26-Feb-2020 (Wed)
 
 
 
ബി ജെ പി കട്ടിപ്പാറ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
താമരശ്ശേരി: ബി ജെ പി കട്ടിപ്പാറ പഞ്ചായത്ത് കമ്മറ്റി തിരഞ്ഞെടുപ്പ് ഓഫീസ് മണ്ഡലം പ്രസിഡണ്ട് ഷാന്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. ഷാന്‍ കരിഞ്ചോല അദ്ധ്യക്ഷത വഹിച്ചു. മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറി മല്ലിക ലോഹിദാഷന്‍, ഒ ബി സി മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് വത്സന്‍ മേടോത്ത്, വാര്‍ഡ് മെമ്പര്‍ വത്സല കനകദാസ്, വിദ്യാസാഗര്‍, രജീഷ് വേണാടി, സുരേഷ് എന്നിവര്‍ സംസാരിച്ചു.
 
നികുതി പിരിവില്‍ ശ്രദ്ധേയമായ നേട്ടവുമായി ഒളവണ്ണ ഗ്രാമപഞ്ചായത്ത്
ഒളവണ്ണ: നികുതി പിരിവില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ഒളവണ്ണ ഗ്രാമപഞ്ചായത്തിനെ പി ടി എ റഹീം എം എല്‍ എ അഭിനന്ദിച്ചു. 2018-19 വര്‍ഷത്തില്‍ 100 ശതമാനം നികുതി പിരിവ് ലക്ഷ്യം കൈവരിച്ച ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ 5.47 കോടി രൂപയാണ് കെട്ടിട നികുതിയായി പിരിച്ചെടുത്തത്. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളതും ഏറ്റവും കൂടുതല്‍ കെട്ടിട നികുതി പിരിക്കാനുള്ളതുമായ പഞ്ചായത്താണ് ഒളവണ്ണ. ഇതര ഗ്രാമപഞ്ചായത്തുകളില്‍ നിലവിലുള്ള സ്റ്റാഫ് പാറ്റേണ്‍ പ്രകാരം മാത്രം ഉദ്യോഗസ്ഥരുള്ള ഈ പഞ്ചായത്ത് സാമ്പത്തിക വര്‍ഷാവസാനത്തില്‍ മെയിന്റനന്‍സ് ഫണ്ട് 100 ശതമാനവും വികസന ഫണ്ട് 96 ശതമാനവും ചെലവഴിച്ചിട്ടുണ്ട്. നേരത്തേ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് തനത് ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ഒളവണ്ണ ഗ്രാമപഞ്ചായത്ത് സംഭാവനയായി നല്‍കിയിരുന്നു. കുന്ദമംഗലം നിയോജകമണ്ഡലത്തിലെ കുന്ദമംഗലം ഒഴികെയുള്ള മുഴുവന്‍ ഗ്രാമപഞ്ചായത്തുകളും നികുതി പിരിവില്‍ 100 ശതമാനം നേട്ടം കൈവരിച്ചിട്ടുണ്ട്. മണ്ഡലത്തിലെ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വികസന ഫണ്ട് 100 ശതമാനവും ചെലവഴിച്ച് സംസ്ഥാനത്തുതന്നെ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. എന്‍ മനോജ് കുമാര്‍ പ്രസിഡന്റായ കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇതര ബ്ലോക്ക് പഞ്ചായത്തുകള്‍ മാതൃകയാക്കേണ്ടതാണെന്ന് പി ടി എ റഹീം എം എല്‍ എ പറഞ്ഞു.
 
ലോക്‌സഭ തെരഞ്ഞെടുപ്പ്; ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു
ഓമശ്ശേരി: തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സ്വീപ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ഓമശേരി, മുക്കം എന്നിവിടങ്ങളില്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു.
 
വനിതകളെ സ്വയം പര്യാപ്തമാക്കാന്‍ മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന പദ്ധതി
പുതുപ്പാടി: വനിതകളെ സ്വയം പര്യാപ്തമാക്കാന്‍ മഹിളാ കിസാന്‍ ശാക്തീകരണ്‍ പരിയോജന പദ്ധതി. പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ പത്തോളം വരുന്ന വനിതകള്‍ക്കാണ് കാര്‍ഷികമേഖലയില്‍ വിവിധ തൊഴിലുകളില്‍ പരിശീലനം നല്‍കിയത്. ഈ പദ്ധതിയിലൂടെ തെങ്ങ് കയറ്റം, തുള്ളി നന, കിണര്‍ റീചാര്‍ജ്ജിംഗ്, ഗ്രോബാഗ് നിര്‍മാണം എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. 40 ദിവസം തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിയെടുത്ത 49 വയസ്സില്‍ താഴെ പ്രായമുള്ള 10 വനിതകള്‍ക്കാണ് 4 ദിവസത്തെ പരിശീലനം നല്‍കുന്നത്. പരിശീലന കാലയളവില്‍ ഭക്ഷണ അലവന്‍സായി 70 രൂപ നല്‍കും. വിവിധ മേഖലകളില്‍ പരിശീലനം ലഭിക്കുന്നതോടെ തുടര്‍ വര്‍ഷങ്ങളില്‍ ഇവര്‍ക്ക് ട്രാക്ടര്‍, ട്രില്ലര്‍ തുടങ്ങിയ കാര്‍ഷിക യന്ത്രങ്ങളും നല്‍കും. ഇതോടെ ഇവരുടെ സേവനം വേണ്ട കര്‍ഷകര്‍ ഗ്രാമപഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും ഇവരുടെ സേവനം കുറഞ്ഞ നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭിക്കുകയും ചെയ്യും. പുതുപ്പാടി ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച പരിശീലനത്തില്‍ കുടുംബശ്രീ അംഗങ്ങളായ 10 വനിതകളാണ് പങ്കെടുക്കന്നത്. പരിശീലനത്തിന് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ ഉനൈസ്, അബ്ദുള്‍ ജലീല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 
ശ്രീധന്യ സുരേഷിനെ ആദരിച്ചു
പൂനൂര്‍: ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ശ്രീധന്യ സുരേഷിനെഐ ഗേറ്റ് പൂനൂര്‍ ആദരിച്ചു. ഉപഹാരം പി സി മുഹമ്മദ് ഗഫൂര്‍ കൈമാറി. ചടങ്ങില്‍ ഫസല്‍ വാരിസ് അധ്യക്ഷത വഹിച്ചു. ഹക്കീം പൂനൂര്‍, സഫീര്‍ കെ എം, മുനീര്‍ കെ കെ, ഷമീര്‍ ബാവ, കമറുല്‍ ഇസ്ലാം, അഷ്‌റഫ് പുനൂര്‍, സി പി റഷീദ്, സഫ് വാന്‍ കെ, മുഹമ്മദ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
 
സൗജന്യ പ്രമേഹ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
താമരശേരി: ജെ സി ഐ താമരശേരി ടൗണ്‍ ചാപ്റ്ററിന്റെ നേത്യത്വത്തില്‍ ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് സൗജന്യ പ്രമേഹ രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റന്റ് പരിസരത്ത് നടന്ന ക്യാമ്പ് ജെ സി ഐ സോണ്‍ ഓഫീസര്‍ മനോജ് ജേക്കബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോബിന്‍ ജോണ്‍ അധ്യക്ഷത വഹിച്ചു. ആസിഫ് ചമല്‍, പി ജെ അഗസ്റ്റസ്, ഷിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
 
ഹെക്‌സാസ് വോളിമേള 9 മുതല്‍; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍
നരിക്കുനി: പൊയിലില്‍ മുഹമ്മദ്, സി പി രാഘവന്‍ നായര്‍ മെമ്മോറിയല്‍ വിന്നേഴ്‌സ് ട്രോഫിക്കും വടേക്കണ്ടി പത്മനാഭന്‍ നായര്‍, കേയക്കണ്ടി മമ്മദ് കോയ ഹാജി മെമ്മോറിയല്‍ റണ്ണേര്‍സ് ട്രോഫിക്ക് വേണ്ടിയും ഹെക്‌സാസ് കുട്ടമ്പൂര്‍ സംഘടിപ്പിക്കുന്ന വോളി മേള 9ന് തുടങ്ങും. ഈ മാസം 9 മുതല്‍ 13 വരെ പുനത്തില്‍ ജയന്‍ ഫഌ്‌ലിറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് സംഘാടകര്‍. സംസ്ഥാന, ദേശീയ താരങ്ങള്‍ അണിനിരക്കുന്ന വോളിമേളക്കായി 2000 പേര്‍ക്കിരിക്കാവുന്ന ഗ്യാലറിയാണ് നിര്‍മിക്കുന്നത്. 600 കസേരയും ഒരുക്കുന്നുണ്ട്. പ്രാദേശിക ടീമുകളുടെ പേരില്‍ വമ്പന്‍ ടീമുകളാണ് കളിക്കളത്തിലിറങ്ങുന്നത്. ക്ലമന്റ് കണ്ടോത്ത് പാറക്കായി കസ്റ്റംസും സിന്ദൂര്‍ കുന്ദമംഗലത്തിനായി ഇന്ത്യന്‍ ആര്‍മിയും ആതിഥേയരായ ഹെക്‌സാസ് കുട്ടമ്പൂരിനായി ഇന്ത്യന്‍ റെയില്‍വെയും റോമ കരീറ്റിപ്പറമ്പിനായി എയര്‍ ഫോഴ്‌സും സപ്‌ന ബാലുശേരിക്കായി ഇന്ത്യന്‍ നേവിയും ടീം ഹൈടിന്‍ വെള്ളച്ചാലിനായി കെ എസ് ഇ ബിയുമാണ് കളത്തിലിറങ്ങുക. സ്വന്തമായി കളിസ്ഥലം നിര്‍മിക്കുക, കായിക താരങ്ങളെ വളര്‍ത്തിയെടുക്കുക തുടങ്ങിയ ഉദ്ദേശങ്ങളൊടെയാണ് ക്ലബിന്റെ സുവര്‍ണജൂബിലി വര്‍ഷത്തില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. പ്രാദേശികമായ ടീമുകളുടെയും യൂത്ത് ടീമുകളുടെയും വെറ്ററന്‍സ് ടീമുകളുടെയും മത്സരങ്ങളും വിവിധ ദിവസങ്ങളില്‍ നടക്കും. 9ന് വൈകിട്ട് 7.30ന് കാലിക്കറ്റ് ഹീറോസ് ചെയര്‍മാന്‍ സഫീര്‍ വോളിമേള ഉദ്ഘാടനം ചെയ്യും. 13നാണ് ഫൈനല്‍. പത്രസമ്മേളനത്തില്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി പി നരേന്ദ്ര നാഥ്, ക്ലബ് പ്രസിഡന്റും നാഷനല്‍ റഫറിയുമായ കെ കെ മുസ്തഫ, സെക്രട്ടറി പി എം ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
 
അമ്പായത്തോട് എ എല്‍ പി സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും
താമരശ്ശേരി: അമ്പായത്തോട് എ എല്‍ പി സ്‌കൂള്‍ 43-ാം വാര്‍ഷികവും 34 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക ലൈല ഇ എ ക്കുള്ള യാത്രയയപ്പ് സമ്മേളനവും കാരാട്ട് റസാഖ് എം എല്‍ എ ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ സി ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിധീഷ് കല്ലുള്ളതോട് ഉപഹാര വിതരണം നടത്തി. വാര്‍ഡ് അംഗം എ വി ലോഹിതാക്ഷന്‍, കെ കെ അപ്പുക്കുട്ടി, എ ടി ഹാരിസ്, ഇ മുസ്തഫ, കെ ആര്‍ രാജന്‍, എ ടി ദാവൂദ്, സി ബാലന്‍, എ ടി സുധി, എ ടി റഫീഖ്, ഷൈനി ശ്രീനിവാസന്‍, ജിഷ ഷൈജു എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ലൈല ഇ എ മറുപടി പ്രസംഗം നടത്തി. പി ടി എ പ്രസിഡണ്ട് കെ ആര്‍ ബിജു സ്വാഗതവും കെ കെ മുനീര്‍ നന്ദിയും പറഞ്ഞു.
 
ചെമ്പ്ര ഗവ. എല്‍ പി സ്‌കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പും
താമരശ്ശേരി: ചെമ്പ്ര ഗവ. എല്‍ പി സ്‌കൂള്‍ വാര്‍ഷികാഘോഷവും വിരമിക്കുന്ന പ്രധാനാധ്യാപിക മോളി ഫ്രാന്‍സിസിനുള്ള യാത്രയയപ്പ് പരിപാടിയും താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ ഉല്‍ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അഡ്വ. ഒ കെ അഞ്ജു അധ്യക്ഷത വഹിച്ചു. എസ് എം സി ചെയര്‍മാന്‍ ഉസ്മാന്‍ പി ചെമ്പ്ര, പി കെ മുഹമ്മദ് ഹാജി, ടി കെ അരവിന്ദാക്ഷന്‍, പി നാസര്‍, ടി കെ വിനോദ്, പി സുനില്‍കുമാര്‍, ടി ടി റഷീദ്, യഹ്‌യാ ഖാന്‍, പി കെ ബുഷ്‌റ, പി കെ രാധാകൃഷ്ണന്‍, പി കെ സത്യന്‍, സി കെ ലീല, ഒ പി ഉണ്ണി, കെ പി ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് മോളി ഫ്രാന്‍സിസ് മറുപടി പ്രസംഗം നടത്തി. സ്‌കൂളില്‍ നിന്ന് എല്‍ എസ് എസ് സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കിയ സന ഫാത്തിമ, സിന്റ രവീന്ദ്രന്‍, ടി കെ ശ്വേത, യു ബി അവന്തിക എന്നിവര്‍ക്ക് കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. മെഡിക്കല്‍ എഞ്ചിനീയറിംഗ് മേഖലയില്‍ ഉന്നത പഠനം നേടിയ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികളായ ഡോ. അഭിന്‍രാജ്, ഡോ. ടി കെ അഞ്ജലി, ഡോ. ടി ടി നസ്റിന്‍, അഡ്വ. ഒ കെ അഞ്ജു, അസോസിയേറ്റ് പ്രൊഫ. എ ആര്‍ അനുശ്രീ, വി സി ഷിബില, ഒ പി ദീപ്തി, ടി ടി ഷെറിന്‍, പി എസ് ദര്‍ശന, പി ഷല്‍ന എന്നിവരെ അനുമോദിച്ചു. വിദ്യാര്‍ഥികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.
 
ഓള്‍ കേരള ഫോട്ടോഗ്രാഫേഷ്‌സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ മേഖല ഐഡന്ററ്റി കാര്‍ഡ് വിതരണം ചെയ്തു
കൊടുവള്ളി: ഓള്‍ കേരള ഫോട്ടോഗ്രാഫേഷ്‌സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ മേഖല ഐഡന്ററ്റി കാര്‍ഡ് വിതരണ പരിപാടി ജില്ലാ പ്രസിഡന്റ് സജീഷ് മണി റൂറല്‍ പ്രസിഡന്റ് ബോബന്‍ സൂര്യയ്ക്ക് നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു. കൊടുവള്ളി സ്വര്‍ണ്ണ ഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ ജില്ലാ സെക്കട്ടറി ചന്ദ്രന്‍ പാറക്കടവ്, മേഖല ഇന്‍ ചാര്‍ജ് ജ്യോതിഷ് കുമാര്‍, സംസ്ഥാന കമ്മറ്റി അംഗം രമേഷ് എന്നിവര്‍ സംസാരിച്ചു. മേഖലാ സെക്കട്ടറി വിനോദ് കോളിക്കല്‍ സ്വാഗതവും മേഖല ട്രഷറര്‍ ശ്യാം കാന്തപുരം നന്ദിയും പറഞ്ഞു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies