31-Mar-2020 (Tue)
 
 
 
1 2
 
ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു
മണാശ്ശേരി: മണാശ്ശേരിയില്‍ ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു. മുക്കം കുമരനല്ലൂര്‍ പുല്‍പ്പറമ്പില്‍ അബ്ദുല്‍ ജബ്ബാര്‍ ആണ് മരിച്ചത്. ഭാര്യ സക്കീനയെ സാരമായ പരുക്കുകളോടെ കെ എം സി ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെസ്റ്റ് മണാശ്ശേരിയില്‍ തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന കാറ് ഇടിക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ച് നിയന്ത്രണം വിട്ടാണ് കാറ് ബൈക്കില്‍ ഇടിച്ചത്. ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അബ്ദുല്‍ ജബ്ബാര്‍ മരിച്ചിരുന്നു. മയ്യിത്ത് നിസ്‌കാരം ചൊവ്വാഴ്ച ഉച്ചയോടെ കുമരനല്ലൂര്‍ നെല്ലിക്കുത്ത് ജുമുഅ മസ്ജിദില്‍ നടക്കും.
 
പൂനൂര്‍ മുച്ചിലോട്ട് കണ്ടി കൃഷ്ണന്‍ വൈദ്യര്‍ നിര്യാതനായി; സഞ്ചയനം ബുധനാഴ്ച
പൂനൂര്‍: മുച്ചിലോട്ട് കണ്ടി കൃഷ്ണന്‍ വൈദ്യര്‍ നിര്യാതനായി. സഞ്ചയനം ബുധനാഴ്ച. ദേശീയ ആയുര്‍വേദിക് ഫാര്‍മസി മുന്‍ ചീഫ് ഫിസിഷ്യനായിരുന്നു. പരേതരായ മുച്ചിലോട്ടു കണ്ടി ഉണ്യാമന്‍ വൈദ്യരുടേയും ചീരുവിന്റെയും മകനാണ്. ഭാര്യ: സരോജിനി ടീച്ചര്‍ (റിട്ടയര്‍ഡ്). മക്കള്‍: ദിവാകരന്‍, ഉഷ, രതി, പരേതനായ സുധാകരന്‍. മരുമക്കള്‍: ദീപ, രാജന്‍ (വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ മഞ്ചേരി), ബാലകൃഷ്ണന്‍ (സീനിയര്‍ സൂപ്രണ്ട് കെ സ് ഇ ബി മഞ്ചേരി). സഹോദരങ്ങള്‍: ദാമോദരന്‍, (റിട്ടേര്‍ഡ് കെ സ് ആര്‍ ടി സി), പത്മനാഭന്‍ (സി പി ഐ എം പൂനൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി), ജനാര്‍ദ്ദനന്‍ (റിട്ടേര്‍ഡ് എസ് ഐ), ജഗനിവാസന്‍, ജാനകി, നാരായണി, രത്‌നവല്ലി, സുധ, പരേതനായ മാധവന്‍ വൈദ്യര്‍.
 
അഗസ്ത്യന്‍മുഴി വെങ്ങളത്ത് ഷെരീഫ് നിര്യാതനായി
മുക്കം: അഗസ്ത്യന്‍മുഴി വെങ്ങളത്ത് ഷെരീഫ് നിര്യാതനായി. സഹോദരങ്ങള്‍: ഖാദര്‍, മജീദ്, സൗഫീക്ക് വെങ്ങളത്ത്.
 
അടിവാരം ചാമുണ്ടി കാരാട്ടുമീത്തല്‍ സുന്ദരന്‍ നിര്യാതനായി
അടിവാരം: അടിവാരം ചാമുണ്ടി കാരാട്ടുമീത്തല്‍ സുന്ദരന്‍(62) നിര്യാതനായി. ചാമുണ്ടിയില്‍ തയ്യല്‍കട നടത്തി വരികയായിരുന്നു. പിതാവ്: പരേതനായ ചെക്കായി. മാതാവ്: പരേതയായ മാതു. ഭാര്യ: ലീല. സഹോദരങ്ങള്‍: ചന്ദ്രന്‍ (മുക്കം), സുലോചന (കുരുവട്ടൂര്‍), വിമല (പുതുപ്പാടി), ഹൈമാവതി (മുക്കം), ഷീല (കുന്ദമംഗലം), പരേതനായ വേലായുധന്‍.
 
ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു
ഓമശ്ശേരി: ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. ഓമശ്ശേരി പെരുമ്പൊയില്‍ വയല്‍ പരേതനായ ഷെരീഫിന്റെ മകന്‍ മുഹമ്മദ് ഇനാമുറഹ്മാന്‍(17) ആണ് മരിച്ചത്. 3 മാസം മുമ്പ് ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നു. ആര്‍ ഇ സി റഹ്മാനിയയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു. മാതാവ്: നൂര്‍ജഹാന്‍. സഹോദരന്‍: മുഹമ്മദ് നിഹാം.
 
പുതുപ്പാടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ഈങ്ങാപ്പുഴ: ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇങ്ങാപ്പുഴ വേനകാവ് പ്ലാപ്പറ്റ വാളത്ത് വളപ്പില്‍ രവിയുടെ മകന്‍ രജ്ഞിത്ത്(27) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചോയോട് ബിജുവിനെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിലില്‍ ഞായറാഴ്ച രാവിലെ 11.30 നായിരുന്നു അപകടം. മരണവീട്ടില്‍ നിന്നും ബിജുവിനൊപ്പം വെളിച്ചെണ്ണ വാങ്ങാന്‍ എത്തിയപ്പോള്‍ പരപ്പനങ്ങാടി സ്വദേശി സഞ്ചരിച്ച ബൈക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു. പരപ്പനങ്ങാടി സ്വദേശി നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. മാതാവ്: രത്‌നകുമാരി. സഹോദരങ്ങള്‍: രമ്യ, അജിത്ത്. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
 
തിരുവമ്പാടി ആലപ്പാട്ട് ജോസഫിന്റെ ഭാര്യ മേരി നിര്യാതയായി; സംസ്‌കാരം ശനിയാഴ്ച രാവിലെ 9 മണിക്ക്
തിരുവമ്പാടി: ആലപ്പാട്ട് ജോസഫിന്റെ ഭാര്യ മേരി നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് ഫൊറോനാ പള്ളിയില്‍.
 
തിരുവമ്പാടി കുറ്റിക്കാട്ടുമണ്ണില്‍ കെ സി മാത്യു നിര്യാതനായി; സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക്
തിരുവമ്പാടി: പൊതുപ്രവര്‍ത്തകനും കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന കുറ്റിക്കാട്ടുമണ്ണില്‍ കെ സി മാത്യു(75) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫൊറോന പള്ളിയില്‍. ഭാര്യ: പരേതയായ ത്രേസ്യാമ്മ കൂടരഞ്ഞി (കുരിശുംമൂട്ടില്‍ കുടുംബാംഗം). മക്കള്‍: സാലി (ഇന്‍ഫന്റ് ജീസസ് സ്‌കൂള്‍, തിരുവമ്പാടി), സോണി (ഖത്തര്‍), സജി (സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മരുതോങ്കര), സിസ്റ്റര്‍ സാങ്റ്റമരിയ (സി എം സി കോണ്‍വെന്റ്, തിരുവമ്പാടി). മരുമക്കള്‍: ഡെന്നി പുളിക്കപ്പടവില്‍ (തിരുവമ്പാടി), ആന്‍സി ആലക്കകുന്നേല്‍ (നിലമ്പൂര്‍), ഷീജ ചന്ദ്രന്‍കുന്നേല്‍ (കോടഞ്ചേരി).
 
കാരശ്ശേരി സുലൈമാന്‍പാലം മുക്കോന്‍തൊടിക പാത്തോമ്മാച്ചി നിര്യാതയായി; കബറടക്കം വൈകിട്ട് 3.30 ന്
മുക്കം: കാരശ്ശേരി സുലൈമാന്‍പാലം പരേതനായ മുക്കോന്‍തൊടിക അഹമ്മദ് കുട്ടിയുടെ ഭാര്യ പാത്തോമ്മാച്ചി(85) നിര്യാതയായി. കബറടക്കം വെള്ളിയാഴ്ച വൈകിട്ട് 3.30 ന് കാരശ്ശേരി ജുമാ മസ്ജിദില്‍. മക്കള്‍: അസൈന്‍ വലിയപറമ്പ്, ബഷീര്‍ ചോണാട്, മുനീര്‍, മുഹമ്മദ് കൊടിയത്തൂര്‍, ഉമ്മാച്ചുട്ടി കിഴിശ്ശേരി, ആമിന, ഫാത്തിമ, സുലൈഖ. മരുമക്കള്‍: അസൈന്‍ കൊളോറാമ്മല്‍, ആലി മലാംകുന്ന്, മുഹമ്മദ് കോയ കോഴിക്കോട്, ഫാത്തിമ വലിയപറമ്പ്, ഫാത്തിമ ചോണാട്, ഹസീന.
 
വട്ടോളി തൊണ്ണന്‍കണ്ടി ഉസ്മാന്‍ മുസ്ലിയാര്‍ നിര്യാതനായി
എളേറ്റില്‍: എളേറ്റില്‍ വട്ടോളി തൊണ്ണന്‍കണ്ടി ഉസ്മാന്‍ മുസ്ലിയാര്‍(54) നിര്യാതനായി. ഭാര്യ: സുഹറ. മക്കള്‍: മുഹമ്മദ് റാഷിദ്(ഒമാന്‍), മുഹമ്മദ് മുസമ്മില്‍, മുഹമ്മദ് മഷ്ഹൂദ്, മുഹമ്മദ് മുഷ്താഖ്. സഹോദരങ്ങള്‍: മുഹമ്മദ്, റസാഖ്, റുഖിയ്യ.
 
1 2
 
 
 

All rights reserved | Website developed and maintained by Zyonz Technologies