19-Mar-2019 (Tue)
 
 
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16
 
കിനാലൂരില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ കാറിടിച്ച് മരിച്ചു; മയ്യിത്ത് നിസ്‌ക്കാരം രാത്രി 10 മണിക്ക്
കിനാലൂര്‍: സ്‌കൂട്ടര്‍ യാത്രക്കാരന്‍ കാറിടിച്ച് മരിച്ചു. കിനാലൂര്‍ മുണ്ടോട്ടം കണ്ടിയില്‍ താമസിക്കുന്ന കൊറ്റിലേരി അബൂബക്കര്‍(59) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെ കിനാലൂര്‍ ഏഴുകണ്ടിയില്‍ കെ എസ് ഐ ഡി സി ക്കു സമീപത്തായിരുന്നു അപകടം. കിനാലൂര്‍ എസ്റ്റേറ്റ് ബസ് സ്റ്റോപ്പിനു സമീപത്തെ ഹോട്ടലില്‍ ജോലി ചെയ്യുന്ന അബൂബക്കര്‍ സ്‌കൂട്ടറില്‍ ഏഴുകണ്ടിയിലെ വീട്ടിലേക്ക് പോവുന്നതിനിടെ മങ്കയം ഭാഗത്തേക്ക് പോവുകയായിരുന്ന ടവേര കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാറ് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അബൂബക്കറിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: നഫീസ. മക്കള്‍: ഹനീഫ(ദുബൈ), സാബിറ. മരുമക്കള്‍: റഷീദ് വാകയാട്, റസീന. മയ്യിത്ത് നിസ്‌ക്കാരം ചൊവ്വാഴ്ച രാത്രി 10 മണിക്ക് പഴേടത്ത് ജുമുഅ മസ്ജിദില്‍.
 
പുതുവത്സരാഘോഷത്തിനിടെ ബൈക്ക് അപകടം: രണ്ടുപേര്‍ മരിച്ചു
ചേളന്നൂര്‍: പുതുവത്സരാഘോഷത്തിനിടെ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ടുപേര്‍ മരിച്ചു. ചേളന്നൂര്‍ കണ്ണങ്കര അഞ്ചാം വളവ് പൊറ്റങ്ങാടി ജയന്റെ മകന്‍ അഭിഷേക്(25), കണ്ണങ്കര വാളിപ്പുറത്ത് സുധാകരന്റെ മകന്‍ സ്‌നിജിന്‍(21) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടുമണിയോടെ ചേളന്നൂരിലായിരുന്നു അപകടം. സുഹൃത്തുക്കളായ ഇവര്‍ പുതുവത്സരാഘോഷത്തിനായാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമെന്ന് സംശയിക്കുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം കാക്കൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.
 
പറമ്പത്ത് അബ്ദുല്‍ റഷീദ് സഖാഫി(51) നിര്യാതനായി; മയ്യിത്ത് നിസ്‌കാരം തിങ്കള്‍ രാത്രി 9.30 ന്
പറമ്പത്ത്: സുന്നി ജംഇയ്യതുല്‍ മുഅല്ലിമീന്‍ കോഴിക്കോട് മേഖല ഫിനാന്‍സ് സെക്രട്ടറി കോട്ടുപറമ്പത്ത് അബ്ദുല്‍ റഷീദ് സഖാഫി(51) ഹൃദയ സ്തംബനത്തെ തുടര്‍ന്ന് നിര്യാതനായി. കൊടശ്ശേരി കുന്നത്തറ ജുമുഅ മസ്ജിദ് ഖത്തീബായിരുന്നു. ഭാര്യ: സുലൈഖ. മക്കള്‍: മുഖ്താര്‍, മുഹ്താജ്. മയ്യിത്ത് നിസ്‌കാരം തിങ്കള്‍ രാത്രി 9.30 ന് തനിയാടത്ത് ജുമുഅ മസ്ജിദില്‍.
 
കുന്ദമംഗലത്ത് തമിഴ്‌നാട് സ്വദേശി വെട്ടേറ്റ് മരിച്ചു
ചെത്തുകടവ്: കുന്ദമംഗലം ചെത്തുക്കടവില്‍ തമിഴ്‌നാട് സ്വദേശി വെട്ടേറ്റ് മരിച്ചു. തമിഴ്‌നാട് മാര്‍ത്താണ്ഡം സ്വദേശി കനകരാജ്(50) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ചെത്തുക്കടവ് ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്തുള്ള തട്ടുകടക്ക് സമീപം രക്തം വാര്‍ന്ന നിലയില്‍ കനകരാജിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തൊട്ടടുത്ത ശിവഗിരി പ്രദേശത്തെ സുരാസു എന്നറിയപ്പെടുന്ന ആളാണ് പ്രതി എന്ന് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. മദ്യപിച്ചുണ്ടായ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
 
ബൈക്കുകള്‍ കൂട്ടിയിടിച്ച് പരുക്കേറ്റയാള്‍ മരിച്ചു
താമരശ്ശേരി: ബൈക്കുകള്‍ കൂട്ടിയിടിച്ച് പരുക്കേറ്റയാള്‍ മരിച്ചു. ചെമ്പ്ര പാറക്കണ്ടിയില്‍ താമസിക്കുന്ന കെ ടി അഹമ്മദ് കുട്ടി ഹാജി(67) ആണ് മരിച്ചത്. ദേശീയപാതയില്‍ കാരാടി വട്ടക്കുണ്ടിന് സമീപം ബുധനാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. കോഴിക്കോട് മെഡിക്കല്‍ കോളേജ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ചെമ്പ്ര മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റാണ്. ഭാര്യ: സഫിയ. മക്കള്‍: ഷരീഫ, ഫൗസിയ, മനാഫ്, നൗഷാദ്. മരുമക്കള്‍: സലീം വട്ടക്കുണ്ട്, അഷ്റഫ് കുടുക്കിലുമ്മാരം, റാഷിദ, റുസ്നാബി.
 
തിരുവമ്പാടി മഞ്ഞക്കുന്നേല്‍ ഏലിയാമ്മ(82) നിര്യാതയായി; സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 8.30 ന്
തിരുവമ്പാടി: മഞ്ഞക്കുന്നേല്‍ പരേതനായ എം ജെ ദേവസ്യയുടെ ഭാര്യ ഏലിയാമ്മ(82 - റിട്ട. അധ്യാപിക, സേക്രഡ് ഹാര്‍ട്ട് യു പി എസ് തിരുവമ്പാടി) നിര്യാതയായി. തിരുവമ്പാടി വയലാമണ്ണില്‍ കുടുംബാംഗമാണ്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 8.30 ന് തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫൊറോന പള്ളിയില്‍. മക്കള്‍: റീന, ബിന്ദു, ബിനു(ടീച്ചര്‍ സെന്റ് ജോസഫ്‌സ് യു പി എസ് കോടഞ്ചേരി), വിപിന്‍ സെബാസ്ത്യന്‍ (പ്രിന്‍സിപ്പാള്‍, സേക്രഡ് ഹാര്‍ട്ട് എച്ച് എസ് എസ് തിരുവമ്പാടി). മരുമക്കള്‍: സേതു വയനാട്, ജോണ്‍സണ്‍ തോമസ്(റിട്ട. നേവി), സിവിച്ചന്‍ മാത്യു(പ്രിന്‍സിപ്പാള്‍, ഹോളി ഫാമിലി എച്ച് എസ് എസ് കട്ടിപ്പാറ), നിഷ(പ്രൊവിഡന്‍സ് ഗേള്‍സ് എച്ച് എസ് എസ് കോഴിക്കോട്).
 
പുതുപ്പാടി കല്ലടിക്കുന്നുമ്മല്‍ കെ ഗോപാലന്‍(94) നിര്യാതനായി; സംസ്‌കാരം ഉച്ചക്ക് ഒരുമണിക്ക്
പുതുപ്പാടി: കല്ലടിക്കുന്നുമ്മല്‍ കെ ഗോപാലന്‍(94) നിര്യാതനായി. ഭാര്യ: കല്ല്യാണി. മക്കള്‍: ദാസന്‍, ശശി, ജയന്‍, കെ കെ വിജയന്‍ (സി പി ഐ എം പുതുപ്പാടി ലോക്കല്‍ കമ്മിറ്റി അംഗം), വിമല, പരേതരായ ബാലകൃഷ്ണന്‍, ചന്ദ്രന്‍, സജിത. സംസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിക്ക് വീട്ടുവളപ്പില്‍
 
അടിവാരം കണലാട് സിദ്ദീഖ്(47) ഹൃദയാഘാദത്തെ തുടര്‍ന്ന് മരിച്ചു; മയ്യിത്ത് നിസ്‌കാരം ഒരു മണിക്ക്
അടിവാരം: കണലാട് സിദ്ദീഖ്(47) ഹൃദയാഘാദത്തെ തുടര്‍ന്ന് മരിച്ചു. അടിവാരത്തെ വ്യാപാരി ആയിരുന്നു. ഭാര്യ: ലൈല. മക്കള്‍: ജസീല, ലസ്‌ന, മുഹമ്മദ് ജാസില്‍. മരുമക്കള്‍: ഷംസുദ്ധീന്‍(വാടിക്കല്‍), നിസാര്‍(പൂലോട്). സഹോദരങ്ങള്‍: അബ്ബാസ്, അബ്ദുസ്സലീം, അബ്ദുല്‍ നാസര്‍, റംല. മയ്യിത്ത് നിസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് അടിവാരം ജുമുഅ മസ്ജിദില്‍.
 
പന്നൂര്‍ ചുണ്ടിപ്പുനത്തില്‍ ഉമ്മാത്തു ഹജ്ജുമ്മ(58) നിര്യാതയായി
പന്നൂര്‍: ചുണ്ടിപ്പുനത്തില്‍ മരക്കാര്‍ ഹാജിയുടെ ഭാര്യ ഉമ്മാത്തു ഹജ്ജുമ്മ(58) നിര്യാതയായി. മക്കള്‍: അബ്ദുല്‍ നാസര്‍, നസീറ, ഷറഫുന്നിസ, ഹിഫ്‌സു റഹ്മാന്‍ (സൗദി ). മരുമക്കള്‍: അഹമ്മദ് കുട്ടി കെട്ടാങ്ങല്‍, സുലൈഖ കോളിക്കല്‍, അല്‍മാസ് വയനാട്, പരേതനായ അബ്ദുസ്സലീം പൂനൂര്‍.
 
തച്ചംപൊയില്‍ എടക്കുന്നുമ്മല്‍ അബൂബക്കര്‍ ഹാജി(86) നിര്യാതനായി; മയ്യിത്ത് നിസ്‌കാരം ഉച്ചക്ക് ഒരുമണിക്ക്
തച്ചംപൊയില്‍: എടക്കുന്നുമ്മല്‍ അബൂബക്കര്‍ ഹാജി(86) നിര്യാതനായി. മയ്യിത്ത് നിസ്‌കാരം തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിക്ക് ഒതയോത്ത് ജുമുഅ മസ്ജിദില്‍.
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16
 
 
 

All rights reserved | Website developed and maintained by Zyonz Technologies