19-Mar-2019 (Tue)
 
 
 
 
ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ഓമശ്ശേരി: വെളിമണ്ണ ഗവണ്‍മെന്റ് മാപ്പിള യു പി സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. പരപ്പന്‍പൊയില്‍ ടെര്‍ഫ് ഗ്രൗണ്ടില്‍ നടന്ന ആവേശകരമായ മല്‍സരങ്ങളില്‍ നാല് ടീമുകള്‍ മാറ്റുരച്ചു. ഫൈനലില്‍ റൈഡേഴ്‌സ് എഫ്‌സി ഏകപക്ഷീയമായ ഒരു ഗോളിന് ഫൈറ്റേഴ്‌സ് എഫ്‌സിയെ പരാജയപ്പെടുത്തി. നിഹാലിനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. ഹെഡ്മാസ്റ്റര്‍ എന്‍ അഹ്മ്മദ് കുട്ടി സമ്മാനദാനം നിര്‍വഹിച്ചു. യു പി അബ്ദുല്‍ ഖാദര്‍, സുനിത ഇ എസ്, നജ്മുദ്ധീന്‍, സുബീന, യോഗേഷ്, ഹഫീസ്, യാസീന്‍, ഷാജു ചെറിയാന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
 
പഠനോത്സവം നടത്തി
കൊടുവള്ളി: കൊടുവള്ളി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യു പി വിഭാഗം പഠനോത്സവം സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷരീഫ കണ്ണാടിപൊയില്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് മുഹമ്മദ് കുണ്ടുങ്ങര അധ്യക്ഷത വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ കെ ശിവദാസന്‍, കെ ടി സുനി, ഇ സി മുഹമ്മദ്, ബഷീര്‍,പി കെ സുബൈര്‍, പ്രധാനാധ്യാപകന്‍ വാസുദേവന്‍, സ്റ്റാഫ് സെക്രട്ടറി നസീം എന്നിവര്‍ സംസാരിച്ചു.
 
യൂത്ത് കേരള എക്സ്പ്രസ് റിയാലിറ്റി ഷോയില്‍ യംഗ്മെന്‍സ് കാന്തപുരവും
കാന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മികച്ച സന്നദ്ധ സംഘടനകളെ കണ്ടെത്തുന്നതിന് സംഘടിപ്പിക്കുന്ന യൂത്ത് കേരള എക്സ്പ്രസ്സ് റിയാലിറ്റി ഷോയിലേക്ക് കോഴിക്കോട് ജില്ലയില്‍ നിന്നും യംഗ്മെന്‍സ് കാന്തപുരം മത്സരത്തിനര്‍ഹത നേടി. സംസ്ഥാന തലത്തില്‍ 100 ക്ലബ്ബുകളില്‍ നിന്നുള്ള അപേക്ഷകരില്‍ മത്സരം നടത്തി. മികച്ച 14 സംഘടനകളെ തെരഞ്ഞടുത്തപ്പോഴാണ് യംഗ് മെന്‍സ് കാന്തപുരം മത്സരത്തിനര്‍ഹത നേടിയത്. പ്രളയകാല സേവനങ്ങള്‍, പരിസ്ഥിതി, സത്രീ ശാക്തികരണം, വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍, കലാസാംസ്‌കാരിക കായിക പ്രവര്‍ത്തനങ്ങള്‍, വിദ്യഭ്യാസ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് സന്നദ്ധ സംഘടനകളെ തെരഞ്ഞടുക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ ക്ലബ് അംഗങ്ങളായ ഫസല്‍ വാരിസ്, ഷാക്കിര്‍ കെ, ആസിഫ് അമീന്‍, സൗദ ബീവി എം കെ, ഹസീന എം എന്നിവര്‍ പങ്കെടുക്കും.
 
വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് കുന്ദമംഗലം ടൗണില്‍ മൗനജാഥ
കുന്ദമംഗലം: ഭീകരാക്രമത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ട് കാരന്തൂര്‍ മര്‍ക്കസ് ഐ ടി ഐ സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കാമ്പസിലെ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ കുന്ദമംഗലം ടൗണില്‍ മൗനജാഥ നടത്തി. ഐ ടി ഐ പ്രിന്‍സിപ്പാള്‍ എന്‍ മുഹമ്മദലി, മാനേജര്‍ മുഹമ്മദലി സഖാഫി വളളിയാട്, സ്റ്റാഫ് സെക്രട്ടറി സജീവ് കുമാര്‍, അസീസ് സഖാഫി, ഷഫീഖ് സഖാഫി, അബ്ദുറഹിമാന്‍ കുട്ടി, സിറാജ്, ഇറാഷ് താമരശ്ശേരി, ജ്യോതിഷ്, സുദീപ്, സുനീഷ്, അജിത്ത്, ഇബ്രാഹിം, ഷറഫുദ്ദീന്‍, സഞ്ചിദ, ചന്ദ്രന്‍, ജസീല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 
എം പി ക്കെതിരെയുള്ള കള്ള പ്രചരണം പരാജയ ഭീതികൊണ്ട്: ഹബീബ് തമ്പി
താമരശ്ശേരി: എം കെ രാഘവന്‍ എം പി ക്കെതിരെ ഒന്നും ആക്ഷേപിക്കാന്‍ ഇല്ലാത്തതിനാല്‍ സി പി എം കള്ള പ്രചരണവുമായി വന്നിരിക്കുകയാണെന്ന് ഡി സി സി സെക്രട്ടറി ഹബീബ് തമ്പി. യൂത്ത് കോണ്‍ഗ്രസ്സ് താമരശ്ശേരി മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ നെഞ്ചിലേറ്റിയ എം കെ രാഘവന്‍ എം പി ക്കെതിരെയുള്ള ആരോപണത്തിനു പിന്നില്‍ പരാജയ ഭീതിയാണും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡന്റ് വി കെ എ കബീര്‍ അധ്യക്ഷത വഹിച്ചു. വി പി ഹംജാദ്, വി കെ ഹിറാഷ്, എം പി സി ജംഷിദ്, ജസീറലി, ഫസല്‍ കാരാട്ട്, യു കെ അബിന്‍, അഭിനന്ദ്, ജാബിര്‍, അജിത്ത് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 
റോഡ് ഉദ്ഘാടനം ചെയ്തു
എളേറ്റില്‍: എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയ തണ്ണിക്കുണ്ട് നുസ്‌റത്ത് മേത്തല്‍ തൊടുകറോഡിന്റെ ഉദ്ഘാടനം എം കെ രാഘവന്‍ എം പി നിര്‍വ്വഹിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍ സി ഉസ്സയിന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം എ ഗഫുര്‍, പി എം ഹമീദ് മാസ്റ്റര്‍, ടി എം രാധാകൃഷ്ണന്‍, കെ ടി അബ്ദുല്‍ ജബ്ബാര്‍, എം മുഹമ്മദ് മാസ്റ്റര്‍, പി ടി കരീം എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് മെമ്പര്‍ കെ കെ ജബ്ബാര്‍ സ്വാഗതവും പി ടി മൊയ്തീന്‍ഷ നന്ദിയും പറഞ്ഞു.
 
കാനം രാജേന്ദ്രന് ഫെബ്രുവരി 21 ന് കൊടുവള്ളിയില്‍ സ്വീകരണം നല്‍കും
കട്ടിപ്പാറ: ബി ജെ പി യെ നേരിടാന്‍ ഇടത് പക്ഷം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് എല്‍ ഡി എഫ് നടത്തുന്ന കേരള സംരക്ഷണ യാത്രക്ക് ഫെബ്രുവരി 21 ന് കൊടുവള്ളിയില്‍ ജാഥാ ലീഡര്‍ കാനം രാജേന്ദ്രന് നല്‍കുന്ന സ്വീകരണ പരിപാടിയുടെ ഭാഗമായി കട്ടിപ്പാറ വ്യാപാര ഭവനില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ കൊടുവള്ളി നിയോജക മണ്ഡലം എല്‍ ഡി എഫ് കണ്‍വീനര്‍ ആര്‍ പി ഭാസ്‌കര കുറുപ്പ് ഉല്‍ഘാടനം ചെയ്തു. പി സി തോമസ് അധ്യക്ഷത വഹിച്ചു. ടി സി വാസു, കെ ആര്‍ രാജന്‍, അപ്പുകുട്ടി, കരീം പുതുപ്പാടി, സെബാസ്റ്റ്യന്‍ കണ്ണന്തറ, കരീം മൗലവി എന്നിവര്‍ പ്രസംഗിച്ചു.
 
റോഡ് ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: ടാറിംഗ് പൂര്‍ത്തിയായ പൊന്നാങ്കയം കണ്ണന്താനം പടി പാറത്തോട് റോഡ് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അംഗം ഓമന വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ബെന്നി മണിക്കൊമ്പേല്‍, തോമസ് വടക്കേടത്ത്, ഷാജി കടുത്താനം, ജോര്‍ജ് പ്ലാക്കുടി, കെ ആര്‍ ഷാജി, ജോണ്‍സണ്‍ വെട്ടിക്കാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.
 
സ്‌കൂളുകളിലെ പരിസ്ഥിതി ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രീന്‍ അംബാസിഡര്‍മാര്‍ നേതൃത്വം നല്‍കും
കൊടുവള്ളി: സ്‌കൂളുകളിലെ പരിസ്ഥിതി ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് കൊടുവള്ളി ഉപജില്ലയില്‍ നേതൃത്വം നല്‍കാന്‍ ഗ്രീന്‍ അംബാസിഡര്‍മാര്‍ സജ്ജരായി. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലാഭരണകൂടത്തിന്റെ സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതി സ്‌കൂളുകളില്‍ നടപ്പാക്കാന്‍ സേവിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട കൊടുവള്ളി ഉപജില്ലയിലെ ഗ്രീന്‍ അംബാസിഡര്‍ മാര്‍ക്കുള്ള ശില്പശാല കൊടുവള്ളി കെ എം ഒ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഗ്രീന്‍ അംബാസിഡര്‍മാരുടെ നേതൃത്വത്തില്‍ ബുധനാഴ്ച തോറും ഹരിത ദിനമായി സ്‌കൂളുകളില്‍ ആചരിക്കും.
 
ഓണ്‍ലൈന്‍ വീഡിയോ മത്സരം മിഴിവ് 2019
കോഴിക്കോട്: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പൊതുജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ വീഡിയോ മത്സരം മിഴിവ് 2019 ന് തുടക്കമായി. www.mizhiv2019.kerala.gov.in വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് മത്സരത്തില്‍ പങ്കെടുക്കാം. അപ്ലോഡ് ചെയ്യുന്ന വീഡിയോകള്‍ പ്രമുഖ സിനിമാ പരസ്യ സംവിധായകര്‍ വിലയിരുത്തി ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം, 50,000, 25,000 രൂപ ക്യാഷ് പ്രൈസുകള്‍ നല്‍കും. പ്രോത്സാഹന സമ്മാനമായി പത്ത് പേര്‍ക്ക് 5,000 രൂപ വീതവും നല്‍കും. അതോടൊപ്പം മികച്ച സൃഷ്ടികളുടെ അണിയറപ്രവര്‍ത്തകര്‍ക്ക് പി ആര്‍ വകുപ്പിന്റെ മറ്റ് വീഡിയോ/ ഓഡിയോ സംരംഭങ്ങളില്‍ പങ്കാളികളാകുന്നതിന് പരിഗണനയും നല്‍കും. സര്‍ക്കാര്‍ വകുപ്പുകളുടെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ലോഗിന്‍ ഐഡിയും പാസ്സ്വേഡും ഉപയോഗിച്ച് ഈ മാസം 24 വരെ വീഡിയോ അപ്ലോഡ് ചെയ്യാം. പ്രധാനമായും വികസനം, ക്ഷേമം, കേരള പുനര്‍നിര്‍മ്മാണ വിഷയങ്ങളിലൂന്നിയാണ് വീഡിയോകള്‍ നിര്‍മ്മിക്കേണ്ടത്. പ്രൊഫഷണല്‍ കാമറ ഉപയോഗിച്ചോ, മൊബൈലിലോ ഷൂട്ട് ചെയ്യാം. ഫിക്ഷന്‍, ഡോക്യൂഫിക്ഷന്‍, അനിമേഷന്‍ (3ഡി / 2ഡി), നിശ്ചലചിത്രങ്ങള്‍ മൂവിയാക്കിയോ, ഏത് മേക്കിങ് രീതിയിലും അവതരിപ്പിക്കാം. എന്നാല്‍ സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തില്‍ ലളിതവും കൗതുകം നിറഞ്ഞതും ആകണം സൃഷ്ടി. വീഡിയോകളുടെ പരമാവധി ദൈര്‍ഘ്യം 90 സെക്കന്റ് ആണ്. ക്രെഡിറ്റ്സ്്, ലഖുവിവരണം എന്നിവ ചേര്‍ത്ത് ഫുള്‍ എച്ച് ഡി എം പി4 (1920×1080) ഫോര്‍മാറ്റില്‍ വേണം വീഡിയോ അപ്ലോഡ് ചെയ്യാന്‍.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies