07-Dec-2019 (Sat)
 
 
 
ഉന്നത വിജയികള്‍ക്ക് അനുമോദനവും ഇഫ്താര്‍ സംഗമവും
പൂനൂര്‍: ഹെല്‍ത്ത് കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ അനുമോദനവും ഇഫ്താര്‍ സംഗമവും നടത്തി. പൂനൂര്‍ വ്യാപാര ഭവനില്‍ നടന്ന പരിപാടിയില്‍ കാരാട്ട് റസാഖ് എം എല്‍ എ വിദ്യാര്‍ഥികള്‍ക്ക് മെമെന്റോ സമ്മാനിച്ചു. പ്രസിഡന്റ് നാസര്‍ ബാഖവി മലേഷ്യ അധ്യക്ഷത വഹിച്ചു. എ കെ ഗോപാലന്‍, പി കെ നാസര്‍ സഖാഫി, ശഫീഖ് കാന്തപുരം, കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, സി കെ അസീസ് ഹാജി, ബശീര്‍ മാസ്റ്റര്‍ വടക്കോത്ത്, കെ ബാബു മാസ്റ്റര്‍, യു എം ലത്തീഫ്, സന്ദീപ് കൃഷ്ണന്‍ കെ ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫൈസല്‍ നെരോത്ത് സ്വാഗതവും ഷുക്കൂര്‍ സ്രാമ്പിക്കല്‍ നന്ദിയും പറഞ്ഞു. ഹെല്‍ത്ത് കെയര്‍ സൊസൈറ്റി സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും ബധികരും മൂകരുമായ സഹോദരങ്ങളും ഇഫ്താറില്‍ പങ്കെടുത്തു.
 
ഉന്നതവിജയികളെ അനുമോദിച്ചു
താമരശ്ശേരി: ജനശ്രീ സുസ്ഥിര വികസന മിഷന്‍ കൊടുവള്ളി ബ്ലോക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ കൊടുവള്ളി നിയോജക മണ്ഡലത്തിലെ എസ് എസ് എല്‍ സി, പ്ലസ് ടു ഉന്നതവിജയികള്‍ക്ക് അനുമോദനവും അവാര്‍ഡ് ദാനവും നടത്തി. താമരശ്ശേരി കോണ്‍ഗ്രസ് ഭവനില്‍ നടന്ന ചടങ്ങ് കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. ജനശ്രീ ചെയര്‍മാന്‍ കെ കെ ആലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി സി ഹബീബ് തമ്പി, കെ സരസ്വതി തുടങ്ങിയവര്‍ സംബന്ധിച്ചു.
 
കുന്ദമംഗലം: രമ്യാ ഹരിദാസ് രാജിവെച്ച ഒഴിവില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ വിജി മുപ്രമ്മലിനെ തിരഞ്ഞെടുത്തു. എത്താന്‍ വൈകിയ എല്‍ ഡി എഫ് അംഗത്തെ വോട്ടുചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യം യു ഡി എഫ് അംഗീക രിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടത് അംഗങ്ങള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി പി സുനിത പത്രിക നല്‍കിയിരുന്നു. ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച രമ്യാ ഹരിദാസ് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ച ഒഴിവിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്. 19 അംഗ ഭരണസമിതിയില്‍ യു ഡി എഫിന് പത്തും എല്‍ ഡി എഫിന് ഒമ്പതും അംഗങ്ങളാണുള്ളത്. കുന്ദമംഗലം ഗ്രാമപ്പഞ്ചായത്തിലെ ചെത്തുകടവ് ഡിവിഷനെയാണ് വിജി മുപ്രമ്മല്‍ പ്രതിനിധീകരിക്കുന്നത്. വരണാധികാരി എ ഡി സി(ജനറല്‍). പി എം രാജീവ് തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.
 
കോടഞ്ചേരി: തോമസ് തോണിപ്പാറ അനുസ്മരണം നടത്തി. മലബാര്‍ മേഖലയുടെയും പ്രത്യേകിച്ച് മലയോര പ്രദേശങ്ങളുടെയുംസമഗ്ര വികസനത്തിന് തോമസ് തോണിപ്പാറ നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാന്‍ കഴിയില്ലന്ന് കേരള കോണ്‍ഗ്രസ് (എം) തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ടി എം ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയി മ്ലാങ്കുഴിയില്‍ ആധ്യക്ഷത വഹിച്ചു. എ വി തോമസ്, റോയി മുരിക്കോലില്‍, വില്‍സണ്‍ താഴത്തുപറമ്പില്‍, മാത്യു ചെമ്പോട്ടിക്കല്‍, അഗസ്റ്റ്യന്‍ മണ്ണുകുശുമ്പില്‍, സാംസന്‍ പുളിച്ച മാവില്‍, സണ്ണി പുതുപറമ്പില്‍, ദിനീഷ് കൊച്ചു പറമ്പില്‍, കെ ഡി വിനോദ്, ഫൈസല്‍ ചാലില്‍, ജോസ് ചോര്‍ക്കാപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.
 
ശുചിത്വ ഹര്‍ത്താല്‍ നടത്തി
കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചിത്വ ഹര്‍ത്താല്‍ നടത്തി. കട്ടിപ്പാറ ടൗണില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ ഇന്ദിരാ ശ്രീധരന്‍, വത്സല കനകദാസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി എം കൃഷ്ണാനന്ദന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി എം റഷീദ്, ജില്‍ന എം എസ്, വ്യാപാര വ്യവസായി ഏകോപന സമിതി സെക്രട്ടറി എ കെ ലോഹിതാക്ഷന്‍, അംഗനവാടി വര്‍ക്കര്‍മാര്‍, അശാ പ്രവര്‍ത്തകര്‍, വ്യാപാരികള്‍ എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്തിലെ 15 വാര്‍ഡിലെയും പൊതുയിടങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി.
 
അനുസ്മരണ സമ്മേളനവും ഉന്നത വിജയികളെ അനുമോദിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു
കൊടുവള്ളി: പാലക്കുറ്റി സി പി പൂക്കോയതങ്ങള്‍ മെമ്മോറിയല്‍ മില്ലത്ത് റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സി പി പൂക്കോയ തങ്ങള്‍, ഇമ്പിച്ചിക്കോയ തങ്ങള്‍, എ കെ അസീസ് എന്നിവരുടെ അനുസ്മരണവും എസ് എസ് എല്‍ സി, പ്ലസ് ടു തലത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. അഡ്വ. പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രൊഫ. എം അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. മുന്‍സിപ്പാലിറ്റി ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ബാബു, കോദൂര്‍ മുഹമ്മദ് മാസ്റ്റര്‍, ടി കെ മുഹമ്മദ് മാസ്റ്റര്‍, ഒ പി ടി കോയ, സി പി അബ്ദുല്ലക്കോയതങ്ങള്‍, എം പി മൊയ്ദീന്‍, സി പി നാസര്‍ കോയതങ്ങള്‍, പി രാമചന്ദ്രന്‍ മാസ്റ്റര്‍, ഭക്ത വത്സന്‍ മാസ്റ്റര്‍, ഒജി റഷീദ്, എ പി സിദ്ധീഖ്, അബു സഖാഫി, സി പി ഹുസൈന്‍ കോയ തങ്ങള്‍, അബ്ദുല്‍ അലി മാസ്റ്റര്‍, പി കെ സലീം, സി പി ആറ്റക്കോയ തങ്ങള്‍, എന്‍ സി അസീസ്, എം ബഷീര്‍ എന്നിവര്‍ സംസാരിച്ചു. സി മുഹമ്മദ് മാസ്റ്റര്‍ സ്വാഗതവും സി പി ഹാഷിം കോയ തങ്ങള്‍ നന്ദിയും പറഞ്ഞു.
 
ഫുട്‌ബോള്‍ പരിശീലനം സംഘടിപ്പിച്ചു
താമരശ്ശേരി: ജൂണ്‍ 8 മുതല്‍ പഞ്ചാബിലെ ലൗലി പ്രൊഫെഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ദേശീയ സ്റ്റുഡന്റസ് ഒളിംപിക്‌സ് യൂത്ത് ഗെയിംസ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കടുക്കുന്ന കേരള ഫുട്‌ബോള്‍ ടീമിനുള്ള പരിശീലനം താമരശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു. കേരള സ്‌പോര്‍ട്‌സ് കൌണ്‍സില്‍ അംഗം ടി എം അംബ്ദുറഹിമാന്‍ മാസ്റ്റര്‍ ഉദ്ഘടനം ചെയ്തു. കേരള സ്റ്റുഡന്റസ് ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി എ കെ മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഫുട്‌ബോള്‍ കോച്ച് സി എ തങ്കച്ചന്‍, എം എ സജിത് പ്രസംഗിച്ചു. പി സി അബ്ദുല്‍ റഹീം സ്വാഗതവും സി റഫീഖ് നന്ദിയുംപറഞ്ഞു.
 
കോക്കല്ലൂര്‍ സ്‌കൂള്‍ ശുചീകരണത്തിന് ജനകീയ കൂട്ടായ്മ
കോക്കല്ലൂര്‍: പുതിയ അധ്യയന വര്‍ഷത്തിനും മഴക്കാലത്തിനും മുന്നോടിയായി കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളും പരിസരവും ശുചീകരിച്ചു. എന്‍ എസ് എസ് വളണ്ടിയര്‍മാരോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും പ്രദേശത്തെ സാമൂഹ്യപ്രവര്‍ത്തകരുമടങ്ങുന്ന ജനകീയകൂട്ടായ്മയാണ് ശുചീകരണപ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. ബാലുശ്ശേരി എം എല്‍ എ പുരുഷന്‍ കടലുണ്ടി, പി ടി എ പ്രസിഡന്റ് മുസ്തഫ ദാരുകല, പ്രിന്‍സിപ്പാള്‍ എം കെ ഗണേശന്‍, സ്വയം സഹായ സംഘം പ്രവര്‍ത്തകരായ എ കുമാരന്‍, വി വത്സരാജ്, എ ശേഖരന്‍, എന്‍ പി അരവിന്ദന്‍, കെ പി ബാലന്‍ നായര്‍, എ കെ രവി, അധ്യാപകരായ കെ കെ സതീശന്‍, കെ സി രാജന്‍, എന്‍ കൃഷ്ണന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.
 
ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
പൂനൂര്‍: പൂനൂര്‍ ഐ ഗേറ്റിന്റെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സിവില്‍ സര്‍വ്വീസ് ജേതാവ് ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു. സ്വപ്നങ്ങള്‍ക്ക് ഒരിക്കലും പരിധി നിശ്ചയിക്കരുതെന്നും നിങ്ങളാണ് നാളെത്തെ ലോകത്തെയും ഇന്ത്യയെയും മുന്നോട്ടു നയിക്കേണ്ടവരെന്നും ശ്രീധന്യ വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. ഐ ഗേറ്റ് വൈസ് പ്രസിഡന്റ് എന്‍ കെ മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഫസല്‍വാരിസ്, ജന. സെക്രട്ടറി പി സി മുഹമ്മദ് ഗഫൂര്‍, ഡയറക്ടര്‍ മൊയ്തീന്‍കുട്ടി സി കെ, ഐ ഗേറ്റ് മെംബര്‍ സി കെ ദിനേശ്, പി ടി എ പ്രതിനിധികളായ അബ്ദുല്‍ അസീസ്, പി ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ടി എം അബ്ദുല്‍ ഹക്കീം സ്വാഗതവും പ്രിന്‍സിപ്പള്‍ കെ പി ഫായിസ് നന്ദിയും പറഞ്ഞു.
 
കുട്ടികള്‍ക്ക് ആവേശമായി ബാലപാര്‍ലമെന്റ്
കോഴിക്കോട്: ജനാധിപത്യ പ്രക്രിയയെ കുറിച്ച് കുട്ടികളില്‍ അവബോധം വളര്‍ത്തുന്നതിന് ബാലസഭാ അംഗങ്ങള്‍ക്കായി കുടുംബശ്രീ ജില്ലാമിഷന്‍ സംഘടിപ്പിച്ച ബാലപാര്‍ലമെന്റ് കുട്ടികളുടെ അവകാശ സംരക്ഷണത്തിന്റെ ആവശ്യകത വിളിച്ചോതുന്ന വേദിയായി മാറി. കോഴിക്കോട് ജില്ലാപഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ജില്ലയിലെ വിവിധ സി ഡി എസുകളെ പ്രതിനിധീകരിച്ച് 60 ഓളം കുട്ടികള്‍ പങ്കെടുത്ത പരിപാടി പൗരാവകാശത്തെ കുറിച്ചും ഇന്ത്യന്‍ ജനാധിപത്യ ഭരണ സംവിധാനങ്ങളെ കുറിച്ചും അവബോധം വളര്‍ത്താന്‍ സഹായിച്ചു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies