നരിക്കുനി: ഉംറ തീര്ഥാടകന് മക്കയില്‍ നിര്യാതനായി. പുല്ലാളൂര്‍ ഉള്ളാടത്ത് പുറായില്‍ യു പി മുഹമ്മദ് മുസ്്ലിയാര്‍(58) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു മരണം. ഈ മാസം രണ്ടിനാണ് ഇദ്ദേഹം കുടുംബത്തോടൊപ്പം ഉംറക്കായി മക്കയിലേക്ക് പുറപ്പെട്ടത്. വിവിധ സ്ഥലങ്ങളില്‍ മദ്റസ അധ്യാപകനായി ജോലി ചെയ്തിരുന്നു. ഭാര്യ: ഫൗസിയ. മക്കള്‍: അഷ്റഫ്, ഫാറൂഖ്(സഈദി), നൗഫല്‍ (കുവൈത്ത്), തമീം, സുബൈര്‍(എസ് എസ് എഫ് പുല്ലാളൂര്‍ യൂനിറ്റ് പ്രസിഡന്റ്). മരുമക്കള്‍: സൗദ, റൂബിഷ, മാജിദ. മയ്യിത്ത് വെള്ളിയാഴ്ച മക്കയില്‍ കബറടക്കും. |