29-Mar-2020 (Sun)
 
 
 
1 2
 
പുതുപ്പാടി: മലപുറം പുത്തന്‍പീടിക സൈനബ(60) നിര്യാതയായി. മയ്യിത്ത് നിസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് 4.45 ന് മലപുറം ജുമാ മസ്ജിദില്‍.
 
കുന്ദമംഗലത്ത് ബൈക്ക് മതിലില്‍ ഇടിച്ച് ബസ് ഡ്രൈവര്‍ മരിച്ചു
കുന്ദമംഗലം: ബൈക്ക് റോഡരികിലെ ഭിത്തിയില്‍ ഇടിച്ച് ബസ് ഡ്രൈവര്‍ മരിച്ചു. സങ്കീര്‍ത്തന ബസ്സിലെ ഡ്രൈവറായ കുന്ദമംഗലം ചെറുവലത്ത് ബിനീഷ്(41) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ദേശീയ പാത 766 ല്‍ തോട്ടുംപുറം വളവിലായിരുന്നു അപകടം. കൂടെ ഉണ്ടായിരുന്ന അനിവിന്ദ്, വൈഷ്ണവ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
കരുവന്‍പൊയില്‍ മേലെചെമ്പറ്റം കണ്ടിയില്‍ എം സി ഗംഗാധരന്‍ നിര്യാതനായി; സംസ്‌കാരം ഉച്ചക്ക് 12മണിക്ക്
കരുവന്‍പൊയില്‍: കരുവന്‍പൊയില്‍ മേലെചെമ്പറ്റം കണ്ടിയില്‍ എം സി ഗംഗാധരന്‍(65) നിര്യാതനായി. കൊടുവള്ളി ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗവും സി പി എം കരുവന്‍പൊയില്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമാണ്. കൊടുവള്ളിയിലെ ഫെയര്‍ ലേഡി ടൈലര്‍ ഷോപ്പ് ഉടമയാണ്. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് 12മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍. ഭാര്യ: ശശികല. അച്ഛന്‍: പരേതനായ എം സി ഉണ്ണീരി. അമ്മ: പരേതയായ ചിന്നമ്മു. സഹോദരങ്ങള്‍: പി സുരേഷ് ബാബു (റവന്യു ഇന്‍സ്‌പെക്ടര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍), വിമല, ജലജ പെരുവയല്‍.
 
നരിക്കുനി സ്വദേശി മക്കയില്‍ നിര്യാതനായി
നരിക്കുനി: ഉംറ തീര്‍ഥാടകന്‍ മക്കയില്‍ നിര്യാതനായി. പുല്ലാളൂര്‍ ഉള്ളാടത്ത് പുറായില്‍ യു പി മുഹമ്മദ് മുസ്്‌ലിയാര്‍(58) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു മരണം. ഈ മാസം രണ്ടിനാണ് ഇദ്ദേഹം കുടുംബത്തോടൊപ്പം ഉംറക്കായി മക്കയിലേക്ക് പുറപ്പെട്ടത്. വിവിധ സ്ഥലങ്ങളില്‍ മദ്‌റസ അധ്യാപകനായി ജോലി ചെയ്തിരുന്നു. ഭാര്യ: ഫൗസിയ. മക്കള്‍: അഷ്‌റഫ്, ഫാറൂഖ്(സഈദി), നൗഫല്‍ (കുവൈത്ത്), തമീം, സുബൈര്‍(എസ് എസ് എഫ് പുല്ലാളൂര്‍ യൂനിറ്റ് പ്രസിഡന്റ്). മരുമക്കള്‍: സൗദ, റൂബിഷ, മാജിദ. മയ്യിത്ത് വെള്ളിയാഴ്ച മക്കയില്‍ കബറടക്കും.
 
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കോടഞ്ചേരി: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോടഞ്ചേരി നിരന്നപാറ കല്ലൂപ്പറമ്പില്‍ ജിജിയുടെ ഭാര്യ ജിഷ(40)ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ വീട്ടില്‍ വെച്ച് പൊപൊള്ളലേറ്റ നിലയില്‍ ജിഷയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മണ്ണെണ്ണ വിളക്കില്‍ നിന്നും തീ പിടിച്ചുവെന്നാണ് ജിഷ ആശുപത്രിയില്‍ വെച്ച് മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയത്. ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം വെള്ളിയാഴ്ച വീട്ടിലെതതിച്ച് സംസ്‌കരിക്കും.
 
അടിവാരം: കണലാട് പരേതനായ വെല്ലന്‍ കുഞ്ഞറമുവിന്റെ ഭാര്യ ഫാത്തിമ (70) നിര്യാതനായി. മക്കള്‍: രായിന്‍കുട്ടി, അബു, മുട്ടായി, നബീസ കദീജ, സുബൈദ. മയ്യിത്ത് ഉച്ചക്ക് ഒരുമണിക്ക് അടിവാരം ജുമുഅ മസ്ജിദില്‍
 
ഇയ്യാട് വടക്കേച്ചാലില്‍ രഞ്ജിത്ത് (33) നിര്യാതനായി; സംസ്‌കാരം ഉച്ചക്ക് 1 മണിക്ക്
ഇയ്യാട്: വടക്കേച്ചാലില്‍ രാധാകൃഷ്ണന്‍ നായരുടെ മകന്‍ രഞ്ജിത്ത് (33) നിര്യാതനായി. തൃശൂരില്‍ പവര്‍ ടെക്‌നോ സോലൂഷന്‍സ് എന്ന സ്ഥാപന ം നടത്തി വരികയാണ്. മാതാവ്: രാജശ്രീ. ഭാര്യ: അഭിന. മക്കള്‍: ലക്ഷ്മി, ലക്ഷ്മണ്‍. സഹോദരങ്ങള്‍: രാധികാ സുഭാഷ്, രാഹുല്‍. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.
 
സ്‌കൂള്‍ ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു
ഈങ്ങാപ്പുഴ: സ്‌കൂള്‍ ബസ് ഡ്രൈവര്‍ ഡ്രൈവിംഗ് സീറ്റില്‍ കുഴഞ്ഞുവീണു മരിച്ചു. ഈങ്ങാപ്പുഴ മാര്‍ ബസേലിയോസ് സ്‌കൂള്‍ ബസിലെ ഡ്രൈവറായ പുതുപ്പാടി പുളിക്കല്‍ ഷിബു ജോണ്‍(52) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെ ചിപ്പിലിത്തോട് നിന്നും വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നതിനിടെ സ്റ്റിയറിംഗിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പുഷ്പ (കൂരാച്ചുണ്ട് കാരക്കട കുടുംബാംഗം). മക്കള്‍: റോബിന്‍ (ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥി മൂന്നാര്‍), റോഷി, റക്‌സിന്‍. മാതാവ്: ത്രേസ്യാമ്മ. സഹോദരങ്ങള്‍: ഷീല (കുവൈത്ത്), ഷാജു, ഷൈന്‍ (കുവൈത്ത്), ഷൈനി (മംഗലാപുരം), ശാരി (സൗദി). സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് പുതുപ്പാടി സെന്റ് ജോര്‍ജ് ദേവാലയത്തില്‍.
 
പുവ്വാട്ടുപറമ്പ് കരുപ്പാല്‍ മൊയ്തീന്‍ ഹാജി(95) നിര്യാതനായി
പുവ്വാട്ടുപറമ്പ്: പുവ്വാട്ടുപറമ്പ് കരുപ്പാല്‍ മൊയ്തീന്‍ ഹാജി(95) നിര്യാതനായി. ഭാര്യ: ചേക്കുമ്മ ഹജ്ജുമ്മ. മക്കള്‍: അമീര്‍ ഹാജി, അബ്ദുറഹിമാന്‍ (മുസ്ലിം ലിഗ് പതിമൂന്നാം വാര്‍ഡ് പ്രസിഡണ്ട്), അബ്ദുല്‍ ഗഫൂര്‍, ഉമ്മാച്ച. മരുമക്കള്‍: മുബീന, സുബൈദ, ആരിഫ, പരേതയായ ഖദീജ. എം എസ് എഫ് ദേശിയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്‌ലിയയുടെ പിതാവിന്റെ പിതാവാണ്.
 
പുതുപ്പാടി പുല്ലോറകുന്നുമ്മല്‍ മൂസ(73) നിര്യാതനായി
പുതുപ്പാടി: വെസ്റ്റ് പുതുപ്പാടി പുല്ലോറകുന്നുമ്മല്‍ മൂസ(73) നിര്യാതനായി. ഭാര്യ: സഫിയ. മക്കള്‍: അബ്ദുല്‍ അസീസ്, ശരീഫ്, ബഷീര്‍, മുഹമ്മദ് അഷ്റഫ്. മരുമക്കള്‍: ഷാഹിദ, ഹസീന, തീന, ജുമൈല.
 
1 2
 
 
 

All rights reserved | Website developed and maintained by Zyonz Technologies