26-Feb-2020 (Wed)
 
 
 
പൗരത്വ ഭേദഗതി ബില്‍: സി പി ഐ കൊടുവള്ളിയില്‍ പ്രതിഷേധ ജ്വാല സമരം നടത്തി
കൊടുവള്ളി: പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവിശ്യപ്പെട്ട് സി പി ഐ കൊടുവള്ളിയില്‍ പ്രതിഷേധ ജ്വാല സമരം നടത്തി. രാജ്യം പട്ടിണിയിലേക്കും തൊഴിലില്ലാഴ്മയിലേക്കും കൂപ്പ് കുത്തുമ്പോള്‍ മതത്തിന്റെ ജാതിയുടെ പേരില്‍ വിഭജിക്കുന്നത് അംഗീകരിക്കാന്‍ ആവില്ലന്നും ഈ ബില്ല് രാജ്യത്തെ പൊതു സമൂഹം ഒന്നായി തള്ളികളയണമെന്നും സി പി ഐ ആവിശ്യപ്പെട്ടു. പ്രതിഷേധ ജ്വാല സമരത്തിന് സി പി ഐ കൊടുവള്ളി ലോക്കല്‍ സെക്രട്ടറി പി ടി സി ഗഫുര്‍, കെ സോമന്‍, എന്‍ സിദ്ധിഖ്, ഗോകുലന്‍ മാനിപുരം, ടി പി കുഞ്ഞാലി ഹാജി, ടി കെ സി മജീദ്, കെ വി അസീസ്, സുനില്‍ വടേരി, അന്‍വര്‍ സാദത്ത്, എ കെ ജാഫര്‍, പുഷ്പാകരന്‍, കരുത്തി കെ കെ സി മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.
 
ചെമ്പ്ര ഗവ. എല്‍ പി സ്‌കൂളില്‍ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു
താമരശ്ശേരി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉല്‍പ്പെടുത്തി ചെമ്പ്ര ഗവ. എല്‍ പി സ്‌കൂളില്‍ അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ഓഡിറ്റോറിയം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മൈമൂന ഹംസ ഉദ്ഘാടനം ചെയ്തു. താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരുകണ്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം എ ഗഫൂര്‍, വാര്‍ഡ് മെമ്പര്‍ അഡ്വ. ഒ കെ അഞ്ജു, പ്രധാനാധ്യാപിക ടി കെ വല്‍സല കുമാരി, പി ടി എ പ്രസിഡണ്ട് ഉസ്മാന്‍ പി ചെമ്പ്ര, പി കെ മുഹമ്മദ് ഹാജി, വി ലിജു, കെ പി ശിവദാസന്‍, പി പ്രഹ്ലാദന്‍നായര്‍, കെ പി സൈദ് മുഹമ്മദ്, പി നാസര്‍, കെ പി ഹരീന്ദ്രന്‍, ഒ പി ഉണ്ണി, ഒ കെ ബുഷ്‌റ, പി കെ സത്യന്‍, പി ഷീജ തുടങ്ങിയവര്‍ സംസാരിച്ചു.
 
ചമലില്‍ മദ്യനിരോധന കമ്മിറ്റി രൂപീകരിച്ചു
ചമല്‍: ചമലിലും പരിസര പ്രദേശങ്ങളിലും മദ്യ വില്‍പ്പനയും ലഹരി വസ്തുക്കളുടെ ഉപയോഗവും വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ഗ്രാമപ്രഭ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ ചമല്‍ ജി എല്‍ പി സ്‌കൂളില്‍ വെച്ച് ബോധവല്‍ക്കരണ ക്ലാസും കമ്മിറ്റി രൂപീകരണവും നടന്നു. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി എം രാമന്‍കുട്ടി അധ്യക്ഷത വഹിച്ചു. താമരശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. താമരശ്ശേരി എസ് ഐ. മുരളീധരന്‍ മുഖ്യാതിഥിയായി. യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ വല്‍സമ്മ അനില്‍, അനന്തന്‍, പി വി കോയ, കെ വി സെബാസ്റ്റ്യന്‍, എന്‍ പി കുഞ്ഞാലി, കെ പി രാജന്‍, കെ പി സുജീഷ്, എ ടി ബാലന്‍, സിറാജ്, കെ പി രതീഷ്, അറുമുഖന്‍ എന്നിവര്‍ സംസാരിച്ചു. ചമല്‍ മദ്യനിരോധന കമ്മിറ്റി ഭാരവാഹികളായി പി എം രാമന്‍കുട്ടി (പ്രസിഡന്റ്), കെ വി സെബാസ്റ്റ്യന്‍ (ജന. സെക്രട്ടറി), എന്‍ പി കുഞ്ഞാലി (വൈസ് പ്രസിഡന്റ്), എന്‍ കെ വേലായുധന്‍ (വൈസ് പ്രസിഡന്റ്), അനന്തന്‍ (സെക്രട്ടറി), സലാം (സെക്രട്ടറി), എ ടി ബാലന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞടുത്തു.
 
പൗരത്വ ഭേദഗതി ബില്‍: താമരശ്ശേരിയില്‍ ഡി വൈ എഫ് ഐ ബില്ല് കത്തിച്ച് പ്രതിഷേധിച്ചു
താമരശ്ശേരി: പൗരത്വ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ ബില്ല് കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ പൊതുയോഗം ജില്ലാ കമ്മിറ്റി അംഗം വി ലിജു ഉദ്ഘാടനം ചെയ്തു. എം വി യുവേഷ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് സിനാന്‍, എന്‍ കെ ബിജീഷ്, സിറാജുദ്ധീന്‍, ടി റെബിന്‍, ദിജേഷ് വലിയപറമ്പ്, കെ പി മനോജ്, പി കെ സനില്‍ എന്നിവര്‍ സംസാരിച്ചു.
 
കോഴിക്കോട് ലളിതകലാ അക്കാദമിയില്‍ ഡിസംബര്‍ 17 മുതല്‍ ചിത്ര കലാ പ്രദര്‍ഷനം
കോഴിക്കോട്: കേരളത്തിലെ ചിത്രകലയെ സ്‌നേഹിക്കുന്ന കലാകാരന്മാരുടെ കൂട്ടായ്മയായ ആര്‍ട്ടി ഗ്രാമിന്റെ ആദ്യ ചിത്രകലാ പ്രദര്‍ശനം കോഴിക്കോട് ലളിതകലാ അക്കാദമിയില്‍ 2019 ഡിസംബര്‍ 17 മുതല്‍ 22 വരെ നടത്തുന്നു. സാമൂഹിക മാധ്യമങ്ങളില്‍ പ്രശസ്തരായ കേരളത്തിലെ മുപ്പതോളം കലാകാരന്മാരുടെ കലാസൃഷ്ടികള്‍ പ്രദര്‍ശനത്തില്‍ ഉണ്ടാവും. ഡിസംബര്‍ 17 ന് വൈകിട്ട് 3 മണിക്ക് എം കെ രാഘവന്‍ എം പി സൗജന്യ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.
 
ജില്ലാ സീനിയര്‍ റഗ്ബി ചാമ്പ്യന്‍ഷിപ്പ്: നാസ്‌ക് വെള്ളിപറമ്പും ദയാപുരം റസിഡന്‍ഷ്യല്‍ സ്‌കൂളും ജേതാക്കള്‍
കോഴിക്കോട്: ജില്ലാ റഗ്ബി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കൊട്ടക്കാവയല്‍ ക്രസന്റ് സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച ജില്ലാ സീനിയര്‍ റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ നാസ്‌ക് വെള്ളിപറമ്പും വനിതാ വിഭാഗത്തില്‍ ദയാപുരം റസിഡന്‍ഷ്യല്‍ സ്‌കൂളും ജേതാക്കളായി. പുരുഷ വിഭാഗത്തില്‍ യുവ അക്കാദമി കടലുണ്ടിയും വനിതാ വിഭാഗത്തില്‍ ജി എച്ച് എസ് എസ് പുതുപ്പാടിയും രണ്ടാം സ്ഥാനം നേടി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം പി ഷഫീഖ് ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചു. റിയാസ് അടിവാരം അധ്യക്ഷത വഹിച്ചു. അമല്‍ സേതു മാധവന്‍, കെ വിനു, എന്‍ സി റഫീഖ്, സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
 
ഭിന്നശേഷി കലോത്സവം: ലോഗോ പ്രകാശനം ചെയ്തു
താമരശ്ശേരി: താമരശ്ശേരി ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ ഒപ്പം ഒപ്പത്തിനൊപ്പം 2019 കലോത്സവത്തിന്റെ ലോഗോ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരുകണ്ടി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എസ് മുഹമ്മദലിക്ക് നല്‍കി പ്രകാശനം ചെയ്തു. വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ മഞ്ജിത, ജെസ്സി ശ്രീനിവാസന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ സരസ്വതി, പി പി ഗഫൂര്‍, കെ കെ ഷൈലജ, രത്‌നവല്ലി, സ്വാഗത സംഘം ഭാരവാഹികളായ കെ എം അഷ്‌റഫ്, ടി ആര്‍ ഓമനക്കുട്ടന്‍, ഹാഫിസ് റഹിമാന്‍, പി ഗിരീഷ് കുമാര്‍, എന്‍ പി റസാഖ്, എം സുല്‍ഫീക്കര്‍, ഉസ്മാന്‍ പി ചെമ്പ്ര, സുബൈര്‍ വെഴുപ്പൂര്‍, വി കെ എ കബീര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ നിഷ, സജിഷ, ആയിശ തുടങ്ങിയവര്‍ സംസാരിച്ചു. ഡിസംബര്‍ 21 ന് താമരശ്ശേരി ഗവ. യു പി സ്‌കൂളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ഭിന്നശേഷിയുള്ള നൂറില്‍ പരം കുട്ടികള്‍ പങ്കെടുക്കും.
 
ഗ്രീന്‍ പ്ലാനറ്റ് പദ്ധതിയുമായി എളേറ്റില്‍ എം ജെ എച്ച് എസ് എസ്
എളേറ്റില്‍: എളേറ്റില്‍ എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് സംഘടിപ്പിക്കുന്ന ഗ്രീന്‍ പ്ലാനറ്റ് പദ്ധതി കാരാട്ട് റസാഖ് എം എല്‍ എ ഉദഘാടനം ചെയ്തു. കൊടുവള്ളി സ്റ്റേഷന്‍ പരിധിയില്‍ 450 ഫലവൃക്ഷ തൈകള്‍ നട്ടു വളര്‍ത്തുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യം വെക്കുന്നത്. ആദ്യ ഫലവൃഷം റസാഖ് എം എല്‍ എ യുടെ വീട്ടുവളപ്പില്‍ നട്ടുകൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു. അദ്ധ്യാപകരായ ഷബീര്‍ ചുഴലിക്കര, റാസി മുതുവാട്ടുശേരി, തമീസ് അഹമ്മദ്, നസീബ മുംതാസ്, സഫ്നിയ, സിവില്‍ പോലീസ് ഓഫീസര്‍ അജിത്, എ പി സിദ്ധീഖ്, കേഡറ്റുകളായ കാര്‍ത്തിക് സാരംഗ്, ജിംഷാദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
 
ദേശീയ സ്റ്റുഡന്റ്‌സ് ഒളിമ്പികസ് ഫുട്‌ബോള്‍ ജേതാക്കളള്‍ക്ക് സ്വീകരണം നല്‍കി
കൊടുവള്ളി: രാജസ്ഥാനില്‍ നടന്ന ദേശീയ സ്റ്റുഡന്റ്‌സ് ഒളിമ്പികസ് ഫുട്‌ബോളില്‍ ജേതാക്കളായ കേരള ടീമിലെ കൊടുവള്ളി സ്വദേശികളായ എ ടി വിഷ്ണു, പി ഫിനുഫിയാസ്, നിയാസ്, ഷാജഹാന്‍ എന്നിവര്‍വക്ക് പുതുക്കുടി റസിഡന്റ്‌സിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കൊടുവള്ളി നഗരസഭ ചെയര്‍പേഴ്‌സന്‍ ഷരീഫ കണ്ണാടിപ്പൊയില്‍ ഉദ്ഘാടനം ചെയ്തു.ടീം അംഗങ്ങള്‍ക്കുള്ള ഉപഹാര വിതരണവും ചെയര്‍പേഴ്‌സണ്‍ നിര്‍വഹിച്ചു. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കേരള സ്റ്റുഡന്റ്‌സ് ഒളിമ്പിക്‌സ് ജനറല്‍ സെക്രട്ടറി അഷ്‌റഫ്, നഗരസഭ കൗണ്‍സിലര്‍ കെ ശിവദാസന്‍, കൊടുവള്ളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പി ടി എ.പ്രസിഡന്റ് മുഹമ്മദ് കണ്ടുങ്ങര,അന്‍വര്‍ കൊടുവള്ളി,മുഹമ്മദ് കാവുതിയോട്ടില്‍, റസാഖ് പുത്തലത്ത് എന്നിവര്‍ സംസാരിച്ചു.
 
ജില്ലാ സീനിയര്‍ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്; വടകര സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂള്‍ ജേതാക്കള്‍
താമരശ്ശേരി: കോരങ്ങാട് എച്ച് എസ് എസ് ഗ്രൗണ്ടില്‍ വെച്ച് നടന്ന പതിനാറാമത് പെണ്‍കുട്ടികളുടെ ജില്ലാ സീനിയര്‍ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എളേറ്റില്‍ എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളിനെ പരാജയപ്പെടുത്തി വടകര സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂള്‍ ജേതാക്കളായി. സമാപന ചടങ്ങ് കോരങ്ങാട് ജി എച്ച് എസ് എസ് ഹെഡ്മാസ്റ്റര്‍ വി മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ബേസ്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ എം ജോസഫ് വിജയികള്‍ക്ക് ട്രോഫിയും മെഡലുകളും വിതരണം ചെയ്തു. അനീസ് മടവൂര്‍ അധ്യക്ഷത വഹിച്ചു. കെ അക്ഷയ്, കെ കെ ഷിബിന്‍, വിപുല്‍ വി ഗോപാല്‍, ദിന്‍ഷ കല്ലി, ഫര്‍ഹാന്‍ കാരാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. കെ അബ്ദുല്‍ മുജീബ് സ്വാഗതവും ബി എസ് സിന്ദാര്‍ത്ഥ് നന്ദിയും പറഞ്ഞു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies