29-Mar-2020 (Sun)
 
 
 
1 2 3
 
സൈക്കിള്‍ റാലി സംഘടിപ്പിച്ചു
കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിജ്ഞാപന വ്യാപന ഡിവിഷന്‍ കോഴിക്കോട് ടീം മലബാര്‍ റൈഡേഴ്‌സ് സംയുക്തമായി വായു മലിനീകരണം തടയുക എന്ന സന്ദേശവുമായി കോഴിക്കോട് നഗരത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. കോഴിക്കോട് ബീച്ചില്‍ നിന്നും ആരംഭിച്ച സൈക്കിള്‍ റാലി സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജ് ഫ്‌ലാഗ് ഓഫ് ചെയ്തു. ഡി ഐ ജി കാളിരാജ് മഹേഷ്, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോക്ടര്‍ സീ മീനാക്ഷി ഐ എഫ് എസ്, ടീം മലബാര്‍ റൈഡേഴ്‌സ് പ്രസിഡണ്ട് നിഖില്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
 
ഓണത്തിന് ഒരു മുറം പച്ചക്കറി ലക്ഷ്യമിട്ട് താമരശ്ശേരി ഗ്രാമപഞ്ചായത്ത് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു
താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഹരിതാഭം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷിക്ക് ആവശ്യമായ തൈകളുടെ വിതരണ ഉല്‍ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരു കണ്ടി നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ അധ്യക്ഷത വഹിച്ചു. മഞ്ചിത കുറ്റാക്കില്‍, എം പി മുഹമ്മദലി മാസ്റ്റര്‍, കെ സരസ്വതി, വസന്ത ചന്ദ്രന്‍, ഗിരീഷ് തേവള്ളി, അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, ജാലിസ്, തുടങ്ങിയവര്‍ സംസാരിച്ചു. 2019-20 വാര്‍ഷിക പദ്ധതിയില്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും അടുക്കളതോട്ടം, മട്ടുപ്പാവ് കൃഷി എന്നിവക്ക് പത്ത് ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. തൈകള്‍ താമരശ്ശേരി കൃഷിഭവനില്‍ നിന്ന് സൗജന്യമായി വിതരണം ആരംഭിച്ചു. രണ്ടാം ഘട്ടത്തില്‍ വാര്‍ഡുകളിലെ കാര്‍ഷിക വികസന സമിതി മുഖേനെ തൈകള്‍ വിതരണം നടത്തുന്നതാണ്.
 
പരിസ്ഥിതി ദിനാചരണം: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ വൃക്ഷതൈകള്‍ നട്ടു
താമരശ്ശേരി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ മേഖല കമ്മിറ്റി താമരശ്ശേരി താലൂക്ക് ഹോസ്പിറ്റല്‍ പരിസരത്ത് വൃക്ഷതൈകള്‍ നട്ടു. താമരശ്ശേരി ഡി വൈ എസ് പി. പി കെ സുദാകരന്‍ ഉദ്ഘാടനം ചെയ്തു. റൂറല്‍ മേഖലാ പ്രസിഡണ്ട് ബോബന്‍ താമരശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടി വിനോദ് കോളിക്കല്‍, ട്രഷറര്‍ ശ്യാം കാന്തപുരം, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. എം കേശവനുണ്ണി, ഡോ. അനുരാധ, നഴ്സിംഗ് സൂപ്രണ്ട് സോളി, വ്യാപാരിവ്യവസായി ഏകോപന സമിതി സെക്രട്ടറി റജി ജോസഫ്, സുബൈര്‍ വെഴുപ്പൂര്‍, അനൂപ് മണാശ്ശേരി, സുനില്‍ കണ്ണോറ തുടങ്ങിയവര്‍ സംബന്ധിച്ചു. സജീഷ് അര്‍ജുനാസ് സ്വാഗതവും ഷിജിത്ത് കൊടുവള്ളി നന്ദിയും പറഞ്ഞു. താമരശ്ശേരി പഴയ ബസ്സ്റ്റാന്റില്‍ നിന്നും ആരംഭിച്ച പരിസ്ഥിതിദിന റാലിക്ക് പ്രബീഷ് ഡ്രീംസ്, രാജേഷ് കൊട്ടാരക്കോത്ത്, ഷനു പ്രഭാകര്‍, വിപിന്‍കൃഷ്ണന്‍ നേതൃത്വം നല്‍കി.
 
ലോക പരിസ്ഥിതി ദിനം ആചരിച്ചു
ഓമശ്ശേരി: തെച്ചിയാട് അല്‍ ഇര്‍ഷാദ് ആര്‍സ് ആന്റ് സയന്‍സ് വിമന്‍സ് കോളേജില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. പ്രിന്‍സിപ്പാള്‍ സെലീന വി ഉത്ഘാടനം ചെയ്തു. ജോര്‍ജ് സി ടി പരിസ്ഥിതി സന്ദേശം നല്‍കി. വിദ്യാര്‍ത്ഥിനികള്‍ ക്യാമ്പസില്‍ വൃക്ഷ തൈകള്‍ വച്ചുപിടിപ്പിച്ചു. അദ്ധ്യാപകരായ ജാബിര്‍, ഡാനി, ലിജോ ജോസഫ്, ജമീമ ജോണി, വിദ്യാര്‍ത്ഥിനികളായ ഫര്‍സാന ഷെറിന്‍, ഫാത്തിമ ഹിബ, ഷെഹര്‍ബാനു, ഹസീന സി കെ എന്നിവര്‍ നേതൃത്വം നല്‍കി.
 
പരിസ്ഥിതിദിനം: താമരശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ നട്ടു
കൊടുവള്ളി: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് താമരശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ നേതൃത്വത്തില്‍ കൊടുവള്ളിയില്‍ വൃക്ഷ തൈകള്‍ നട്ടു. ആര്യവേപ്പിന്‍ തൈ നട്ട് കുന്ദമനമംഗലം എം എല്‍ എ അഡ്വ. പി ടി എ റഹീം ഉദ്ഘാടനം ചെയ്തു. താമരശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ കെ മുരളീധരന്‍, പ്രിവന്റീവ് ഓഫീസര്‍ അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ്ബാബു, സി ജി ഷാജു, സി പി ഷാജു തുടങ്ങിയവര്‍ നേതൃത്വം നസല്‍കി.
 
കേരള ടെന്നീസ് വനിതാ വോളിബോള്‍ ടീമിനെ ഇനി പുതുപ്പാടി സ്വദേശിനി നയിക്കും
പുതുപ്പാടി: ടെന്നീസ് വോളിബോള്‍ കേരള വനിതാ ടീമിനെ ഇനി പുതുപ്പാടി കണ്ണപ്പന്‍കുണ്ട് എടുത്ത്‌വച്ച കല്ല് സ്വദേശി ഷാനി ജോസഫ് മരുതനാടി നയിക്കും. തൃശൂര്‍ ഇരിഞ്ഞാലിക്കുട മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.
 
ജൈവ നന്മ പദ്ധതി; പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു
താമരശേരി: ജെ സി ഐ താമരശേരി ടൗണ്‍ ജൈവനന്മ പദ്ധതിയുടെ ഭാഗമായി താമരശേരി ഗ്രാമപഞ്ചായത്തില്‍ കൈയ്യേലിക്കലില്‍ കുടുബശ്രീ തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ സരസ്വതി ആശാ വര്‍ക്കര്‍ പി ഗീതക്ക് വിത്തുകള്‍ നല്‍കി ഉദ്ഘാടന. ചെയ്തു. ജെ സ് ഐ പ്രസിഡന്റ് ജോബിന്‍ ജോണ്‍ അധ്യക്ഷത വഹിച്ചു. എ ഡി എസ് ചെയര്‍ പേഴ്സണ്‍ റീന ശങ്കരത്ത്, അബ്ദുള്‍ ജലീല്‍, ജിബിന്‍ ചാക്കോ, ഗീതാകുമാരി എന്നിര്‍ പ്രസംഗിച്ചു.
 
താമരശ്ശേരി പഞ്ചായത്തിലെ എസ് എസ് എല്‍ സി, പ്ലസ് ടു ഫുള്‍ എപ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു
താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് വിഷന്‍ 2020 ന്റെ ഭാഗമായി അക്ഷരവെളിച്ചം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ എസ് എസ് എല്‍ സി, പ്ലസ് ടു ഫുള്‍ എപ്ലസ് കിട്ടിയ കുട്ടികളുടെയും എല്‍ എസ് എസ്, യു എസ് എസ് വിജയികളായ കുട്ടികളുടെയും അനുമോദനവും കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരുകണ്ടി ഉല്‍ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ചിത കുറ്റിയാക്കില്‍, വാര്‍ഡ് മെമ്പര്‍മാരായ പി പി അബ്ദുല്‍ ഗഫൂര്‍, രത്‌ന വല്ലി, കെ സരസ്വതി, റസീന സിയാലി, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സഫിയ കാരാട്ട്, എന്നിവര്‍ സംസാരിച്ചു. എം സി മുനീര്‍ മാസ്റ്റര്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തി. ഗ്രാമപ്പഞ്ചായത്ത് വെബ് സൈറ്റ് സെക്രട്ടറി അബ്ദുല്‍ ബഷീര്‍ പരിചയപ്പെടുത്തി.
 
സേട്ട് സാഹിബ് അനുസ്മരണവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു
കൊടുവള്ളി: ഐ എന്‍ എല്‍ കൊടുവള്ളി മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സേട്ട് സാഹിബ് അനുസ്മരണവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. അഡ്വ. പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. കൊദൂര്‍ മുഹമ്മദ് മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. എം പി മൊയ്ദീന്‍ അധ്യക്ഷത വഹിച്ചു. വായോളി മുഹമ്മദ് മാസ്റ്റര്‍, പി സി വേലായുധന്‍ മാസ്റ്റര്‍, പി ടി മൊയ്ദീന്‍ കുട്ടി മാസ്റ്റര്‍, പി ടി അസൈന്‍കുട്ടി, സി പി നാസര്‍ കോയ തങ്ങള്‍, ഒ പി ഐ കോയ, പി ടി സി ഗഫൂര്‍, പി അബ്ദുല്‍ അലി മാസ്റ്റര്‍, ടി കെ അത്തിയത്.കെ ടി സുനി, സി എം ബഷീര്‍, സി പോക്കര്‍ മാസ്റ്റര്‍, സി പി അബ്ദുള്ള കോയ തങ്ങള്‍, പ്രൊഫ. ഒ കെ മുഹമ്മദലി, മഹേഷ് മാസ്റ്റര്‍, സി എം ഗോപാലന്‍, ഒ പി അബ്ദുല്‍ റഹ്മാന്‍, ഇ സി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. ഒ പി റഷീദ് സ്വാഗതവും ഒ ടി സുലൈമാന്‍ നന്ദിയും പറഞ്ഞു
 
ആര്‍ത്തവ ശുചിത്വ ബോധവല്‍ക്കരണ സെമിനാറും സൗജന്യ സാനിറ്ററി നാപ്കിന്‍ വിതരണവും നടത്തി
താമരശ്ശേരി: ജെ സി ഐ രാജ്യവ്യാപകമായി നടത്തുന്ന ആര്‍ത്തവ ശുചിത്വ ബോധവല്‍ക്കരണ ദിനാചരണത്തിന്റ ഭാഗമായി ജെ സി ഐ താമരശ്ശേരി ടൗണ്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ആര്‍ത്തവ ശുചിത്വ ബോധവല്‍ക്കരണ സെമിനാറും സൗജന്യ സാനിറ്ററി നാപ്കിന്‍ വിതരണവും നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ സരസ്വതി ഉദ്ഘാടനം ചെയ്തു. ജെ സി ഐ പ്രസിഡന്റ് ജോബിന്‍ ജോണ്‍ അധ്യക്ഷത വഹിച്ചു. അജീഷ് കുമാര്‍ ബോധവല്‍ക്കരണ സെമിനാറില്‍ ക്ലാസെടുത്തു. ജെ സി ഐ പ്രോഗ്രാം ഡയറക്റ്റര്‍ ജിബിന്‍ ചാക്കോ, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ റീന ശങ്കരത്ത്, ഗീതാകുമാരി, പി ഗീത എന്നിവര്‍ പ്രസംഗിച്ചു.
 
1 2 3
 
 
 

All rights reserved | Website developed and maintained by Zyonz Technologies