴ്ച പ്രഭാത നിസ്‌കാരത്തിനായി വിളിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. മയ്യിത്ത് മദീനയില്‍ തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
 
കൊടുവള്ളി വാവാട് കുറുക്കന്‍ കുന്നത്ത് രാമന്‍ കുട്ടി നിര്യാതനായി; സംസ്‌കാരം ഉച്ചക്ക് 1 മണിക്ക്
വാവാട്: കൊടുവള്ളി വാവാട് കുറുക്കന്‍ കുന്നത്ത് രാമന്‍ കുട്ടി(70) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: ശ്രീമതി. മക്കള്‍: ഷൈജു, നൈന, ഷൈന. മരുമക്കള്‍: സത്യ ചന്ദ്രന്‍, ദിനേശ്. സഹോദരങ്ങള്‍: കണാരന്‍, കണ്ടന്‍കുട്ടി, അപ്പുക്കുട്ടി, നാരായണി, രോഹിണി, ചന്ദ്രമതി, പരേതയായ ഉണ്ണിച്ചീര.
 
കാവുമ്പൊയില്‍ ചിരുകണ്ടമ്പലത്ത് നൗഫല്‍ നിര്യാതനായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 3.30 ന്
നരിക്കുനി: കാവുമ്പൊയില്‍ ചിരുകണ്ടമ്പലത്ത് അബൂബക്കറിന്റെ മകന്‍ നൗഫല്‍(28) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: രഹനാ ഫാത്തി. സഹോദരങ്ങള്‍: സുബൈര്‍, സുബീന. മയ്യിത്ത് നിസ്‌കാരം ബുധനാഴ്ച വൈകിട്ട് 3.30 ന് കാവുമ്പൊയില്‍ മസ്ജിദിലും 4 മണിക്ക് അത്തിക്കോട് ജുമുഅ മസ്ജിദിലും.
 
കാരുകുളങ്ങര മനത്താംകണ്ടി മുഹമ്മദ് റാഷിദ്(16) നിര്യാതനായി; മയ്യിത്ത് നിസ്‌കാരം രാത്രി 11 മണിക്ക്
നരിക്കുനി: കാരുകുളങ്ങര മനത്താംകണ്ടി അബ്ദുസ്സലാമിന്റെ മകന്‍ മുഹമ്മദ് റാഷിദ്(16) നിര്യാതനായി. പന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും കാരുകുളങ്ങര യൂണിറ്റ് എസ് എസ് എഫ് വൈസ് പ്രസിഡന്റുമാണ്. മയ്യിത്ത് നിസ്‌കാരം ചൊവ്വാഴ്ച രാത്രി 11 മണിക്ക് അത്തിക്കോട് ജുമുഅ മസ്ജിദില്‍. മാതാവ്: റഹ്മത്ത്. സഹോദരങ്ങള്‍: സിദ്ദീഖ്, ഷംന, ശബീബ, ഹബീബ.
 
ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
ഓമശ്ശേരി: ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ഓമശ്ശേരി തറോതൊടിക സിം സിം അബൂബക്കര്‍ ഹാജി(64) ആണ് മരിച്ചത്. ജനുവരി 29 ചൊവ്വാഴ്ച നെല്ലിക്കാപറമ്പില്‍ വെച്ച് അബൂബക്കര്‍ ഹാജി സഞ്ചരിച്ച ബൈക്കില്‍ വൈക്കോല്‍ കയറ്റിയ ലോറി ഇടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. ഓമശ്ശേരിയിലെ വ്യാപാരിയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. മയ്യിത്ത് നിസ്‌കാരം വൈകിട്ട് 4:30 ന് ഓമശ്ശേരി അന്‍വാറുല്‍ ഇസ്ലാം ജുമുഅ മസ്ജിദില്‍.
 
പന്നൂര്‍ കൊഴപ്പന്‍ചാലില്‍ അതൃമാന്‍ ഹാജി (82) നിര്യാതനായി;മയ്യിത്ത് നിസ്‌കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക്
പന്നൂര്‍: കൊഴപ്പന്‍ചാലില്‍ അതൃമാന്‍ ഹാജി (അദ്‌റു 82) നിര്യാതനായി. ഭാര്യ: പരേതയായ ഇമ്പിച്ചി ആയിശ. മക്കള്‍: അബൂബക്കര്‍ ഹാജി(കേരള മുസ്ലിംജമാഅത്ത് എക്‌സിക്യൂട്ടീവ് അംഗം), അബ്ദുല്‍ ഖാദര്‍, അബ്ദുസ്സലാം(മര്‍ക്കസ് കാരന്തൂര്‍), മുഹമ്മദ്, അബ്ദുല്‍ റസാഖ്(ഇരുവരും സൗദി), പാത്തുമ്മ , സുഹറ. മരുമക്കള്‍: മുഹമ്മദ് നരിക്കുനി, മുഹമ്മദ് മുത്തമ്പലം, ഫാത്തിമ കോക്കല്ലൂര്‍, റൈഹാനത്ത് ചക്കാലക്കല്‍, മറിയം പന്നൂര്‍, ഷബ്‌ന പാലക്കുറ്റി, സല്‍മ ഈസ്റ്റ് കിഴക്കോത്ത്. മയ്യിത്ത് നിസ്‌കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പന്നൂര്‍ ജുമുഅ മസ്ജിദില്‍
 
കൂമ്പാറ മുണ്ടക്കല്‍ ജോസഫ് (അപ്പന്‍) നിര്യാതനായി; സംസ്‌കാരം വൈകിട്ട് 3 മണിക്ക്
കൂമ്പാറ: കൂമ്പാറ മുണ്ടക്കല്‍ ജോസഫ് (അപ്പന്‍- 70) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് മരഞ്ചാട്ടി സെന്റ് മേരീസ് പള്ളിയില്‍. മക്കള്‍: സിബി, സിജി, സിജോ (ശില്പ ഇന്‍ഡസ്ട്രീസ് തിരുവമ്പാടി). മരുമക്കള്‍: ജിമ്മി കൊളമ്പേല്‍ പുത്തന്‍പുരയില്‍ (വണ്ടൂര്‍), ബിജി പ്ലാക്കൂട്ടത്തില്‍ (തിരുവമ്പാടി), ബിനിത തെങ്ങുമ്മൂട്ടില്‍ (തിരുവമ്പാടി).
 
മരുതോങ്കര തടത്തില്‍ റ്റി റ്റി അബ്രാഹം(കുട്ടപ്പന്‍) നിര്യാതനായി; സംസ്‌കാരം ഉച്ചക്ക് 2 മണിക്ക്
മരുതോങ്കര: തടത്തില്‍ റ്റി റ്റി അബ്രാഹം(കുട്ടപ്പന്‍- 80) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് മരുതോങ്കര സെന്റ് മേരീസ് ഫൊറോന ദൈവാലയത്തില്‍.
 
1 2
 
 
 

All rights reserved | Website developed and maintained by Zyonz Technologies