02-Jul-2020 (Thu)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
1 2 3 4
 
എ പ്രദീപ് കുമാര്‍ എം എല്‍ എയുടെ മാതാവ് നിര്യാതയായി; സംസ്‌കാരം ഉച്ചക്ക് 2 മണിക്ക്
നാദാപുരം: സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാര്‍ എം എല്‍ എയുടെ മാതാവ് ചേലക്കാട് ആനാറമ്പത്ത് കമലാക്ഷിയമ്മ (78) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ചേലക്കാട്ടെ വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ ഗോപാലകൃഷ്ണ കുറുപ്പ്. മകള്‍: ലത. മരുമക്കള്‍: അഖില (സെക്രട്ടറി, വേങ്ങേരി സര്‍വ്വീസ് സഹകരണ ബേങ്ക്), രാധകൃഷണന്‍ മരുതോങ്കര (ഖത്തര്‍). സഹോദരങ്ങള്‍: നാരായണന്‍ നമ്പ്യാര്‍, പരേതരായ കാര്‍ത്യായനിയമ്മ, ഗംഗാധരന്‍ നമ്പ്യാര്‍.
 
കത്തറമ്മല്‍ പൂക്കാട്ട് അബ്ദുള്‍ നാസര്‍(50) നിര്യാതനായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 5.30 ന്
കത്തറമ്മല്‍: കത്തറമ്മല്‍ പൂക്കാട്ട് അബ്ദുള്‍ നാസര്‍(50) നിര്യാതനായി. നരിക്കുനി ദവ മെഡിക്കല്‍സ്, കത്തറമ്മല്‍ ഹെല്‍ത്ത് കെയര്‍ എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. മയ്യിത്ത് നിസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് 5.30 ന് കത്തറമ്മല്‍ ജുമുഅ മസ്ജിദില്‍.
 
പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലെ എല്‍ ഡി ക്ലാര്‍ക്ക് അബ്ദുല്‍ റഷീദ്(41) നിര്യാതനായി; മയ്യിത്ത് നിസ്‌കാരം രാത്രി 8.30 ന്
പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലെ എല്‍ ഡി ക്ലാര്‍ക്ക് അബ്ദുല്‍ റഷീദ്(41) നിര്യാതനായി. കുഞ്ഞുകുളം പരേതനായ കുഞ്ഞുകുളം ബുഹാരി മുസ്ലിയാരുടെ മകനാണ്. മാതാവ്: പാത്തുമ്മ. ഭാര്യ: നസീമ(ചമല്‍). മക്കള്‍: മുഹമ്മദ് അമീന്‍, സഫ്വാന്‍, ഫാത്തിമ തസ്നി. മയ്യിത്ത് നിസ്‌കാരം ചൊവ്വാഴ്ച രാത്രി 8.30 ന് കുഞ്ഞുകുളം ജുമുഅ മസ്ജിദില്‍.
 
കോളിക്കല്‍ വട്ടിക്കുന്നുമ്മല്‍ അബ്ദുല്‍ മജീദ് നിര്യാതനായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 4:30 ന്
കോളിക്കല്‍: വട്ടിക്കുന്നുമ്മല്‍ അബ്ദുല്‍ മജീദ് (63) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: ഷാനവാസ്, ഷഹനാസ്, ഷാനിബ, ഷമീമ. മരുമക്കള്‍: മുഹമ്മദ്, നര്‍ഷ. മയ്യിത്ത് നിസ്‌കാരം ശനിയാഴ്ച വൈകിട്ട് 4:30 ന് കോളിക്കല്‍ ജുമാ മസ്ജിദില്‍.
 
അടിവാരം പൊട്ടിക്കൈ വെള്ളായി നിര്യാതയായി
അടിവാരം: പൊട്ടിക്കൈ പരേതനായ നെല്ലാളന്റെ ഭാര്യ വെള്ളായി (75) നിര്യാതയായി. മക്കള്‍: ശിവദാസന്‍, ദേവി. മരുമക്കള്‍: ഗോപാലന്‍, പ്രസന്ന.
 
ഓമശ്ശേരി പുത്തൂര്‍ തമ്പലങ്ങാട് രാജന്‍(ബാബു) നിര്യാതനായി
ഓമശ്ശേരി: പുത്തൂര്‍ തമ്പലങ്ങാട് പരേതനായ കണാരന്റെ മകന്‍ രാജന്‍(ബാബു- 50) നിര്യാതനായി. അമ്മ: ദേവകി. ഭാര്യ: ഉഷ. മക്കള്‍: വൈശാഖ്, അമൃത. സഹോദരന്‍: സതീശന്‍.
 
തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
തച്ചംപൊയില്‍: തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. തച്ചംപൊയില്‍ ഒതയോത്ത് മുണ്ടിലാക്കില്‍ സയ്യിദ് മുഹ്തസിം അഹ്ദല്‍ തങ്ങളുടെയും ബുഷ്‌റയുടെയും മകള്‍ ആമിന ഷഹറിയ(7) ആണ് മരിച്ചത്. പൂനൂര്‍ ഇഷാ അത്ത് സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. തീ പൊള്ളലേറ്റ് രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു.
 
ടിപ്പര്‍ സ്‌കൂട്ടറില്‍ ഇടിച്ച് മത പണ്ഡിതന്‍ മരിച്ചു
കുറ്റിക്കാട്ടൂര്‍: ടിപ്പര്‍ സ്‌കൂട്ടറില്‍ ഇടിച്ച് മത പണ്ഡിതന്‍ മരിച്ചു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കോഴിക്കോട് താലൂക്ക് സെക്രട്ടറിയും ജംഇയ്യത്തുല്‍ മുഅല്ലിമ്മന്‍ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റുമായ യൂസുഫലി സഅദി പന്നൂര്‍ ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 6.45 ന് കോഴിക്കോട് കുട്ടിക്കാട്ടൂരില്‍ ആയിരുന്നു അപകടം. വീട്ടില്‍ നിന്നും വെള്ളിപറമ്പിലെ മദ്രസയിലേക്ക് സ്‌കൂട്ടറില്‍ പോകവെ എതിര്‍ ദിശയില്‍ വന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പത്തരയോടെ മരിച്ചു. മയ്യിത്ത് നിസ്‌കാരം ബുധനാഴ്ച വൈകിട്ട് 3 മണിക്ക് വെള്ളിപറമ്പ് അല്‍ ഫത്താഹ് മസ്ജിദിലും 5 മണിക്ക് പന്നൂര്‍ ജുമുഅ മസ്ജിദിലും.
 
ഉംറ കഴിഞ്ഞ് മടങ്ങാനിരുന്ന കിഴക്കോത്ത് കത്തറമ്മല്‍ സ്വദേശി മദീനയില്‍ നിര്യാതനായി
താമരശ്ശേരി: ഉംറ കഴിഞ്ഞ് മടങ്ങാനിരുന്ന കിഴക്കോത്ത് കത്തറമ്മല്‍ സ്വദേശി മദീനയില്‍ നിര്യാതനായി. അറക്കല്‍ അബ്ദുല്‍ ഖാദര്‍ ഹാജി(80) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് ഭാര്യക്കും ബന്ധുക്കള്‍ക്കും ഒപ്പം നാട്ടില്‍ നിന്നും പുറപ്പെട്ട അബ്ദുല്‍ ഖാദര്‍ ഹാജിക്ക് ഏതാനും ദിവസമായി ശ്വാസ തടസ്സം അനുഭവപ്പെട്ടിരുന്നു. ശനിയാഴ്ച പ്രഭാത നിസ്‌കാരത്തിനായി വിളിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. മയ്യിത്ത് മദീനയില്‍ തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
 
കൊടുവള്ളി വാവാട് കുറുക്കന്‍ കുന്നത്ത് രാമന്‍ കുട്ടി നിര്യാതനായി; സംസ്‌കാരം ഉച്ചക്ക് 1 മണിക്ക്
വാവാട്: കൊടുവള്ളി വാവാട് കുറുക്കന്‍ കുന്നത്ത് രാമന്‍ കുട്ടി(70) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: ശ്രീമതി. മക്കള്‍: ഷൈജു, നൈന, ഷൈന. മരുമക്കള്‍: സത്യ ചന്ദ്രന്‍, ദിനേശ്. സഹോദരങ്ങള്‍: കണാരന്‍, കണ്ടന്‍കുട്ടി, അപ്പുക്കുട്ടി, നാരായണി, രോഹിണി, ചന്ദ്രമതി, പരേതയായ ഉണ്ണിച്ചീര.
 
1 2 3 4
 
 
 

All rights reserved | Website developed and maintained by Zyonz Technologies