20-Mar-2019 (Wed)
 
 
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17
 
കൂടത്തായി പൂവോട്ടില്‍ ആലിക്കുഞ്ഞി നിര്യാതനായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 7 മണിക്ക്
കൂടത്തായി: പൂവോട്ടില്‍ ആലിക്കുഞ്ഞി (83) നിര്യാതനായി. മയ്യിത്ത് നിസ്‌കാരം ബുധനാഴ്ച വൈകിട്ട് 7 മണിക്ക് കൂടത്തായി ടൗണ്‍ ജുമുഅ മസ്ജിദില്‍.
 
പന്നിക്കോട്ടൂര്‍ തറോല്‍ മുഹമ്മദിന്റെ ഭാര്യ നഫീസ നിര്യാതയായി
എളേറ്റില്‍: പന്നിക്കോട്ടൂര്‍ തറോല്‍ മുഹമ്മദിന്റെ ഭാര്യയും പന്നൂര്‍ കാരമ്പ്രച്ചാലില്‍ പരേതനായ മുഹമ്മദിന്റെ മകളുമായ നഫീസ(38) നിര്യാതയായി. മക്കള്‍:ഫാത്തിമ (പുന്നശ്ശേരി എ യു പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി), അജ്മല്‍ (പന്നിക്കോട്ടൂര്‍ ജി എല്‍ പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി).
 
പുതുപ്പാടി: പുതുപ്പാടി കൈതപ്പൊയില്‍ കൊടപ്പനക്കല്‍ പരേതനായ കുഞ്ഞിപോകുവിന്റെ ഭാര്യ ആയിഷ(85) നിര്യാതയായി. മക്കള്‍: അഹമ്മദ് കുട്ടി, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, മൂസ സഖാഫി, ഉമ്മര്‍, അബ്ദുല്‍ അസീസ് മാസ്റ്റര്‍, കാദര്‍, ഫാത്തിമ, കദീജ, ജമീല, സുഹറ, പരേതനായ മൊയ്തീന്‍കോയ. മരുമക്കള്‍: അബ്ദുല്‍ കലാം, അഹമ്മദ് കുട്ടി, അബ്ദുല്‍ മജീദ്, ബഷീര്‍, ഷറീന, അസ്മാബി, മറിയ, സുബൈദ, ജംസീറ, ഹഫ്‌സത്ത്, സാജിത.
 
ബൈക്കിടിച്ച് പരുക്കേറ്റ ആള്‍ മരിച്ചു
പുതുപ്പാടി: ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. പുതുപ്പാടി എലോക്കര തെക്കേപുറത്ത് ജോസഫ്(ബേബി 53) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെ എലോക്കര തട്ടൂര്‍പറമ്പ് റോഡിലായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജോസഫിനെ അമിത വേഗതയില്‍ എത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മോളി. മക്കള്‍: ബിന്‍സി, റിന്‍സി. മരുമക്കള്‍: ഷൈജു, ജിന്റോ.
 
പാലങ്ങാട് ചാലുകണ്ടിയില്‍ അഹമ്മദ് നിര്യാതനായി
പന്നിക്കോട്ടൂര്‍: പാലങ്ങാട് ചാലുകണ്ടിയില്‍ അഹമ്മദ് (73) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: ഉമ്മുകുല്‍സു, അബ്ദുല്‍ ഖാദര്‍, ഖദീജ, മുഹമ്മദ്ഹനീഫ. മരുമക്കള്‍: ജമാല്‍ പനമ്പാട്, ഹബീബത്ത്, മുഹമ്മദ് റഈസ് വടകര.
 
സഹായി വളണ്ടിയര്‍ അന്‍വര്‍ സാദിഖ് ഒളവണ്ണ നിര്യാതനായി; മയ്യിത്ത് നിസ്‌കാരം വൈകിട്ട് 4 മണിക്ക്
ഒളവണ്ണ: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സഹായി വാദിസലാം സാന്ത്വനം വളണ്ടിയര്‍ ആയിരുന്ന അന്‍വര്‍ സാദിഖ് ഒളവണ്ണ നിര്യാതനായി. മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്നു. മയ്യിത്ത് നിസ്‌കാരം വൈകിട്ട് 3.30 ന് മാങ്കാവ് പുഴക്കത്തെ പള്ളിയിലും 4 മണിക്ക് കമ്പിളിപ്പറമ്പ് ജുമുഅ മസ്ജിദിലും.
 
പുതുപ്പാടി: മലപുറം പുത്തന്‍പീടിക സൈനബ(60) നിര്യാതയായി. മയ്യിത്ത് നിസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് 4.45 ന് മലപുറം ജുമാ മസ്ജിദില്‍.
 
കുന്ദമംഗലത്ത് ബൈക്ക് മതിലില്‍ ഇടിച്ച് ബസ് ഡ്രൈവര്‍ മരിച്ചു
കുന്ദമംഗലം: ബൈക്ക് റോഡരികിലെ ഭിത്തിയില്‍ ഇടിച്ച് ബസ് ഡ്രൈവര്‍ മരിച്ചു. സങ്കീര്‍ത്തന ബസ്സിലെ ഡ്രൈവറായ കുന്ദമംഗലം ചെറുവലത്ത് ബിനീഷ്(41) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ദേശീയ പാത 766 ല്‍ തോട്ടുംപുറം വളവിലായിരുന്നു അപകടം. കൂടെ ഉണ്ടായിരുന്ന അനിവിന്ദ്, വൈഷ്ണവ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
കരുവന്‍പൊയില്‍ മേലെചെമ്പറ്റം കണ്ടിയില്‍ എം സി ഗംഗാധരന്‍ നിര്യാതനായി; സംസ്‌കാരം ഉച്ചക്ക് 12മണിക്ക്
കരുവന്‍പൊയില്‍: കരുവന്‍പൊയില്‍ മേലെചെമ്പറ്റം കണ്ടിയില്‍ എം സി ഗംഗാധരന്‍(65) നിര്യാതനായി. കൊടുവള്ളി ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗവും സി പി എം കരുവന്‍പൊയില്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമാണ്. കൊടുവള്ളിയിലെ ഫെയര്‍ ലേഡി ടൈലര്‍ ഷോപ്പ് ഉടമയാണ്. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് 12മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍. ഭാര്യ: ശശികല. അച്ഛന്‍: പരേതനായ എം സി ഉണ്ണീരി. അമ്മ: പരേതയായ ചിന്നമ്മു. സഹോദരങ്ങള്‍: പി സുരേഷ് ബാബു (റവന്യു ഇന്‍സ്‌പെക്ടര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍), വിമല, ജലജ പെരുവയല്‍.
 
നരിക്കുനി സ്വദേശി മക്കയില്‍ നിര്യാതനായി
നരിക്കുനി: ഉംറ തീര്‍ഥാടകന്‍ മക്കയില്‍ നിര്യാതനായി. പുല്ലാളൂര്‍ ഉള്ളാടത്ത് പുറായില്‍ യു പി മുഹമ്മദ് മുസ്്‌ലിയാര്‍(58) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു മരണം. ഈ മാസം രണ്ടിനാണ് ഇദ്ദേഹം കുടുംബത്തോടൊപ്പം ഉംറക്കായി മക്കയിലേക്ക് പുറപ്പെട്ടത്. വിവിധ സ്ഥലങ്ങളില്‍ മദ്‌റസ അധ്യാപകനായി ജോലി ചെയ്തിരുന്നു. ഭാര്യ: ഫൗസിയ. മക്കള്‍: അഷ്‌റഫ്, ഫാറൂഖ്(സഈദി), നൗഫല്‍ (കുവൈത്ത്), തമീം, സുബൈര്‍(എസ് എസ് എഫ് പുല്ലാളൂര്‍ യൂനിറ്റ് പ്രസിഡന്റ്). മരുമക്കള്‍: സൗദ, റൂബിഷ, മാജിദ. മയ്യിത്ത് വെള്ളിയാഴ്ച മക്കയില്‍ കബറടക്കും.
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17
 
 
 

All rights reserved | Website developed and maintained by Zyonz Technologies