17-Nov-2019 (Sun)
 
 
 
 
ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
കൊടുവള്ളി: ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കിഴക്കോത്ത് പൂളക്കമണ്ണില്‍ പരേതനായ പ്രഭാകരന്‍ നായരുടെ മകന്‍ പ്രശോഭ് കുമാര്‍(30) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ദേശീയപാതയില്‍ മോഡേണ്‍ ബസാറില്‍ ആയിരുന്നു അപകടം. വിവാഹ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ ബൈക്ക് റോഡരികിലെ മതിലില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെയിന്റ്ിംഗ് തൊഴിലാളിയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.
 
പുതുപ്പാടി കരികുളം ചോയിമഠത്തില്‍ മൊയ്തീന്‍(70) നിര്യാതനായി
പുതുപ്പാടി: പുതുപ്പാടി കരികുളം ചോയിമഠത്തില്‍ മൊയ്തീന്‍(70) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: സാഹിറ, സാബിറ, റംല, അസ്മ. മരുമക്കള്‍: ബഷീര്‍ മലപുറം, ഷീഹാബ്, റഊഫ്, ബഷീര്‍ അണ്ടോണ.
 
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ജ്യേഷ്ട സഹോദരന്‍ എ പി മുഹമ്മദ് ഹാജി(94) നിര്യാതനായി
കട്ടിപ്പാറ: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ജ്യേഷ്ട സഹോദരന്‍ കട്ടിപ്പാറ കരിഞ്ചോലയില്‍ എ പി മുഹമ്മദ് ഹാജി(94) നിര്യാതനായി. ഭാര്യ: ഫാത്വിമ. മക്കള്‍: അബ്ദുസ്സലാം സഖാഫി(അല്‍ ഐന്‍), അബ്ദുന്നാസര്‍ സഖാഫി, അബ്ദുല്‍ ഹകീം(യു എ ഇ), മാജിദ് സഖാഫി(പൂനൂര്‍ മര്‍ക്കസ് ഗാര്‍ഡന്‍ സഹ്‌റതുല്‍ ഖുര്‍ആന്‍), സൈനുല്‍ ആബിദ് സഖാഫി(മര്‍ക്കസ് ഹയര്‍ സെക്കന്ററിസ്‌കൂള്‍), മൈമൂന, ഉമൈമത്ത്, മരുമക്കള്‍: അബൂബക്കര്‍ ഹാജി, ദുല്‍ഫുഖാര്‍ സഖാഫി, ഷാഹിദ, സല്‍മ, ബുഷ്‌റ, ആയിഷതുല്‍ ബുഷ്‌റ, മുഹ്‌സിന.
 
പുതുക്കുടി രാമന്‍ നമ്പ്യാര്‍ നിര്യാതനായി; സംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക്
താമരശ്ശേരി: ചുണ്ടക്കുന്നുമ്മല്‍ താമസിക്കുന്ന പുതുക്കുടി രാമന്‍ നമ്പ്യാര്‍ (ബാലന്‍ നമ്പ്യാര്‍ 88) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: ശ്രീമതി. മക്കള്‍ പി ആര്‍ വിനോദ് (താലൂക്ക് ഓഫീസ് താമരശ്ശേരി), പി ആര്‍ പ്രമോദ്, പി ആര്‍ മനോജ്. മരുമക്കള്‍: ഷൈജ, ബീന, ഡാലിയ. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.
 
ഈര്‍പ്പോണ: പുത്തന്‍പുരയില്‍ ഉമ്മര്‍കുഞ്ഞി (58) നിര്യാതനായി. മയ്യിത്ത് നിസ്‌കാരം ശനിയാഴ്ച രാവിലെ 9 മണിക്ക്
ഈര്‍പ്പോണ: പുത്തന്‍പുരയില്‍ ഉമ്മര്‍കുഞ്ഞി (58) നിര്യാതനായി. മാതാവ് കുഞ്ഞാമിന. ഭാര്യ: സല്‍മ. മക്കള്‍: മുഹമ്മദ് മുനീസ്, ഫര്‍ഷാദ് (സൗദി), കോയ ഫിറോസ്, അമീന ഫെബിന്‍, ആയിഷ ഷറിന്‍: മരുമകള്‍: ഹഫ്‌സീറ. സഹോദരങ്ങള്‍: പി പി പോക്കര്‍ കുട്ടി, അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ നാസര്‍, അഷ്‌റഫ്, ആയിഷക്കുട്ടി, മറിയക്കുട്ടി, ഫാത്തിമ, ജമീല, പരേതനായ അബ്ദുല്‍ മുനീര്‍. മയ്യിത്ത് നിസ്‌കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് ഈര്‍പ്പോണ ജുമാ മസ്ജിദില്‍.
 
വാഹനാപകടത്തില്‍ പരുക്കേറ്റ തബലിസ്റ്റ് മരിച്ചു
തിരുവമ്പാടി: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തബലിസ്റ്റ് മരിച്ചു. തിരുവമ്പാടി തൊണ്ടിമ്മല്‍ പാറമണ്ണില്‍ പൃഥ്വിരാജ്(48) ആണ് മരിച്ചത്. പൃഥിരാജ് സഞ്ചരിച്ച ഓട്ടോറിക്ഷ മുക്കം പി സി ജംഗ്ഷനിലെ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. രണ്ടാഴ്ച മുന്‍പായിരുന്നു സംഭവം. സാരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആശുപത്രി വിട്ട പൃഥിരാജിന് ഇന്നലെ ശക്തമായ തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി. ഗാനമേളാ വേദികളിലെ നിറ സാന്നിധ്യമായിരുന്ന പൃഥിരാജ് വിവിധ മലയാളം ചാനലുകളിലെ പരിപാടികള്‍ക്കും തബല വായിച്ചിട്ടുണ്ട്.
 
കല്ലായി പൊക്ലാശ്ശേരി പരമേശ്വരന്‍(76) നിര്യാതനായി
കല്ലായി: കല്ലായി പൊക്ലാശ്ശേരി പരമേശ്വരന്‍(76) നിര്യാതനായി. ഭാര്യ: പ്രേമ. മക്കള്‍: വിജീഷ്, ജെസ്സി, സിജി. മരുമക്കള്‍: സീമ, ബിജു, സുര്‍ജിഷ് ലാലു. സഹോദരങ്ങള്‍: പരേതനായ പ്രഭാകരന്‍, പ്രഭാവതി, സുഭാഷിണി.
 
ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പോസ്റ്റോഫീസ് ജീവനക്കാരി മരിച്ചു
താമരശ്ശേരി: ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പോസ്റ്റോഫീസ് ജീവനക്കാരി മരിച്ചു. താമരശ്ശേരി പോസ്‌റ്റോഫീസിലെ താത്കാലിക ജീവനക്കാരിയായ കാരാടി കുറ്റിയാക്കില്‍ കുട്ടിമാളു(52) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഈ മാസം നാലിന് ഉച്ചക്ക് പന്ത്രണ്ടരയോടെ കോരങ്ങാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് മുന്‍വശത്തായിരുന്നു അപകടം. തപാല്‍ ഉരുപ്പടികളുമായി പോവുകയായിരുന്ന കുട്ടിമാളു റോഡ് മുറിച്ചു കടക്കുന്നതിനിടെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഭര്‍ത്താവ്: കൂരാച്ചുണ്ട് ചെറുകാട് കുനിയില്‍ കുമാരന്‍. സഹോദരങ്ങള്‍: രാജന്‍, വിലാസിനി, രവി.
 
തോട്ടുമുക്കം കിഴക്കേക്കര തോമസ്(76) നിര്യാതനായി; സംസ്‌കാരം ശനിയാഴ്ച വൈകിട്ട് 3 മണിക്ക്
തോട്ടുമുക്കം: കിഴക്കേക്കര തോമസ്(തൊമ്മച്ചന്‍-76) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് 3 മണിക്ക് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോനാ പള്ളിയില്‍. ഭാര്യ: എല്‍സി ഭരണങ്ങാനം കുടക്കച്ചിറ കുടുംബാംഗം. മക്കള്‍: ബെന്നി, സിസ്റ്റര്‍ ലിസി(പ്രസന്റേഷന്‍ കോണ്‍വെന്റ്- അസം), വത്സ, ഡെയ്‌സി, മേരി, ലൂസി, ഫാ.റോയി (സി എസ് എസ് ആര്‍- ബംഗളൂരു), സിബി. മരുമക്കള്‍: ബീന തുണ്ടത്തില്‍, തങ്കച്ചന്‍ പതിപ്പള്ളില്‍, ജോസ് മലപ്രവനാല്‍, സണ്ണി കൊടുകപ്പള്ളില്‍, ടോമി പരുന്താനില്‍, ജോളി അമയോലിക്കല്‍.
 
അണ്ടോണ പോര്‍ങ്ങോട്ടൂര്‍ പൊയില്‍ കുടുക്കില്‍ കാദര്‍(64) നിര്യാതനായി; മയ്യത്ത് നിസ്‌കാരം 12 മണിക്ക്
അണ്ടോണ: പോര്‍ങ്ങോട്ടൂര്‍ പൊയില്‍ കുടുക്കില്‍ കാദര്‍(64) നിര്യാതനായി. മയ്യത്ത് നിസ്‌കാരം വ്യാഴാഴ്ച 12 മണിക്ക് അണ്ടോണ ജൂമുഅത്ത് പള്ളിയില്‍. ഭാര്യ: സുഹറ. മക്കള്‍: റാഷിദ്, ആസിഫ്അലി, ആബിദ, നൗഷിദ, മുഹമ്മദ് സാലിഹ്. മരുമക്കള്‍: ഷമീര്‍, ഷരീഫ്, അബ്ദുള്‍ ലത്തീഫ്, ഹാഫില അഫി.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies