16-Jun-2019 (Sun)
 
 
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23
 
പന്നൂര്‍ വടക്കെ കുറ്റിയാപറമ്പില്‍ അലീമ നിര്യാതയായി
പന്നൂര്‍: വടക്കെ കുറ്റിയാപറമ്പില്‍ പരേതനായ അയമ്മദ്കുട്ടി ഹാജിയുടെ ഭാര്യ അലീമ(85) നിര്യാതയായി. മക്കള്‍: അബ്ദുള്ളകോയ, ഇസ്മായില്‍, പാത്തുമ്മേയി ആവിലോറ, ആയിശ മടവൂര്‍, സഫിയ പന്നൂര്‍, മൈമൂന പരപ്പാറ. മരുമക്കള്‍: മുഹമ്മദ് ആവിലോറ, മുഹമ്മദ് മടവൂര്‍, മുഹമ്മദ്മാസ്റ്റര്‍ പന്നൂര്‍, അബ്ദുറഹിമാന്‍ പരപ്പാറ, സക്കീന എളേറ്റില്‍, റാബിയ നെടിയനാട്.
 
കാക്കവയല്‍ സ്വദേശി കോയമ്പത്തൂരില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു
പുതുപ്പാടി: കാക്കവയല്‍ സ്വദേശി കോയമ്പത്തൂരില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. മാപ്പിളപറമ്പ് ചിറയില്‍ കുഞ്ഞുമോന്റെ മകന്‍ അബിന്‍(21) ആണ് മരിച്ചത്. അവസാന വര്‍ഷ എഞ്ചിനിയറിംങ് വിദ്യാര്‍ത്ഥിയായ അബിന്‍ ബുധനാഴ്ച രാത്രിയില്‍ ബൈക്ക് അപകടത്തില്‍ മരിച്ചുവെന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ബന്ധുക്കള്‍ കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു.
 
താമരശ്ശേരി പരപ്പന്‍പൊയില്‍ പിലാതോട്ടത്തില്‍ ഭരതന്‍ നിര്യാതനായി; സംസ്‌ക്കാരം രാത്രി 9 ന്
താമരശ്ശേരി: പരപ്പന്‍പൊയില്‍ പിലാതോട്ടത്തില്‍ ഭരതന്‍ (69) നിര്യാതനായി. ഭാര്യ: രാധ. മക്കള്‍: റിജുന, ബിജിന, ഷിജിന. മരുമക്കള്‍: റജില്‍ കുമാര്‍ (എളേറ്റില്‍), ജോതി (കെ എസ് എഫ് ഇ), ശ്രിജി(ഇന്ത്യന്‍ ആര്‍മി). സംസ്‌ക്കാരം ചൊവ്വാഴ്ച രാത്രി 9 ന് വിട്ടുവളപ്പില്‍.
 
തിരുവമ്പാടി വെട്ടിക്കാട്ട് വി എ ആന്റണി നിര്യാതനായി
തിരുവമ്പാടി: തിരുവമ്പാടി വെട്ടിക്കാട്ട് വി എ ആന്റണി(67) നിര്യാതനായി. മഞ്ചേരി വി ബി സ്റ്റുഡിയോ ഉടമയാണ്. ഭാര്യ: ഡെയ്‌സി ചക്കാലക്കല്‍ കണ്ണോത്ത്. മകന്‍: ആല്‍ബിന്‍ (കാനഡ).
 
തിരുവമ്പാടി: സ്രാമ്പിക്കല്‍ ആച്ചുമ്മ(67) നിര്യാതയായി. മക്കള്‍: മുസ്തഫ, ഹൈറുന്നീസ, റൂബിന. മരുമക്കള്‍: ബഷീര്‍ മാനിപുരം, ജസ്‌ന വയനാട്.
 
ആവിലോറ: തെക്കേ ഡാപ്പോയില്‍ പൂളരിക്കുന്നതില്‍ അബ്ദുല്‍ ഖാദര്‍ ഹാജി(75) നിര്യാതനായി. മയ്യത്ത് നിസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 3.30 ന് കരണിക്കല്ല് ജുമാമസ്ജിദിലും 4.30 ന് കത്തറമ്മല്‍ ജുമാമസ്ജിദിലും.
 
മന്നശേരി യു പി അഹമ്മദ് കോയ മാസ്റ്റര്‍ നിര്യാതനായി; മയ്യിത്ത് നിസ്‌കാരം വൈകീട്ട് 5 മണിക്ക്
നരിക്കുനി: പുല്ലാളൂര്‍ മന്നശേരി യു പി അഹമ്മദ് കോയ മാസ്റ്റര്‍ നിര്യാതനായി. മച്ചക്കുളം സ്‌കൂളിലെ റിട്ട പ്രധാനാധ്യാപകനാണ്. ദീര്‍ഘ കാലം പുല്ലാളൂര്‍ പരപ്പില്‍പടി ജുമുഅ മസ്ജിദ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മയ്യിത്ത് നിസ്‌കാരം ശനിയാഴ്ച വൈകീട്ട് 5 മണിക്ക് പരപ്പില്‍പടി ജുമുഅ മസ്ജിദില്‍.
 
വയലില്‍ എന്‍ കെ അബ്ദുല്‍ കാദര്‍ മാസ്റ്റര്‍ നിര്യാതനായി; മയ്യിത്ത് നിസ്‌കാരം ഉച്ചക്ക് 1:30 ന്
ആരാമ്പ്രം: എം എസ് എസ് മുന്‍ ജില്ലാകമ്മിറ്റി അംഗം വയലില്‍ എന്‍ കെ അബ്ദുല്‍ കാദര്‍ മാസ്റ്റര്‍ നിര്യാതനായി. പിതാവ്: പരേതനായ നാട്ടിക്കല്ലുങ്ങല്‍ ഇമ്പിച്ചിമൊയ്തീന്‍ ഹാജി. മാതാവ്: പരേതയായ കുഞ്ഞീമ ഹജ്ജുമ്മ. ഭാര്യ: ഫാത്തിമ. മക്കള്‍: മുഹമ്മദ് സമീര്‍, സുമൈല, പരേതനായ അബ്ദുസലീം. മരുമക്കള്‍: അബ്ദുലത്തീഫ്, ഹുസ്‌ന. സഹോദരങ്ങള്‍: എന്‍ കെ ഉസ്സയിന്‍ നെല്ലാങ്കണ്ടി, ഫാതിമ എരേക്കല്‍, ആയിഷ പൈമ്പാലുശ്ശേരി, കദീജ കൊട്ടാരക്കോത്ത്, പരേതരായ എന്‍ കെ അഹമ്മദ്, എന്‍ കെ അബൂബക്കര്‍ മാസ്റ്റര്‍. മയ്യിത്ത് നിസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് 1:30 ന് ആരാമ്പ്രം ജുമാ മസ്ജിദില്‍.
 
കാറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു
താമരശ്ശേരി: കാറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. പരപ്പന്‍പൊയില്‍ കരുണിച്ചാലില്‍ അബ്ദുല്‍ മജീദ്(50) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴരയോടെ കാരാടി പതിനെട്ടാം മൈലില്‍ ആയിരുന്നു അപകടം. തെങ്ങ്കയറ്റ തൊഴിലാളിയായ അബ്ദുല്‍ മജീദ് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ആയിഷ. ഭാര്യ: റഷീദത്ത്. മക്കളില്ല. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മയ്യിത്ത് ഉച്ചയോടെ വീട്ടിലെത്തിക്കും. മയ്യിത്ത് നിസ്‌കാരം വാവാട് ജുമുഅ മസ്ജിദില്‍.
 
പൂനൂര്‍ വെട്ടിഒഴിഞ്ഞതോട്ടം എം കെ ഇബ്രാഹിം നിര്യാതനായി
പൂനൂര്‍: പൂനൂര്‍ വെട്ടിഒഴിഞ്ഞതോട്ടം എം കെ ഇബ്രാഹിം(78) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കള്‍: ഖാദര്‍, മുഹമ്മദ് കോയ, അസ്‌ലം, റാബിയ, നദീറ, സാജിത, റഹ്മത്ത്. മരുമക്കള്‍: അബൂബക്കര്‍ കുട്ടിഹാജി കത്തറമ്മല്‍, അഷറഫ് മുസ്ല്യാര്‍, ജമാല്‍ വാവാട്, റഷീദ് എകരൂല്‍.
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23
 
 
 

All rights reserved | Website developed and maintained by Zyonz Technologies