17-Feb-2019 (Sun)
 
 
 
1 2 3 4 5 6 7 8 9 10 11 12 13 14
 
കാക്കവയല്‍ പുത്തന്‍പുരയില്‍ ജോയി നിര്യാതനായി; സംസ്‌കാരം ഉച്ചക്ക് 2 മണിക്ക്
പുതുപ്പാടി: കാക്കവയല്‍ പുത്തന്‍പുരയില്‍ ജോയി (ചെറിയാന്‍- 76) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക്. ഭാര്യ: ഏലിയാമ്മ പുതുപറമ്പില്‍. മക്കള്‍: മിനി, മനോജ്, ബിന്‍സി. മരുമക്കള്‍: കെ എ വര്‍ഗ്ഗീസ്, ജിജി (നിലമ്പൂര്‍), അലന്‍സ് (വയനാട്).
 
പൊന്നാങ്കയം കളത്താമറ്റത്തില്‍ ജോണ്‍ നിര്യാതനായി; സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക്
തിരുവമ്പാടി: പൊന്നാങ്കയം കളത്താമറ്റത്തില്‍ ജോണ്‍ (കുഞ്ഞേട്ടന്‍- 82) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് വിളക്കാംതോട് (പുന്നക്കല്‍) സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: പരേതയായ റോസ (എരണ്യാകുളത്തില്‍ കുടുംബാംഗം). മക്കള്‍: സെലിന്‍, സെലിമോന്‍ (ഫാര്‍മസിസ്റ്റ് താലൂക്ക് ആശുപത്രി, കൊയിലാണ്ടി ), റെജീസ്, ജയ്‌സണ്‍ (നെല്ലിപ്പറമ്പ് യൂ പി സ്‌കൂള്‍). മരുമക്കള്‍: ജെയിംസ് കുന്നത്തൂര്‍ (കട്ടിപ്പാറ), ഷാന്റി കേളന്‍കുന്നേല്‍ (ജി എം എച്ച് എസ് രാരോത്ത് ), റെജീന (എസ് ജെ എച്ച് എസ് പുല്ലൂരാംപാറ).
 
പാണ്ടിക്കല്‍ മൂസ ഹാജി നിര്യാതനായി; മയ്യത്ത് നിസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് 1 മണിക്ക്
പൂനൂര്‍: പാണ്ടിക്കല്‍ മൂസ ഹാജി(72) നിര്യാതനായി. പൗരപ്രമുഖനും പൂനൂര്‍ ടൗണ്‍ ജുമാ മസ്ജിദ്, ഞാറപ്പൊയില്‍ ജുമാ മസ്ജിദ് എന്നിവയുടെ പ്രസിഡന്റുമായിരുന്നു. മയ്യത്ത് നിസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് 1 മണിക്ക് പൂനൂര്‍ ജുമാ മസ്ജിദിലും 1.30 ന് ഞാറപ്പൊയില്‍ ജുമാ മസ്ജിദിലും. ഭാര്യ: നഫീസ കോട്ടക്കുന്നുമ്മല്‍. മക്കള്‍: സമദ് പാണ്ടിക്കല്‍ (ട്രഷറര്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍, എസ് എസ് ഏജന്‍സി, പുനൂര്‍) സൈറാ ബീവി, ഫാത്തിമത്ത് സഫിയ. മരുമക്കള്‍: ജമാലുദ്ദീന്‍ പി സി (കോരങ്ങാട്), മുഹമ്മദലി (ദുബൈ), ഷമീറ കാവേരി. സഹോദരങ്ങള്‍: കദിയോമ, പാത്തുമ്മ, ആയിഷ, പരേതനായ പാണ്ടിക്കല്‍ ആലി.
 
ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു
മണാശ്ശേരി: മണാശ്ശേരിയില്‍ ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു. മുക്കം കുമരനല്ലൂര്‍ പുല്‍പ്പറമ്പില്‍ അബ്ദുല്‍ ജബ്ബാര്‍ ആണ് മരിച്ചത്. ഭാര്യ സക്കീനയെ സാരമായ പരുക്കുകളോടെ കെ എം സി ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെസ്റ്റ് മണാശ്ശേരിയില്‍ തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന കാറ് ഇടിക്കുകയായിരുന്നു. മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ച് നിയന്ത്രണം വിട്ടാണ് കാറ് ബൈക്കില്‍ ഇടിച്ചത്. ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അബ്ദുല്‍ ജബ്ബാര്‍ മരിച്ചിരുന്നു. മയ്യിത്ത് നിസ്‌കാരം ചൊവ്വാഴ്ച ഉച്ചയോടെ കുമരനല്ലൂര്‍ നെല്ലിക്കുത്ത് ജുമുഅ മസ്ജിദില്‍ നടക്കും.
 
പൂനൂര്‍ മുച്ചിലോട്ട് കണ്ടി കൃഷ്ണന്‍ വൈദ്യര്‍ നിര്യാതനായി; സഞ്ചയനം ബുധനാഴ്ച
പൂനൂര്‍: മുച്ചിലോട്ട് കണ്ടി കൃഷ്ണന്‍ വൈദ്യര്‍ നിര്യാതനായി. സഞ്ചയനം ബുധനാഴ്ച. ദേശീയ ആയുര്‍വേദിക് ഫാര്‍മസി മുന്‍ ചീഫ് ഫിസിഷ്യനായിരുന്നു. പരേതരായ മുച്ചിലോട്ടു കണ്ടി ഉണ്യാമന്‍ വൈദ്യരുടേയും ചീരുവിന്റെയും മകനാണ്. ഭാര്യ: സരോജിനി ടീച്ചര്‍ (റിട്ടയര്‍ഡ്). മക്കള്‍: ദിവാകരന്‍, ഉഷ, രതി, പരേതനായ സുധാകരന്‍. മരുമക്കള്‍: ദീപ, രാജന്‍ (വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ മഞ്ചേരി), ബാലകൃഷ്ണന്‍ (സീനിയര്‍ സൂപ്രണ്ട് കെ സ് ഇ ബി മഞ്ചേരി). സഹോദരങ്ങള്‍: ദാമോദരന്‍, (റിട്ടേര്‍ഡ് കെ സ് ആര്‍ ടി സി), പത്മനാഭന്‍ (സി പി ഐ എം പൂനൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി), ജനാര്‍ദ്ദനന്‍ (റിട്ടേര്‍ഡ് എസ് ഐ), ജഗനിവാസന്‍, ജാനകി, നാരായണി, രത്‌നവല്ലി, സുധ, പരേതനായ മാധവന്‍ വൈദ്യര്‍.
 
അഗസ്ത്യന്‍മുഴി വെങ്ങളത്ത് ഷെരീഫ് നിര്യാതനായി
മുക്കം: അഗസ്ത്യന്‍മുഴി വെങ്ങളത്ത് ഷെരീഫ് നിര്യാതനായി. സഹോദരങ്ങള്‍: ഖാദര്‍, മജീദ്, സൗഫീക്ക് വെങ്ങളത്ത്.
 
അടിവാരം ചാമുണ്ടി കാരാട്ടുമീത്തല്‍ സുന്ദരന്‍ നിര്യാതനായി
അടിവാരം: അടിവാരം ചാമുണ്ടി കാരാട്ടുമീത്തല്‍ സുന്ദരന്‍(62) നിര്യാതനായി. ചാമുണ്ടിയില്‍ തയ്യല്‍കട നടത്തി വരികയായിരുന്നു. പിതാവ്: പരേതനായ ചെക്കായി. മാതാവ്: പരേതയായ മാതു. ഭാര്യ: ലീല. സഹോദരങ്ങള്‍: ചന്ദ്രന്‍ (മുക്കം), സുലോചന (കുരുവട്ടൂര്‍), വിമല (പുതുപ്പാടി), ഹൈമാവതി (മുക്കം), ഷീല (കുന്ദമംഗലം), പരേതനായ വേലായുധന്‍.
 
ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു
ഓമശ്ശേരി: ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. ഓമശ്ശേരി പെരുമ്പൊയില്‍ വയല്‍ പരേതനായ ഷെരീഫിന്റെ മകന്‍ മുഹമ്മദ് ഇനാമുറഹ്മാന്‍(17) ആണ് മരിച്ചത്. 3 മാസം മുമ്പ് ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നു. ആര്‍ ഇ സി റഹ്മാനിയയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു. മാതാവ്: നൂര്‍ജഹാന്‍. സഹോദരന്‍: മുഹമ്മദ് നിഹാം.
 
പുതുപ്പാടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ഈങ്ങാപ്പുഴ: ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇങ്ങാപ്പുഴ വേനകാവ് പ്ലാപ്പറ്റ വാളത്ത് വളപ്പില്‍ രവിയുടെ മകന്‍ രജ്ഞിത്ത്(27) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ചോയോട് ബിജുവിനെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിലില്‍ ഞായറാഴ്ച രാവിലെ 11.30 നായിരുന്നു അപകടം. മരണവീട്ടില്‍ നിന്നും ബിജുവിനൊപ്പം വെളിച്ചെണ്ണ വാങ്ങാന്‍ എത്തിയപ്പോള്‍ പരപ്പനങ്ങാടി സ്വദേശി സഞ്ചരിച്ച ബൈക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു. പരപ്പനങ്ങാടി സ്വദേശി നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. മാതാവ്: രത്‌നകുമാരി. സഹോദരങ്ങള്‍: രമ്യ, അജിത്ത്. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
 
തിരുവമ്പാടി ആലപ്പാട്ട് ജോസഫിന്റെ ഭാര്യ മേരി നിര്യാതയായി; സംസ്‌കാരം ശനിയാഴ്ച രാവിലെ 9 മണിക്ക്
തിരുവമ്പാടി: ആലപ്പാട്ട് ജോസഫിന്റെ ഭാര്യ മേരി നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് ഫൊറോനാ പള്ളിയില്‍.
 
1 2 3 4 5 6 7 8 9 10 11 12 13 14
 
 
 

All rights reserved | Website developed and maintained by Zyonz Technologies