19-Nov-2019 (Tue)
 
 
 
കാപ്പികൃഷിയുടെ കാണാപ്പുറം തേടി വിദ്യാര്‍ത്ഥികള്‍
കൈതപ്പൊയില്‍: കൈതപ്പൊയില്‍ എം ഇ എസ് ഫാത്തിമ റഹീം സെന്‍ട്രല്‍ സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബുകളുടെ നേതൃത്വത്തില്‍ കാപ്പിയുടെ ഉറവിടത്തെ കുറിച്ച് നേരിട്ട് പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും വയനാട് കല്‍പ്പറ്റയിലെ വിശ്വ സേവ എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ കാപ്പിതോട്ടത്തില്‍ നടത്തിയ പഠനം ശ്രദ്ധേയമായി.
 
വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ച കേസില്‍ തടവും പിഴയും
താമരശ്ശേരി: വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ച കേസില്‍ പ്രതിക്ക് മൂന്ന് ലക്ഷം രൂപ പിഴയും മൂന്ന് മാസം തടവും. കൂരാച്ചുണ്ട് അത്യോടി പാറേക്കാട്ടില്‍ റഹീം(44)നെയാണ് താമരശ്ശേരി ഫസ്റ്റ് ക്ലാസ് മുന്‍സീഫ് കോടതി ശിക്ഷിച്ചത്. കൂരാച്ചുണ്ട് അത്യോടി തടത്തില്‍ ബെന്നി ബോധിപ്പിച്ച പരാതിയിലാണ് കോടതി വിധി. പരാതിക്കാരന്റെ ഭൂമിയിലെ മരങ്ങള്‍ വാങ്ങിയ റഹീം ബാക്കി നല്‍കാനുണ്ടായിരുന്ന മൂന്ന് ലക്ഷം രൂപക്ക്് ചെക്ക് നല്‍കിയിരുന്നു. ചെക്ക് പണമില്ലാതെ ബാങ്കില്‍ നിന്നും മടങ്ങിയതിനെ തുടര്‍ന്നാണ് അഡ്വ. കെ പി ഫിലിപ്പ് മുഖേനെ കോടതിയില്‍ പരാതി നല്‍കിയത്. പിഴ സംഖ്യ പരാതിക്കാരനു നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി വിധിച്ചു.
 
താമരശ്ശേരി: മേയാന്‍ വിട്ട പോത്തിന്റെ അക്രമത്തില്‍ സ്‌കൂട്ടര്‍ യാത്രികരായ സ്ത്രീകള്‍ക്ക് പരിക്ക്. ഈങ്ങാപ്പുഴ സ്വദേശികളായ ശരണ്യ, ബബിത എന്നിവരാണ് പോത്തിന്റെ അക്രമത്തിനിരയായത്. താമരശ്ശേരി ചെക്ക് പോസ്റ്റിനും അമ്പായത്തോടിനും ഇടയില്‍ താമരശ്ശേരി ക്ലബിനു സമീപത്തായിരുന്നു സംഭവം. ഈങ്ങാപ്പുഴയില്‍ നിന്നും താമരശ്ശേരിയിലേക്ക് വരികയായിരുന്ന ഇവരെ മേയാന്‍വിട്ട പോത്ത് അക്രമിക്കുകയായിരുന്നു. സ്‌കൂട്ടര്‍ ഭാഗികമായി തകര്‍ന്നെങ്കിലും ഇവര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ചുങ്കം സ്വദേശിയുടെ പോത്താണ് റോഡിലിറങ്ങി പരാക്രമം നടത്തിയത്. നേരത്തെയും ഇവിടെ പോത്തിന്റെ അക്രമത്തില്‍ യാത്രക്കാര്‍ക്ക് പരുക്കേറ്റിരുന്നതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം പന്നി റോഡിന് കുറുകെ ഓടി ബൈക്കില്‍ ഇടിച്ച് യാത്രക്കാരന് പരുക്കേറ്റിരുന്നു.
 
കെ എസ് ഇ ബി ജീവനക്കാരെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഇരുട്ടിലായ കാക്കവയലില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു
താമരശ്ശേരി: കെ എസ് ഇ ബി ജീവനക്കാരെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഇരുട്ടിലായ പുതുപ്പാടി കാക്കവയല്‍ പ്രദേശത്ത് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തകര്‍ക്കത്തിനിടെ കെ എസ് ഇ ബി പുതുപ്പാടി സെക്ഷനിലെ സബ് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ള നാലുപേര്‍ക്ക് മര്‍ദ്ധനമേറ്റതിനെ തുടര്‍ന്നാണ് കാക്കവയല്‍ ഗുളികഫാക്ടറി പ്രദേശം ഇരുട്ടിലായത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഗുളിക ഫാക്ടറിക്ക് സമീപത്തെ റോഡിലെ ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികളായ രണ്ടുപേര്‍ രംഗത്തെത്തുകയും ജീവനക്കാരെ മര്‍ദ്ധിക്കുകയുമായിരുന്നു.
 
താമരശ്ശേരി ടൗണിലെ മിനി ബൈപ്പാസ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
താമരശ്ശേരി: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന താമരശ്ശേരി ടൗണില്‍ നിന്നും സംസ്ഥാന പാതയില്‍ ചുങ്കം ടെലഫോണ്‍ എക്‌സ്‌ചേഞ്ച് വരെയുള്ള മിനി ബൈപ്പാസിന്റെ നവീകരണ പ്രവൃത്തി കാരാട്ട് റസാഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ഈര്‍പ്പോണ അദ്ധ്യക്ഷത വഹിച്ചു. അസി. എഞ്ചിനിയര്‍ വി അമല്‍ജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി ഡി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ പി ഹുസൈന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ കെ സരസ്വതി, എ പി മുസ്ഥഫ, വിവിധ സംഘടനാ പ്രതിനിധികളായ സി കെ വേണു, സോമന്‍ പിലാത്തോട്ടം, അഡ്വ. ജോസഫ് മാത്യു, കെ വി സെബാസ്റ്റ്യന്‍, കണ്ടിയില്‍ മുഹമ്മദ്, ഗഫൂര്‍ കൂടത്തായ്, വി പി വേണുഗോപാല്‍, സി ടി ടോം, റെജി ജോസഫ്, എം പി മജീദ് മാസ്റ്റര്‍, അഡ്വ. ബെന്നി ജോസഫ്, സി വി മുഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു. അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ കെ ബിനീഷ് സ്വാഗതവും ഓവര്‍സിയര്‍ ടി കെ അന്‍ഹാസ് നന്ദിയും പറഞ്ഞു. ആധുനിക രീതിയിലുള്ള ബി എം ബി സി ടാറിംഗും ഡ്രൈനേജ് സംവിധാനവും ഉള്‍പ്പെടെയുള്ള പ്രവൃത്തിക്കായി രണ്ടര കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
 
റോഡ് ഉദ്ഘാടനം ചെയ്തു
താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ഗ്രിറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയ നെല്ലിപ്പൊയില്‍ കുന്നുംപുറം റോഡിന്റെ ഉല്‍ഘാടനം താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണനിര്‍വ്വഹിച്ചു.
 
റോഡ് ഉദ്ഘാടനം ചെയ്തു
കട്ടിപ്പാറ: കടുവാക്കുന്ന് കുഞ്ഞിമുഹമ്മദ് റോഡ് കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഇന്ദിരാ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ സിബി ഫ്രാന്‍സിസ് ആശംസകള്‍ അര്‍പ്പിച്ചു. കുഞ്ഞിമുഹമ്മദ് സ്വാഗതവും സലീം നന്ദിയും പറഞ്ഞു.
 
ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടര്‍ വിതരണം ചെയ്തു
മേലടി: മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര സ്‌കൂട്ടര്‍ വിതരണം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. 15 സ്‌കൂട്ടറുകളാണ് പദ്ധതി മുഖേന വിതരണം ചെയ്തത്. ചടങ്ങില്‍ വൈസ് പ്രസിഡന്റ് പി വി കൈരളി, സ്ഥിരം സമിതി അംഗങ്ങളായ പി ബാലഗോപാലന്‍, ഇ കുഞ്ഞിക്കണ്ണന്‍, വാര്‍ഡ് മെമ്പര്‍മാരായ പി വി റംല, ജോയിന്റ് ബി ഡി ഒ പി കെ പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.
 
ആരാമ്പ്രം ഗവ. എം യു പി സ്‌കൂളില്‍ എം പി മമ്മിക്കുട്ടി സാഹിബ് സ്മാരക ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
കൊടുവള്ളി: ആരാമ്പ്രം ഗവ. എം യു പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച എം പി മമ്മിക്കുട്ടി സാഹിബ് സ്മാരക ബ്ലോക്ക് ഉദ്ഘാടനവും പഠനോത്സവം മടവൂര്‍ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനവും എം കെ രാഘവന്‍ എം പി നിര്‍വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ബ്ലോക്ക് നിര്‍മ്മിച്ചത്. ചടങ്ങില്‍ മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി പങ്കജാക്ഷന്‍ അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ മൊയ്തീന്‍ ഹാജി മുഖ്യാതിഥിയായിരുന്നു. മടവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ടി ഹസീന ടീച്ചര്‍, ജില്ലാ പഞ്ഞായത്തംഗം എം എ ഗഫൂര്‍, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ ശശി ചക്കാലക്കല്‍, ബ്ലോക്ക് മെമ്പര്‍ ടി അലിയ്യി മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സിന്ധു മോഹന്‍, വി സി റിയാസ് ഖാന്‍, സക്കീന മുഹമ്മദ്, ഗ്രാമ പഞ്ചായത്തംഗം ഇ റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ വി കെ മോഹന്‍ദാസ് സ്വാഗതവും സ്റ്റാഫ് സിക്രട്ടറി പി കെ ഹരിദാസന്‍ നന്ദിയും പറഞ്ഞു.
 
പഠനോല്‍സവം സംഘടിപ്പിച്ചു
എളേറ്റില്‍: വലിയപറമ്പ് എ എം യു പി സ്‌ക്കൂളില്‍ പഠനോല്‍സവം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ സി ഉസ്സയിന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ കെ കെ ജബ്ബാര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി ഡി അബ്ദുറഹിമാന്‍ കുട്ടി മാസ്റ്റര്‍, പി കെ സി എളേറ്റില്‍, ഗിരീഷ് വലിയപറമ്പ്, കെ മുരളീകൃഷ്ണന്‍, ഡി എ മജീദ് മാസ്റ്റര്‍, ഇഖ്ബാല്‍ കത്തറമ്മല്‍, പി ഡി നാസര്‍ മാസ്റ്റര്‍, കെ അബ്ദുല്‍ ഖയ്യൂം എന്നിവര്‍ പ്രസംഗിച്ചു. ഒ പി മജീദ് മാസ്റ്റര്‍ സ്വാഗതവും ടി സി രമേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies