31-Mar-2020 (Tue)
 
 
 
1 2
 
പുതുക്കുടി രാമന്‍ നമ്പ്യാര്‍ നിര്യാതനായി; സംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക്
താമരശ്ശേരി: ചുണ്ടക്കുന്നുമ്മല്‍ താമസിക്കുന്ന പുതുക്കുടി രാമന്‍ നമ്പ്യാര്‍ (ബാലന്‍ നമ്പ്യാര്‍ 88) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: ശ്രീമതി. മക്കള്‍ പി ആര്‍ വിനോദ് (താലൂക്ക് ഓഫീസ് താമരശ്ശേരി), പി ആര്‍ പ്രമോദ്, പി ആര്‍ മനോജ്. മരുമക്കള്‍: ഷൈജ, ബീന, ഡാലിയ. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.
 
ഈര്‍പ്പോണ: പുത്തന്‍പുരയില്‍ ഉമ്മര്‍കുഞ്ഞി (58) നിര്യാതനായി. മയ്യിത്ത് നിസ്‌കാരം ശനിയാഴ്ച രാവിലെ 9 മണിക്ക്
ഈര്‍പ്പോണ: പുത്തന്‍പുരയില്‍ ഉമ്മര്‍കുഞ്ഞി (58) നിര്യാതനായി. മാതാവ് കുഞ്ഞാമിന. ഭാര്യ: സല്‍മ. മക്കള്‍: മുഹമ്മദ് മുനീസ്, ഫര്‍ഷാദ് (സൗദി), കോയ ഫിറോസ്, അമീന ഫെബിന്‍, ആയിഷ ഷറിന്‍: മരുമകള്‍: ഹഫ്‌സീറ. സഹോദരങ്ങള്‍: പി പി പോക്കര്‍ കുട്ടി, അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ നാസര്‍, അഷ്‌റഫ്, ആയിഷക്കുട്ടി, മറിയക്കുട്ടി, ഫാത്തിമ, ജമീല, പരേതനായ അബ്ദുല്‍ മുനീര്‍. മയ്യിത്ത് നിസ്‌കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് ഈര്‍പ്പോണ ജുമാ മസ്ജിദില്‍.
 
വാഹനാപകടത്തില്‍ പരുക്കേറ്റ തബലിസ്റ്റ് മരിച്ചു
തിരുവമ്പാടി: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തബലിസ്റ്റ് മരിച്ചു. തിരുവമ്പാടി തൊണ്ടിമ്മല്‍ പാറമണ്ണില്‍ പൃഥ്വിരാജ്(48) ആണ് മരിച്ചത്. പൃഥിരാജ് സഞ്ചരിച്ച ഓട്ടോറിക്ഷ മുക്കം പി സി ജംഗ്ഷനിലെ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. രണ്ടാഴ്ച മുന്‍പായിരുന്നു സംഭവം. സാരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആശുപത്രി വിട്ട പൃഥിരാജിന് ഇന്നലെ ശക്തമായ തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി. ഗാനമേളാ വേദികളിലെ നിറ സാന്നിധ്യമായിരുന്ന പൃഥിരാജ് വിവിധ മലയാളം ചാനലുകളിലെ പരിപാടികള്‍ക്കും തബല വായിച്ചിട്ടുണ്ട്.
 
കല്ലായി പൊക്ലാശ്ശേരി പരമേശ്വരന്‍(76) നിര്യാതനായി
കല്ലായി: കല്ലായി പൊക്ലാശ്ശേരി പരമേശ്വരന്‍(76) നിര്യാതനായി. ഭാര്യ: പ്രേമ. മക്കള്‍: വിജീഷ്, ജെസ്സി, സിജി. മരുമക്കള്‍: സീമ, ബിജു, സുര്‍ജിഷ് ലാലു. സഹോദരങ്ങള്‍: പരേതനായ പ്രഭാകരന്‍, പ്രഭാവതി, സുഭാഷിണി.
 
ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പോസ്റ്റോഫീസ് ജീവനക്കാരി മരിച്ചു
താമരശ്ശേരി: ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പോസ്റ്റോഫീസ് ജീവനക്കാരി മരിച്ചു. താമരശ്ശേരി പോസ്‌റ്റോഫീസിലെ താത്കാലിക ജീവനക്കാരിയായ കാരാടി കുറ്റിയാക്കില്‍ കുട്ടിമാളു(52) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഈ മാസം നാലിന് ഉച്ചക്ക് പന്ത്രണ്ടരയോടെ കോരങ്ങാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് മുന്‍വശത്തായിരുന്നു അപകടം. തപാല്‍ ഉരുപ്പടികളുമായി പോവുകയായിരുന്ന കുട്ടിമാളു റോഡ് മുറിച്ചു കടക്കുന്നതിനിടെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഭര്‍ത്താവ്: കൂരാച്ചുണ്ട് ചെറുകാട് കുനിയില്‍ കുമാരന്‍. സഹോദരങ്ങള്‍: രാജന്‍, വിലാസിനി, രവി.
 
തോട്ടുമുക്കം കിഴക്കേക്കര തോമസ്(76) നിര്യാതനായി; സംസ്‌കാരം ശനിയാഴ്ച വൈകിട്ട് 3 മണിക്ക്
തോട്ടുമുക്കം: കിഴക്കേക്കര തോമസ്(തൊമ്മച്ചന്‍-76) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് 3 മണിക്ക് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോനാ പള്ളിയില്‍. ഭാര്യ: എല്‍സി ഭരണങ്ങാനം കുടക്കച്ചിറ കുടുംബാംഗം. മക്കള്‍: ബെന്നി, സിസ്റ്റര്‍ ലിസി(പ്രസന്റേഷന്‍ കോണ്‍വെന്റ്- അസം), വത്സ, ഡെയ്‌സി, മേരി, ലൂസി, ഫാ.റോയി (സി എസ് എസ് ആര്‍- ബംഗളൂരു), സിബി. മരുമക്കള്‍: ബീന തുണ്ടത്തില്‍, തങ്കച്ചന്‍ പതിപ്പള്ളില്‍, ജോസ് മലപ്രവനാല്‍, സണ്ണി കൊടുകപ്പള്ളില്‍, ടോമി പരുന്താനില്‍, ജോളി അമയോലിക്കല്‍.
 
അണ്ടോണ പോര്‍ങ്ങോട്ടൂര്‍ പൊയില്‍ കുടുക്കില്‍ കാദര്‍(64) നിര്യാതനായി; മയ്യത്ത് നിസ്‌കാരം 12 മണിക്ക്
അണ്ടോണ: പോര്‍ങ്ങോട്ടൂര്‍ പൊയില്‍ കുടുക്കില്‍ കാദര്‍(64) നിര്യാതനായി. മയ്യത്ത് നിസ്‌കാരം വ്യാഴാഴ്ച 12 മണിക്ക് അണ്ടോണ ജൂമുഅത്ത് പള്ളിയില്‍. ഭാര്യ: സുഹറ. മക്കള്‍: റാഷിദ്, ആസിഫ്അലി, ആബിദ, നൗഷിദ, മുഹമ്മദ് സാലിഹ്. മരുമക്കള്‍: ഷമീര്‍, ഷരീഫ്, അബ്ദുള്‍ ലത്തീഫ്, ഹാഫില അഫി.
 
കട്ടിപ്പാറ കൊച്ചുവീട്ടില്‍ മത്തായി(82) നിര്യാതനായി; സംസ്‌കാരം വൈകിട്ട് 3.30 ന്
കട്ടിപ്പാറ: കട്ടിപ്പാറ കൊച്ചുവീട്ടില്‍ മത്തായി(82) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് 3.30ന് കട്ടിപ്പാറ തിരുക്കുടുംബ ദൈവാലയ സിമിത്തേരിയില്‍. ഭാര്യ: അന്നമ്മ. മക്കള്‍: ജെസി, സെലിന്‍, ജോളി, തോമസ്, ബെറ്റി. മരുമക്കള്‍: ഫിലിപ്പ് താനിയാനിക്കല്‍, ബേബി പള്ളിക്കൂടത്തില്‍, റോബി ഒറ്റതൈക്കല്‍, സണ്ണി ആനിപ്പുറത്ത്, ഗ്രേസി ആനമുത്തിക്കല്‍. സഹോദരങ്ങള്‍: പരേതനായ ചാക്കോ, പരേതനായ ജോണ്‍, മേരി, കുര്യാച്ചന്‍, ഉലഹന്നാന്‍, സിറിയക്ക്, തോമസ്.
 
കോരങ്ങാട് പേനക്കാവില്‍ കൃഷ്ണന്‍കുട്ടി നായര്‍(82) നിര്യാതനായി
കോരങ്ങാട്: കോരങ്ങാട് പേനക്കാവില്‍ കൃഷ്ണന്‍കുട്ടി നായര്‍(82) നിര്യാതനായി. സഞ്ചയനം ബുധനാഴ്ച. സഹോദരന്‍: ഗോപാലന്‍ നായര്‍.
 
തോട്ടുമുക്കം വാളാകുളത്തില്‍ ബ്രിജീത്ത്(94) നിര്യാതയായി; സംസ്‌കാരം വൈകിട്ട് 4:30ന്
തോട്ടുമുക്കം: വാളാകുളത്തില്‍ പരേതനായ ആന്റണിയുടെ ഭാര്യ ബ്രിജീത്ത്(94) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് 4:30ന് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളിയില്‍. മക്കള്‍: ജോയ്, പോള്‍, ജോര്‍ജ്, ചിന്നമ്മ, സിസിലി, മോളി. മരുമക്കള്‍: എല്‍സി മരോട്ടിക്കുഴി, എല്‍സി ഉള്ളാട്ടില്‍, ലീലാമ്മ ചിലമ്പിക്കുന്നേല്‍, പരേതനായ ചെറിയാന്‍ വെള്ളിയെപ്പിള്ളില്‍, മാത്യു കവളംമാക്കല്‍, ജോയ് കഴുത്തുവീട്ടില്‍.
 
1 2
 
 
 

All rights reserved | Website developed and maintained by Zyonz Technologies