16-Dec-2018 (Sun)
 
 
 
1 2 3 4 5 6 7
 
കെ സി മാമു മാസ്റ്റര്‍ അന്തരിച്ചു; മയ്യിത്ത് നിസ്‌കാരം ഞായറാഴ്ച രാവിലെ 9 മണിക്ക്
താമരശ്ശേരി: മുസ്ലിംലീഗ് നേതാവും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കെ സി മാമു മാസ്റ്റര്‍(68) അന്തരിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരിക്കെയാണ് അസുഖ ബാധിതനായി കിടപ്പിലായത്. ജില്ലാ പഞ്ചായത്ത് അംഗം, പരപ്പന്‍പൊയില്‍ നുസ്‌റത് സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മയ്യിത്ത് നിസ്‌കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് വാവാട് ജുമുഅ മസ്ജിദില്‍
 
ഭൂപതി അബൂബക്കര്‍ ഹാജി നിര്യാതനായി; നിസ്‌കാരം വൈകിട്ട് 5 മണിക്ക്
കുന്ദമംഗലം: ജമാഅത്തെ ഇസ്ലാമി നേതാവും വ്യാപാര പ്രമുഖനുമായ ഭൂപതി എന്‍ അബൂബക്കര്‍ ഹാജി(94) നിര്യാതനായി. കുന്ദമംഗലം മസ്ജിദുല്‍ ഇഹ്‌സാന്‍ മഹല്ല് കമ്മിറ്റി പ്രസിഡന്റ്, ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രധിനിധി സഭ അംഗം, സംസ്ഥാന കൂടിയാലോചനാ സമിതി അംഗം(ശൂറ), വയനാട് ജില്ലാ ജമാഅത്തെ ഇസ്ലാമി പ്രസിഡന്റ്, കോഴിക്കോട് ജില്ലാ സെക്രട്ടറി, പ്രാദേശിക ഘടകം അമീര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ പരേതയായ കുഞ്ഞീബി ഹജ്ജുമ്മ. മക്കള്‍ ആമിന, ഫാത്തിമ, എന്‍ ഫസലു റഹമാന്‍, എന്‍ ഖദീജ, എന്‍ സദഖത്തുല്ല, ശരീഫ, എം സിബഗത്തുല്ല, എം കെ സാലിഹ്, എം കെ അമീന്‍, ഷഹര്‍ബാനു, എന്‍ മന്‍സൂര്‍, എന്‍ ഹുസ്‌ന, എം കെ മുഹ്‌സിന്‍, എം കെ സലീല്‍, പരേതനായ എം കെ ശാക്കിര്‍. മയ്യിത്ത് നിസ്‌ക്കാരം ബുധനാഴ്ച വൈകിട്ട് 5 മണിക്ക് കുന്ദമംഗലം മസ്ജിദുല്‍ ഇഹ്‌സാനില്‍.
 
കുറുന്തോട്ടിക്കണ്ടി സി ഇമ്പിച്ചി മോയി നിര്യാതനായി; നിസ്‌കാരം രാവിലെ 11:30 ന്
താമരശ്ശേരി: കാരാടി പതിനെട്ടാം മൈല്‍ കുറുന്തോട്ടിക്കണ്ടി സി ഇമ്പിച്ചി മോയി(68) നിര്യാതനായി. മയ്യിത്ത് നിസ്‌കാരം രാവിലെ 11.30 ന് വട്ടക്കുണ്ട് ജുമാ മസ്ജിദില്‍.
 
കരുവന്‍പൊയില്‍: കരുവന്‍പൊയില്‍ മണപ്പാട്ടില്‍ ജമീല(39) നിര്യാതയായി. മയ്യിത്ത് നിസ്‌ക്കാരം ഉച്ചക്ക് 1 മണിക്ക് ചുളളിയാട് ജുമാമസ്ജിദില്‍.
 
വെഴുപ്പൂര്‍ സി ടി ഈസ മാസ്റ്റര്‍(72) നിര്യാതനായി; നിസ്‌കാരം വൈകിട്ട് 5:30 ന്
താമരശ്ശേരി: വെഴുപ്പൂര്‍ സി ടി ഈസ മാസ്റ്റര്‍(72) നിര്യാതനായി. മയ്യിത്ത് നിസ്‌കാരം വൈകിട്ട് 5:30 ന് കുടുക്കിലുമ്മരം ജുമാ മസാജിദിലും 6:30 ന് അണ്ടോണ ജുമാ മസ്ജിദിലും.
 
മണ്ണില്‍കടവ് മണ്ണില്‍ മരക്കാര്‍(58) നിര്യാതനായി; നിസ്‌കാരം വൈകിട്ട് 5 മണിക്ക്
കൊടുവള്ളി: മണ്ണില്‍കടവ് മണ്ണില്‍ മരക്കാര്‍(58) നിര്യാതനായി. മയ്യിത്ത് നിസ്‌കാരം വൈകിട്ട് 5 മണിക്ക് മണ്ണില്‍കടവ് ജുമുഅ മസ്ജിദിലും 5.30 ന് ആവിലോറി ഉരുളിക്കുന്ന് ജുമുഅ മസ്ജിദിലും
 
യുവാവ് കമുകില്‍ നിന്നും വീണു മരിച്ചു
മുക്കം: തോട്ടുമുക്കത്ത് യുവാവ് കമുകില്‍ നിന്നും വീണു മരിച്ചു. തോട്ടുമുക്കം ദേവസംകാട് കീടംകുന്നേല്‍ പരേതനായ ബേബിയുടെ മകന്‍ വില്‍സന്‍ (43) ആണ് മരിച്ചത്. അടക്ക പറിക്കാനായി കമുകില്‍ കയറുന്നതിനിടെ കമുക് പൊട്ടി താഴെ വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കുമാറ്റിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിക്കും. അവിവാഹിതനാണ്. മാതാവ്: ലീലാമ്മ. സംസ്‌കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് തോട്ടുമുക്കം ചര്‍ച്ച് സെമിത്തേരിയില്‍
 
സി പി ഐ എം മുന്‍ കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി പി ബാലകൃഷ്ണന്‍ നായര്‍ നിര്യാതനായി
കുന്ദമംഗലം: സി പി ഐ എം മുന്‍ കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുതിര്‍ന്ന നേതാവുമായ ടി പി ബാലകൃഷ്ണന്‍ നായര്‍ നിര്യാതനായി. അവിഭക്ത കമ്യൂണിറ്റ് പാര്‍ട്ടിയുടെ നേതാവായിരുന്ന അദ്ദേഹം കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കാര്‍ഷിക വികനസ ബേങ്ക് പ്രസിഡന്റ്, കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കേരള കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റാണ്. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
 
തെയ്യപ്പാറ മാനാംപുറത്ത് എം ഫിലിപ്പ് നിര്യാതനായി. സംസ്‌കാരം വൈകിട്ട് 3 മണിക്ക് താമരശ്ശേരി മേരി മാതാ കത്തീഡ്രല്‍ ചര്‍ച്ചില്‍
താമരശ്ശേരി: തെയ്യപ്പാറ മാനാംപുറത്ത് എം ഫിലിപ്പ് (അനിയന്‍ കുഞ്ഞ്) നിര്യാതനായി. റിട്ട കെ എസ് ഇ ബി ജീവനക്കാരനാണ്. ഭാര്യ ഗ്രേസി: മക്കള്‍: റജി മാത്യു, ഫിലിപ്പ്, റീജ. മരുമക്കള്‍: ജോഷ്ണി മനയില്‍, സാബു വലിയപാടത്ത്. സംസ്‌കാരം വൈകിട്ട് 3 മണിക്ക് താമരശ്ശേരി മേരി മാതാ കത്തീഡ്രല്‍ ചര്‍ച്ചില്‍.
 
പുതുപ്പാടി വളഞ്ഞപ്പാറ അജ്‌നാസ് നിര്യാതനായി
പുതുപ്പാടി: പുതുപ്പാടി വളഞ്ഞപ്പാറ അസീസിന്റെ മകന്‍ അജ്‌നാസ്(23) നിര്യാതനായി. മാതാവ്: സുലൈഖ. സഹോദരങ്ങള്‍: അര്‍ഷദ്, അജ്സല്‍.
 
1 2 3 4 5 6 7
 
 
 

All rights reserved | Website developed and maintained by Zyonz Technologies