16-Dec-2018 (Sun)
 
 
 
1 2 3 4 5 6 7
 
ചേന്ദമംഗലൂര്‍ തയറ്റുംപാലി സി ചാത്തന്‍കുട്ടി മാസ്റ്റര്‍ നിര്യാതനായി; സംസ്‌കാരം ബുധനാഴ്ച വൈകിട്ട് 5 മണിക്ക്
ചേന്ദമംഗലൂര്‍: കൊണ്ടോട്ടി ജി എം യു പി സ്‌കൂള്‍ റിട്ട. ഉറുദു അധ്യാപകന്‍ നോര്‍ത്ത് ചേന്ദമംഗലൂര്‍ തയറ്റുംപാലി സി ചാത്തന്‍കുട്ടി മാസ്റ്റര്‍(64) നിര്യാതനായി. ഭാര്യ: സരോജിനി (പോസ്റ്റ് മാസ്റ്റര്‍, ചേന്ദമംഗലൂര്‍ ബ്രാഞ്ച്). മക്കള്‍: നിഷ, സുനിഷ, ഷനൂപ്. മരുമക്കള്‍: സി രാജീവ് (ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍, നിലമ്പൂര്‍ ), പി സതീഷ് (ജി.എച്ച് എസ്.എസ് ചെറുവാടി), മനീഷ (പള്ളിക്കല്‍). സംസ്‌കാരം ബുധനാഴ്ച വൈകിട്ട് 5 മണിക്ക് നോര്‍ത്ത് ചേന്ദമംഗലൂര്‍ മുത്താപ്പുമ്മല്‍ ശ്മശാനത്തില്‍.
 
മരണ വാര്‍ത്ത എഴുതിവെച്ച് വൃദ്ധന്‍ മരിച്ചു
താമരശ്ശേരി: മരണ വാര്‍ത്ത എഴുതിവെച്ച് വൃദ്ധന്‍ മരിച്ചു. പരപ്പന്‍പൊയില്‍ വട്ടക്കുണ്ട് മൂസ്സ(74) ആണ് വയസ്സ് രേഖപ്പെടുത്താതെ ചരമ വാര്‍ത്ത എഴുതിവെച്ചത്. മരണ ശേഷം പത്രങ്ങളില്‍ വാര്‍ത്ത നല്‍കാനായി ഫോട്ടോ പരിശോധിക്കുമ്പോഴാണ് മേഷയില്‍ വാര്‍ത്തയും ഫോട്ടോയും കണ്ടെത്തിയത്. ജനന തിയ്യതിയും ഇതോടൊപ്പം എഴുതി വെച്ചിരുന്നു.
 
മയ്യിത്ത് നിസ്‌കാരം വൈകിട്ട് 4.30 ന് കൊടുവള്ളി ജുമുഅ മസ്ജിദില്‍
 
പന്നൂര്‍ കണ്ടിയില്‍ ഉസൈന്‍(93) നിര്യാതനായി. മയ്യിത്ത് നിസ്‌ക്കാരം വ്യാഴം രാവിലെ 9 മണിക്ക് പന്നൂര്‍ ജുമുഅ മസ്ജിദില്‍.
ഭാര്യ: പരേതയായ ചേക്കുമ്മ. മക്കള്‍: മുഹമ്മദ്, വപ്പന്‍കുട്ടി, ഹസ്സന്‍കുട്ടി, ഫാത്തിമ, മറിയ, ആമിന, കദീജ.
 
 
പരേതനായ സി ഹൈദര്‍ ഹാജിയുടെ മകന്‍ പുതുക്കിടി അബ്ദുല്‍ കരീം ഹാജി നിര്യാതനായി.
പന്നൂര്‍: പരേതനായ സി ഹൈദര്‍ ഹാജിയുടെ മകന്‍ പുതുക്കിടി അബ്ദുല്‍ കരീം ഹാജി(51) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കള്‍: മുഹമ്മദ് ഹിഷാം(ഖത്തര്‍), മുഹമ്മദ് റിസ്‌വാന്‍(ബഹറൈന്‍), മുഹമ്മദ് ശഫീഉള്ള(കെ എം സി ടി വിദ്യാര്‍ത്ഥി). മരുമകള്‍: ജുഹൈന എടവണ്ണപ്പാറ. സഹോദരങ്ങള്‍: അലി(മര്‍ക്കസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍), പി മുഹമ്മദ് യൂസുഫ്(മര്‍ക്കസ് എഞ്ചിനീയര്‍), ഹലീമ, ഹാജറ, പരേതയായ ഫാത്തിമ. മയ്യിത്ത് നിസ്‌കാരത്തിന് സി മുഹമ്മദ് ഫൈസി നേതൃത്വം നല്‍കി.
 
താമരശ്ശേരി തച്ചംപൊയില്‍ പുതിയാറമ്പത്ത് പരേതനായ ടി പി മുഹമ്മദിന്റെ മകന്‍ ടി പി അബ്ദുല്ലത്തീഫ്(ബാവ 46) നിര്യാതനായി.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ജീവനക്കാരനാണ്. തച്ചംപൊയില്‍ മഹല്ലുകമ്മിറ്റി അംഗം, പുതിയാറമ്പത്ത് പള്ളി കമ്മിറ്റി വൈസ് പ്രസിഡന്റ്, എന്‍ ജി ഒ യൂണിയന്‍ ജില്ലാ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. മാതാവ്: ജമീല ഹജ്ജുമ്മ. ഭാര്യ: സാബിറ. മക്കള്‍: ശബീറലി, ഫസ്‌ന, ദില്‍ന.
 
കൂടത്തായി പുവ്വോട്ടില്‍ ചെറിയ കൂടത്തായിപറമ്പില്‍ സി കെ പി അഹമ്മദ് കുട്ടി (55) നിര്യാതനായി. മയ്യിത്ത് നിസ്‌കാരം തിങ്കള്‍ രാവിലെ ഒമ്പതിനു കൂടത്തായി ടൗണ്‍ ജുമാ മസ്ജിദില്‍.
ഭാര്യമാര്‍: ആരിഫ, മറിയകുട്ടി. മക്കള്‍: റമീഷ, ബാഹിറ, ഇസ്മായില്‍. മരുമകന്‍: നിസാര്‍ (പറമ്പില്‍ ബസാര്‍). ഖബറടക്കം 9.30 ന് കൂടത്തായി വലിയ ജുമുഅത്ത്പള്ളി ഖബര്‍സ്ഥാനില്‍.
 
പന്നൂര്‍ വാഴപ്പുറത്ത് മന്നത്ത് അബ്ദുല്‍ റഷീദ്(51) നിര്യാതനായി
പന്നൂര്‍: ബാലുശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ക്ലര്‍ക്കും പന്നൂര്‍ യൂണിറ്റ് എസ് വൈ എസ് വൈസ് പ്രസിഡന്റുമായ പന്നൂര്‍ വാഴപ്പുറത്ത് മന്നത്ത് അബ്ദുല്‍ റഷീദ്(51) നിര്യാതനായി. ഭാര്യ: നസീമ(മര്‍ക്കസ് ഹൈസ്‌കൂള്‍ അധ്യാപിക). മക്കള്‍: ഫാരിസ്, ദിയ ഫാത്തിമ(പന്നൂര്‍ ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി). പിതാവ്: സുലൈമാന്‍ മാസ്റ്റര്‍. മാതാവ്: ആയിശ. സഹോദരങ്ങള്‍: യൂസുഫ് അലി(കൊയിലാണ്ടി പോലീസ് സ്‌റ്റേഷന്‍), അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍(പന്നൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍), സഫിയ, ഹഫ്‌സ(കുന്ദമംഗലം യു പി സ്‌കൂള്‍ അധ്യാപിക), പരേതനായ നിസാര്‍ അഹമ്മദ്.മയ്യിത്ത് നിസ്‌കാരം ഇന്ന്(ശനി) വൈകിട്ട് നാലിന് പന്നൂര്‍ ജുമുഅത്ത് പള്ളിയില്‍.
 
പന്നൂര്‍ കോട്ടുവറ്റ അബൂബക്കര്‍(75) നിര്യാതനായി.
ഭാര്യ: പാത്തുമ്മ. മക്കള്‍: മുഹമ്മദ്, നജീബ്, അബ്ദുള്ള, മുഈനുദ്ധീന്‍, തല്‍ഹത്ത് (ഇരുവരും സൗദി). മരുമക്കള്‍: ഹാജറ, സഫീന, റസീന, ഫസ്‌ന, ജൗഹറ.
 
1 2 3 4 5 6 7
 
 
 

All rights reserved | Website developed and maintained by Zyonz Technologies