07-Dec-2019 (Sat)
 
 
 
 
ഈര്‍പ്പോണ പൂന്തോട്ടംപൊയില്‍ മൂസ്സഹാജി നിര്യാതനായി. മയ്യിത്ത് നിസ്‌കാരം വൈകിട്ട് 4 ന് ഈര്‍പ്പോണ ജുമുഅ മസ്ജിദിലും 4.30 ന് പാലക്കുറ്റി ആക്കിപ്പൊയില്‍ ജുമുഅ മസ്ജിദിലും
ഈര്‍പ്പോണ: പൂന്തോട്ടംപൊയില്‍ മൂസ്സഹാജി (75) നിര്യാതനായി. (കൊടുവള്ളി പാലക്കുറ്റി മരുതുങ്ങല്‍. ഭാര്യ: ആയിഷ(പന്നൂര്‍). മക്കള്‍: മുഹമ്മദ്(യു എ ഇ) ഇസ്മായില്‍, മുജീബുറഹ്മാന്‍ (യു.എ.ഇ), സുബൈദ. മരുമക്കള്‍: അബു കൊട്ടക്കാവയല്‍, ഫൗസിയ, ഹബീബ, താഹിറ. മയ്യിത്ത് നിസ്‌കാരം വൈകിട്ട് 4 ന് ഈര്‍പ്പോണ ജുമുഅ മസ്ജിദിലും 4.30 ന് പാലക്കുറ്റി ആക്കിപ്പൊയില്‍ ജുമുഅ മസ്ജിദിലും
 
ബൈക്കും ചരക്ക് ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കോടഞ്ചേരി: ബൈക്കും ചരക്ക് ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോടഞ്ചേരി കാഞ്ഞിരപ്പാറ പുത്തന്‍കണ്ടത്തില്‍ ജയിംസിന്റെ മകന്‍ ഷിമില്‍(26) ആണ് മരിച്ചത്. കോടഞ്ചേരി താമരശ്ശേരി റോഡില്‍ കാഞ്ഞിരാടിന് സമീപത്തെ വളവില്‍ ഇന്നലെ ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. വേളംകോട് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ലാബ് അസിസ്റ്റന്റ് ആയ ഷിമില്‍ താമരശ്ശേരിയിലേക്കുള്ള യാത്രക്കിടെയാണ് അപകടത്തില്‍ പെട്ടത്. ഉടന്‍ തന്നെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി ഒന്‍പത് മണിയോടെ മരിച്ചു. മാതാവ്: സിസിലി. സഹോദരങ്ങള്‍ ഫാ. ഷിബിന്‍ (കണ്ണൂര്‍ ഏറ്റുകുടുക്ക ലൂര്‍ദ്മാതാ പള്ളി വികാരി), ഷില്‍ജി. സംസ്‌കാരം ശനിയാഴ്ച്ച വൈകിട്ട് 3.30 ന് മുറമ്പാത്തി സെന്റ് ജോണ്‍സ് മലങ്കര കത്തോലിക്കാ പള്ളിയില്‍.
 
കൊടുവള്ളി: കൊടുവള്ളി മദ്രസാ ബസാര്‍ നടുവീട്ടില്‍ അബ്ദുള്ള ഹാജി (85) നിര്യാതനായി. മയ്യിത്ത് നിസ്‌കാരം വൈകിട്ട് 4.15 ന് കൊടുവള്ളി ജുമുഅ മസ്ജിദില്‍.
 
വാവാട് സെന്റര്‍ ബസാര്‍ കണ്ണാടിപ്പൊയില്‍ അബ്ദുല്ല കുട്ടി നിര്യാതനായി
വാവാട്: വാവാട് സെന്റര്‍ ബസാര്‍ കണ്ണാടിപ്പൊയില്‍ അബ്ദുല്ല കുട്ടി(69) നിര്യാതനായി. മയ്യിത്ത് നിസ്‌കാരം രാവിലെ 11 മണിക്ക് വാവാട് സെന്റര്‍ ബസാര്‍ ജുമുഅ മസ്ജിദിലും 11.30 ന് വാവാട് ജുമുഅ മസ്ജിദിലും
 
പറമ്പത്ത്കാവ് കളരിക്കണ്ടിക്യാപ്റ്റന്‍ ശിവാനന്ദന്‍ നിര്യാതനായി
കൊടുവള്ളി: പറമ്പത്ത്കാവ് കളരിക്കണ്ടിക്യാപ്റ്റന്‍ ശിവാനന്ദന്‍ (73) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് കുടുംബ ശ്മശാനത്തില്‍. ഭാര്യ: ഇന്ദിരാഭായ്. മക്കള്‍ : രാകേഷ് (ബിജു എഞ്ചിനിയര്‍ മുംബായ്), രാജേഷ് (മസ്‌കറ്റ്), ബിനുതാസോണി (ഹോട്ടല്‍ മാനേജ്‌മെന്റ്, കോഴിക്കോട്). മരുമക്കള്‍: പ്രിയങ്ക, ശ്രീകല, മനോജ് (ചേവരമ്പലം).
 
ചിങ്ങണാംപൊയില്‍ കെണിയാംതൊടുകയില്‍ അബ്ദുല്‍ മജീദ് നിര്യാതനായി
താമരശ്ശേരി: ചിങ്ങണാംപൊയില്‍ കെണിയാംതൊടുകയില്‍ അബ്ദുല്‍ മജീദ്(55) നിര്യാതനായി. മക്കള്‍: ഷമീര്‍(എസ് വൈ എസ് യൂണിറ്റ് ഫിനാന്‍സ് സെക്രട്ടറി), സല്‍മാനുല്‍ ഫാരിസ്(ടേസ്റ്റി കൂള്‍ബാര്‍, താമരശ്ശേരി), ഉമ്മുസല്‍മ. മരുമകന്‍: അഷ്‌റഫ് പൂക്കോട്.
 
കൂടത്തായി മാളിയേക്കല്‍ സി കെ പി മുഹമ്മദ്(58) നിര്യാതനായി. മയ്യിത്ത് നിസ്‌കാരം രാത്രി 8 മണിക്ക് കൂടത്തായി ടൗണ്‍ ജുമുഅ മസ്ജിദില്‍
കൂടത്തായി: മാളിയേക്കല്‍ സി കെ പി മുഹമ്മദ്(58) നിര്യാതനായി. മയ്യിത്ത് നിസ്‌കാരം രാത്രി 8 മണിക്ക് കൂടത്തായി ടൗണ്‍ ജുമുഅ മസ്ജിദില്‍
 
കട്ടിപ്പാറ: ചെമ്പ്രകുണ്ട പരേതനായ പുതിയേടത്ത് അബൂബക്കറിന്റെ ഭാര്യ പാത്തുമ്മേയി(93) നിര്യാതയായി. മക്കള്‍: പി ടി മുഹമ്മദ്, ആമിന, ഖദീജ. മരുമക്കള്‍: കേളോത്ത് മൊയ്തി പന്നൂര്‍, മുഹമ്മദ് പൂലോട്, ബുഷ്‌റ. മയ്യിത്ത് നിസ്‌കാരം ഇന്ന് (വെള്ളി) രാത്രി 9 മണിക്ക് ചെമ്പ്രകുണ്ട ജുമുഅ മസ്ജിദില്‍.
 
നാദാപുരം കെ ജി ഹമീദ് നിര്യാതനായി; നിസ്‌കാരം വെള്ളിയാഴ്ച്ച വൈകിട്ട് 3.30 ന്
നാദാപുരം: നാഷണല്‍ സെക്കുലര്‍ കോണ്‍ഫ്രന്‍സ്(NSC) സംസ്ഥാന സെക്രട്ടറിയും കവിയും എഴുത്തുകാരനുമായ നാദാപുരം കെ ജി ഹമീദ്(48) നിര്യാതനായി. മയ്യിത്ത് നിസ്‌കാരം വെള്ളിയാഴ്ച്ച വൈകിട്ട് 3.30 ന് നാദാപുരം ജുമുഅ മസ്ജിദില്‍.
 
പട്ടിണിക്കര കൈതാക്കൂന്നുമ്മല്‍ കെ കെ ആലിക്കുട്ടിഹാജി (61) നിര്യാതനായി; ജനാസ നിസ്‌കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക്
കൊടുവള്ളി: കളരാന്തിരി പട്ടിണിക്കര കൈതാക്കൂന്നുമ്മല്‍ കെ കെ ആലിക്കുട്ടിഹാജി (61) നിര്യാതനായി. പട്ടിണിക്കര ഡിവിഷന്‍ മുസ്ലിം ലീഗ് പ്രസിഡന്റാണ്. ഭാര്യ: സുബൈദ. മക്കള്‍ നസ്‌ലി, നസീറ, അനീസ്, ഫാസില്‍. മരുമക്കള്‍: താജു അടിവാരം, ഫൈസല്‍ പടനിലം, ജംഷി, ജസീറ. സഹോദരങ്ങള്‍ കെ പി ശാഫിഹാജി, കെ കെ സലാം (റിയാദ് സെന്‍ട്രല്‍ കെ എം സി സി സെക്രട്ടറി), കെ കെ ശരീഫ് (റിയാദ്), കെ കെ മുജീബ് (റിയാദ്), കുഞ്ഞിപ്പാത്തുമ്മ, സുലൈഖ, റംല, സാജിദ. ജനാസ നിസ്‌കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് കളരാന്തിരി കാക്കാടന്‍ ചാലില്‍ ജുമുഅ മസ്ജിദില്‍
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies