31-Mar-2020 (Tue)
 
 
 
1 2 3
 
റോഡ് ഉദ്ഘാടനം ചെയ്തു
കട്ടിപ്പാറ: കടുവാക്കുന്ന് കുഞ്ഞിമുഹമ്മദ് റോഡ് കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഇന്ദിരാ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ സിബി ഫ്രാന്‍സിസ് ആശംസകള്‍ അര്‍പ്പിച്ചു. കുഞ്ഞിമുഹമ്മദ് സ്വാഗതവും സലീം നന്ദിയും പറഞ്ഞു.
 
ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടര്‍ വിതരണം ചെയ്തു
മേലടി: മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര സ്‌കൂട്ടര്‍ വിതരണം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. 15 സ്‌കൂട്ടറുകളാണ് പദ്ധതി മുഖേന വിതരണം ചെയ്തത്. ചടങ്ങില്‍ വൈസ് പ്രസിഡന്റ് പി വി കൈരളി, സ്ഥിരം സമിതി അംഗങ്ങളായ പി ബാലഗോപാലന്‍, ഇ കുഞ്ഞിക്കണ്ണന്‍, വാര്‍ഡ് മെമ്പര്‍മാരായ പി വി റംല, ജോയിന്റ് ബി ഡി ഒ പി കെ പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.
 
ആരാമ്പ്രം ഗവ. എം യു പി സ്‌കൂളില്‍ എം പി മമ്മിക്കുട്ടി സാഹിബ് സ്മാരക ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
കൊടുവള്ളി: ആരാമ്പ്രം ഗവ. എം യു പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച എം പി മമ്മിക്കുട്ടി സാഹിബ് സ്മാരക ബ്ലോക്ക് ഉദ്ഘാടനവും പഠനോത്സവം മടവൂര്‍ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനവും എം കെ രാഘവന്‍ എം പി നിര്‍വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ബ്ലോക്ക് നിര്‍മ്മിച്ചത്. ചടങ്ങില്‍ മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി പങ്കജാക്ഷന്‍ അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ മൊയ്തീന്‍ ഹാജി മുഖ്യാതിഥിയായിരുന്നു. മടവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ടി ഹസീന ടീച്ചര്‍, ജില്ലാ പഞ്ഞായത്തംഗം എം എ ഗഫൂര്‍, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ ശശി ചക്കാലക്കല്‍, ബ്ലോക്ക് മെമ്പര്‍ ടി അലിയ്യി മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സിന്ധു മോഹന്‍, വി സി റിയാസ് ഖാന്‍, സക്കീന മുഹമ്മദ്, ഗ്രാമ പഞ്ചായത്തംഗം ഇ റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ വി കെ മോഹന്‍ദാസ് സ്വാഗതവും സ്റ്റാഫ് സിക്രട്ടറി പി കെ ഹരിദാസന്‍ നന്ദിയും പറഞ്ഞു.
 
പഠനോല്‍സവം സംഘടിപ്പിച്ചു
എളേറ്റില്‍: വലിയപറമ്പ് എ എം യു പി സ്‌ക്കൂളില്‍ പഠനോല്‍സവം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ സി ഉസ്സയിന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ കെ കെ ജബ്ബാര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി ഡി അബ്ദുറഹിമാന്‍ കുട്ടി മാസ്റ്റര്‍, പി കെ സി എളേറ്റില്‍, ഗിരീഷ് വലിയപറമ്പ്, കെ മുരളീകൃഷ്ണന്‍, ഡി എ മജീദ് മാസ്റ്റര്‍, ഇഖ്ബാല്‍ കത്തറമ്മല്‍, പി ഡി നാസര്‍ മാസ്റ്റര്‍, കെ അബ്ദുല്‍ ഖയ്യൂം എന്നിവര്‍ പ്രസംഗിച്ചു. ഒ പി മജീദ് മാസ്റ്റര്‍ സ്വാഗതവും ടി സി രമേഷ് കുമാര്‍ നന്ദിയും പറഞ്ഞു.
 
ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ഓമശ്ശേരി: വെളിമണ്ണ ഗവണ്‍മെന്റ് മാപ്പിള യു പി സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. പരപ്പന്‍പൊയില്‍ ടെര്‍ഫ് ഗ്രൗണ്ടില്‍ നടന്ന ആവേശകരമായ മല്‍സരങ്ങളില്‍ നാല് ടീമുകള്‍ മാറ്റുരച്ചു. ഫൈനലില്‍ റൈഡേഴ്‌സ് എഫ്‌സി ഏകപക്ഷീയമായ ഒരു ഗോളിന് ഫൈറ്റേഴ്‌സ് എഫ്‌സിയെ പരാജയപ്പെടുത്തി. നിഹാലിനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. ഹെഡ്മാസ്റ്റര്‍ എന്‍ അഹ്മ്മദ് കുട്ടി സമ്മാനദാനം നിര്‍വഹിച്ചു. യു പി അബ്ദുല്‍ ഖാദര്‍, സുനിത ഇ എസ്, നജ്മുദ്ധീന്‍, സുബീന, യോഗേഷ്, ഹഫീസ്, യാസീന്‍, ഷാജു ചെറിയാന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
 
പഠനോത്സവം നടത്തി
കൊടുവള്ളി: കൊടുവള്ളി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യു പി വിഭാഗം പഠനോത്സവം സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷരീഫ കണ്ണാടിപൊയില്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് മുഹമ്മദ് കുണ്ടുങ്ങര അധ്യക്ഷത വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ കെ ശിവദാസന്‍, കെ ടി സുനി, ഇ സി മുഹമ്മദ്, ബഷീര്‍,പി കെ സുബൈര്‍, പ്രധാനാധ്യാപകന്‍ വാസുദേവന്‍, സ്റ്റാഫ് സെക്രട്ടറി നസീം എന്നിവര്‍ സംസാരിച്ചു.
 
യൂത്ത് കേരള എക്സ്പ്രസ് റിയാലിറ്റി ഷോയില്‍ യംഗ്മെന്‍സ് കാന്തപുരവും
കാന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മികച്ച സന്നദ്ധ സംഘടനകളെ കണ്ടെത്തുന്നതിന് സംഘടിപ്പിക്കുന്ന യൂത്ത് കേരള എക്സ്പ്രസ്സ് റിയാലിറ്റി ഷോയിലേക്ക് കോഴിക്കോട് ജില്ലയില്‍ നിന്നും യംഗ്മെന്‍സ് കാന്തപുരം മത്സരത്തിനര്‍ഹത നേടി. സംസ്ഥാന തലത്തില്‍ 100 ക്ലബ്ബുകളില്‍ നിന്നുള്ള അപേക്ഷകരില്‍ മത്സരം നടത്തി. മികച്ച 14 സംഘടനകളെ തെരഞ്ഞടുത്തപ്പോഴാണ് യംഗ് മെന്‍സ് കാന്തപുരം മത്സരത്തിനര്‍ഹത നേടിയത്. പ്രളയകാല സേവനങ്ങള്‍, പരിസ്ഥിതി, സത്രീ ശാക്തികരണം, വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍, കലാസാംസ്‌കാരിക കായിക പ്രവര്‍ത്തനങ്ങള്‍, വിദ്യഭ്യാസ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് സന്നദ്ധ സംഘടനകളെ തെരഞ്ഞടുക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ ക്ലബ് അംഗങ്ങളായ ഫസല്‍ വാരിസ്, ഷാക്കിര്‍ കെ, ആസിഫ് അമീന്‍, സൗദ ബീവി എം കെ, ഹസീന എം എന്നിവര്‍ പങ്കെടുക്കും.
 
വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് കുന്ദമംഗലം ടൗണില്‍ മൗനജാഥ
കുന്ദമംഗലം: ഭീകരാക്രമത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ട് കാരന്തൂര്‍ മര്‍ക്കസ് ഐ ടി ഐ സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കാമ്പസിലെ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ കുന്ദമംഗലം ടൗണില്‍ മൗനജാഥ നടത്തി. ഐ ടി ഐ പ്രിന്‍സിപ്പാള്‍ എന്‍ മുഹമ്മദലി, മാനേജര്‍ മുഹമ്മദലി സഖാഫി വളളിയാട്, സ്റ്റാഫ് സെക്രട്ടറി സജീവ് കുമാര്‍, അസീസ് സഖാഫി, ഷഫീഖ് സഖാഫി, അബ്ദുറഹിമാന്‍ കുട്ടി, സിറാജ്, ഇറാഷ് താമരശ്ശേരി, ജ്യോതിഷ്, സുദീപ്, സുനീഷ്, അജിത്ത്, ഇബ്രാഹിം, ഷറഫുദ്ദീന്‍, സഞ്ചിദ, ചന്ദ്രന്‍, ജസീല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 
എം പി ക്കെതിരെയുള്ള കള്ള പ്രചരണം പരാജയ ഭീതികൊണ്ട്: ഹബീബ് തമ്പി
താമരശ്ശേരി: എം കെ രാഘവന്‍ എം പി ക്കെതിരെ ഒന്നും ആക്ഷേപിക്കാന്‍ ഇല്ലാത്തതിനാല്‍ സി പി എം കള്ള പ്രചരണവുമായി വന്നിരിക്കുകയാണെന്ന് ഡി സി സി സെക്രട്ടറി ഹബീബ് തമ്പി. യൂത്ത് കോണ്‍ഗ്രസ്സ് താമരശ്ശേരി മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ നെഞ്ചിലേറ്റിയ എം കെ രാഘവന്‍ എം പി ക്കെതിരെയുള്ള ആരോപണത്തിനു പിന്നില്‍ പരാജയ ഭീതിയാണും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡന്റ് വി കെ എ കബീര്‍ അധ്യക്ഷത വഹിച്ചു. വി പി ഹംജാദ്, വി കെ ഹിറാഷ്, എം പി സി ജംഷിദ്, ജസീറലി, ഫസല്‍ കാരാട്ട്, യു കെ അബിന്‍, അഭിനന്ദ്, ജാബിര്‍, അജിത്ത് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 
റോഡ് ഉദ്ഘാടനം ചെയ്തു
എളേറ്റില്‍: എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയ തണ്ണിക്കുണ്ട് നുസ്‌റത്ത് മേത്തല്‍ തൊടുകറോഡിന്റെ ഉദ്ഘാടനം എം കെ രാഘവന്‍ എം പി നിര്‍വ്വഹിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍ സി ഉസ്സയിന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം എ ഗഫുര്‍, പി എം ഹമീദ് മാസ്റ്റര്‍, ടി എം രാധാകൃഷ്ണന്‍, കെ ടി അബ്ദുല്‍ ജബ്ബാര്‍, എം മുഹമ്മദ് മാസ്റ്റര്‍, പി ടി കരീം എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് മെമ്പര്‍ കെ കെ ജബ്ബാര്‍ സ്വാഗതവും പി ടി മൊയ്തീന്‍ഷ നന്ദിയും പറഞ്ഞു.
 
1 2 3
 
 
 

All rights reserved | Website developed and maintained by Zyonz Technologies