31-Mar-2020 (Tue)
 
 
 
1 2 3
 
ഏതന്‍സ് പരപ്പന്‍പൊയില്‍ സംഘടിപ്പിക്കുന്ന പ്രീമിയര്‍ലീഗ് ഫുട്‌ബോളിന്റെ പ്രചരണാര്‍ത്ഥം ഘോഷയാത്ര നടത്തി
പരപ്പന്‍പൊയില്‍: ഏതന്‍സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പരപ്പന്‍പൊയില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് പ്രീമിയര്‍ലീഗ് ഫുട്‌ബോള്‍ ജനുവരി 19,20 തീയതികളിലായി പരപ്പന്‍പൊയില്‍ മിനിസ്‌റ്റേഡിയത്തില്‍ അരങ്ങേറും. ഇതിന്റെ പ്രചരണാര്‍ത്ഥം നടത്തിയ ഘോഷയാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി നിര്‍വഹിച്ചു. മൈ ജി എം ഡി. എ കെ ഷാജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മൈമുന ഹംസ, വാസന്ത ചന്ദ്രന്‍, പാലക്കല്‍ റഷീദ്, ഷെഫീക്ക് തച്ചറക്കല്‍, എ സി ഗഫൂര്‍, എം ടി അയ്യൂബ്ഗാന്‍, സി മുഹസിന്‍, കാരട്ട് അബ്ദുല്‍ഹഖ്, കെ സി ഷാജഹാന്‍, കെ സി താഹിര്‍, പി കെ സുഹൈല്‍, കെ സി റഹുഫ്, എം ടി റിയാസ്, ഉസ്മാന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു. പ്രീമിയര്‍ലീഗ് ഫുട്‌ബോള്‍ 19ന് രാവിലെ 10 മണിക്ക് താമരശ്ശേരി ഡി വൈ എസ് പി, പി ബിജുരാജ് ഉദ്ഘാടനം നിര്‍വഹിക്കും.
 
വടകര: സംസ്ഥാന ഭക്ഷ്യ പൊതു വിതരണ ഉപഭോക്ത്യ കാര്യ വകുപ്പ് ജനുവരി 16 ഇ-പോസ് മെഷീന്‍ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഇ-പോസ് മെഷീന്‍ പ്രവര്‍ത്തനം സംബന്ധിച്ച ഡോക്യൂമെന്ററി പ്രദര്‍ശനം നടത്തി. പ്രദര്‍ശന ഉദ്ഘാടനം വടകര മുന്‍സിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി അശോകന്‍ നിര്‍വ്വഹിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍ രാജീവന്‍ വി പി അദ്ധ്യക്ഷത വഹിച്ചു. വടകര താലൂക്ക് അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ സജീവന്‍ ടി സി സ്വാഗതവും റേഷനിംഗ് ഇന്‍സ്പെക്ടര്‍ സജീഷ് കെ ടി നന്ദിയും പറഞ്ഞു.
 
ദുരന്തങ്ങളെ നേരിടാന്‍ വിദഗ്ധപരിശീലനവുമായി ദേശീയ ദുരന്ത നിവാരണ സേന
താമരശ്ശേരി: റവന്യുവകുപ്പിന്റെ സഹകരണത്തോടെ ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ ഡി ആര്‍ എഫ്) ആര്‍ക്കോണം നാലാം ബറ്റാലിയന്റെയ നേതൃത്വത്തില്‍ ഏകദിന ദുരന്ത നിവാരണ പരിശീലന പരിപടി സംഘടിപ്പിച്ചു. ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, മറ്റ് പ്രകൃതി ദുരന്തങ്ങള്‍, വാഹനാപകടങ്ങള്‍, ഹൃദയാഘാത സുരക്ഷ, വെള്ളത്തില്‍ മുങ്ങുന്നവരെ രക്ഷിക്കുന്ന വിധം തുടങ്ങിയവയിലായിരുന്നു പരിശീലനം നല്‍കിയത്. പരിപാടി എന്‍ ഡി ആര്‍ എഫ് നാലാം ബറ്റാലിയന്‍ കമാന്റന്റ് ജിതേഷ് ഉദ്ഘാടനം ചെയ്തു. തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ബിന്ദു ആനന്ദ്, രത്നവല്ലി, ഡെപ്യൂട്ടി തഹസില്‍ദാര്‍ എഫ് ആസിഫ്, കെ സി അബ്ദുള്‍ വഹാബ്, റെഡ്ക്രോസ് ജില്ലാ സെക്രട്ടറി ഗംഗാധരന്‍ നായര്‍, സലീംപുല്ലടി, അബ്ദുറഹിമാന്‍, ഹാരിസ് അമ്പായത്തോട്, സിനീഷ് കുമാര്‍, എന്നിവര്‍ സംസാരിച്ചു. സന്നദ്ധ സംഘടനകളായ ഐ ആര്‍ ഡബ്ല്യു, ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍, റെഡ് ക്രോസ്, കര്‍മ്മ ഓമശേരി, സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്, എന്‍ എസ് എസ് തുടങ്ങിയവര്‍ പരിശീലനത്തില്‍ സംബന്ധിച്ചു.
 
പുതുപ്പാടി: പുതുപ്പാടി പ്രദേശത്തെ വൈജ്ഞാനിക വിളക്കായ ഗവ. ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേരുന്നു. 1974 മുതല്‍ പഠിച്ച് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഒരിക്കല്‍ കൂടി ഒത്തു ചേരുന്നത്. ഈ മാസം 20 ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് അഞ്ച് വരെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പഴയകാല അധ്യാപകര്‍, ജനപ്രതിനിധികള്‍, വിവിധ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പൂര്‍വ വിദ്യാര്‍ത്ഥികള്‍ 9447197014, 9946936578 എന്നീ നമ്പറുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
 
വാര്‍ഷികസംഗമവും അനുമോദനവും സംഘടിപ്പിച്ചു
താമരശ്ശേരി: സ്നേഹതീരം റസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷികസംഗമവും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. പരിപാടി താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരുകണ്ടി ഉദ്ഘാടനം ചെയ്തു. കെ എന്‍ മനോജ് അധ്യക്ഷത വഹിച്ചു. സി കെ ഗംഗാധരന്‍, കെ ചന്ദ്രന്‍, ഷനീത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ പി കൃഷ്ണന്‍ സ്വാഗതവും, വിഷ്ണുപ്രിയ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി കെ പി കൃഷ്ണന്‍(പ്രസിഡന്റ്) സി കെ ഗംഗാധരന്‍(സെക്രട്ടറി) കെ ചന്ദ്രന്‍(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
 
സര്‍ഗവേദി കലാവിദ്യാലയത്തിന് തുടക്കമായി
കോഴിക്കോട്: വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ സര്‍ഗവേദി കലാവിദ്യാലയത്തിന് തുടക്കമിട്ടു. പ്രായഭേദമന്യേ സംഗീതം, നൃത്തം, മാപ്പിള കലകള്‍, നാടന്‍ കലകള്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ സൗജന്യമായി പരിശീലനം നല്‍കുന്നതാണ് പദ്ധതി. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ഒളവണ്ണ, കടലുണ്ടി എന്നിവിടങ്ങളില്‍ രണ്ട് കേന്ദ്രങ്ങളാണ് ഉള്ളത്. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഗാന രചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം നിര്‍വഹിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ലക്ഷ്മി രാജഗോപാല്‍ മുല്ലശ്ശേരി (ദേവാസുരം ഫെയിം) മുഖ്യാതിഥിയായിരുന്നു. ജില്ലാ കോര്‍ഡിനേറ്റര്‍ അജീഷ് പദ്ധതി വിശദീകരിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി ഹസീന, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി ജി വിനീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ദിനേശ് ബാബു അത്തോളി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി റംല, ഒളവണ്ണ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മിനി, കടലുണ്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ തുടങ്ങിയവര്‍ പങ്കെടുത്തു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ കൃഷ്ണകുമാരി സ്വാഗതവും ജോയിന്റ് ബി ഡി ഒ. കെ രാജീവ് നന്ദിയും പറഞ്ഞു.
 
മുട്ടക്കോഴികളെ വിതരണം ചെയ്തു
കൊടുവള്ളി: കൊടുവള്ളി നഗരസഭയിലെ എസ് സി വനിതകള്‍ക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷരീഫ കണ്ണാടിപ്പൊയില്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എ പി മജീദ് അധ്യക്ഷത വഹിച്ചു. ഹാജിറ ബീവി, വിമല ഹരിദാസ്, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. കെ ചന്ദ്രന്‍, പി ടി സലീന, ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു. നഗരസഭയിലെ 350 എസ് സി കുടുംബങ്ങള്‍ക്ക് 20 കോഴികളെ വീതമാണ് വിതരണം ചെയ്യുന്നത്.
 
അഴിയൂര്‍: അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ ജനകീയാസുത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന ലാപ്പ്ടോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഇ ടി അയ്യൂബ്ബ് വിതരണം ചെയ്തു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആറ് വിദ്യാര്‍ത്ഥികള്‍ക്കും മത്സ്യ തൊഴിലാളികളുടെ മക്കളായ 5 വിദ്യാര്‍ത്ഥികള്‍ക്കുമാണ് ലാപ്പ്ടോപ്പ് വിതരണം ചെയ്തത്. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്സണ്‍ ജാസ്മീന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, മെമ്പര്‍മാരായ വി പി ജയന്‍, കെ ലീല, പി പി ശ്രീധരന്‍, മഹിജ തോട്ടത്തില്‍, ഉഷ കുന്നുമ്മല്‍, ഷീബ അനില്‍, അലി മനോളി, നിര്‍വ്വഹണ ഉദ്യോസ്ഥന്‍ കെ അബ്ദുല്‍ സലാം മാസ്റ്റര്‍, എസ് സി കോര്‍ഡിനേറ്റര്‍ ശില്‍പ എന്നിവര്‍ സംസാരിച്ചു.
 
വീമംഗലം ഊരാളത്ത് റോഡ് ഉദ്ഘാടനം ചെയ്തു
മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിലെ വീമംഗലം ഊരാളത്ത് റോഡ് ഉദ്ഘാടനം കെ ദാസന്‍ എം എല്‍ എ നിര്‍വഹിച്ചു. എം എല്‍ എയുടെ തീരദേശ വികസന ഫണ്ടില്‍ നിന്നും ഒമ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി, വൈസ് പ്രസിഡന്റ് കെ ജീവാനന്ദന്‍, വാര്‍ഡ് മെമ്പര്‍ പി.വി ഗംഗാധരന്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
വയോജന ജാഗ്രതാ സമിതി രൂപീകരിച്ചു
താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് വയോജന ജാഗ്രതാ സമിതി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരുകണ്ടി ഉല്‍ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എസ് മുഹമ്മദലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ, മഞ്ചിത കുറ്റിയാക്കില്‍, ജസ്സി ശ്രീനിവാസന്‍, കെ സരസ്വതി, പി പി അബ്ദുല്‍ ഗഫൂര്‍, അഡ്വ. ജോസഫ് മാത്യു, രത്‌ന വല്ലി, വി കെ അഷ്‌റഫ്, ബാലകൃഷ്ണന്‍, സെക്രട്ടറി അബ്ദുല്‍ ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി എസ് മുഹമ്മദലി (ചെയര്‍മാന്‍), സി കെ അബ്ദുല്‍ മജീദ് (കണ്‍വീനര്‍), എം പി മജീദ് മാസ്റ്റര്‍ (നോഡല്‍ ഓഫീസര്‍) തുടങ്ങിയവരെ തെരഞ്ഞെടുത്തു. വാര്‍ഡ് തലത്തില്‍ വാര്‍ഡ് മെമ്പര്‍ ചെയര്‍മാന്‍മാരായി കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു.
 
1 2 3
 
 
 

All rights reserved | Website developed and maintained by Zyonz Technologies