17-Feb-2019 (Sun)
 
 
 
1 2 3 4
 
ദുരന്ത നിവാരണ അതോറിറ്റി മലപ്പുറം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ ഈ മാസം ഏഴിന് ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് കോഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ 04942665489. www.ccek.org. email.iscrgov-t@gmail.com
 
കോഴിക്കോട്: പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കേന്ദ്ര സംസ്ഥാന പൊതു മേഖലാ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്ന എംപ്ലോയബിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം (2018-19) പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയ്യതി ഒക്ടോബര്‍ 15 വരെ നീട്ടി. മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ്, ബാങ്കിങ് സര്‍വീസ് തുടങ്ങിയ വിവിധ മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനത്തിന് പ്രശസ്തിയും സേവന പാരമ്പര്യവും, മുന്‍വര്‍ഷങ്ങളില്‍ മികച്ച റിസല്‍ട്ട് സൃഷ്ടിക്കുകയും ചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് www.bcdd.kerala.gov.in.
 
കേന്ദ്ര നൈപുണ്യ വികസന വകുപ്പിന്റെ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ത്രു പോളിടെക്‌നിക്‌സ് പദ്ധതിയുടെ ഭാഗമായി വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മലാപ്പറമ്പ് ഗവ. വനിത പോളിടെക്‌നിക് കോളേജിലും കുറ്റിക്കാട്ടൂര്‍, ഒളവണ്ണ, ചേളന്നൂര്‍, എന്നീ സെന്ററുകളിലും ഫുഡ് പ്രൊസസിംഗ് കോഴ്‌സുകള്‍ക്കും മൂടാടി ചാത്തമംഗലം, ഏറാമല (കെ കെ കെ എം ഫൗണ്ടേഷന്‍ എന്‍ ജി ഒ) മലാപ്പറമ്പ്, സെന്ററുകളില്‍ സോപ്പ് നിര്‍മ്മാണം, ചേളന്നൂര്‍ പഞ്ചായത്തില്‍ ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സ് എന്നിവയിലാണ് അപേക്ഷ ക്ഷണിച്ചത്. 18 വയസ്സ് തികഞ്ഞ തൊഴില്‍രഹിതരായ യുവതീ യുവാക്കള്‍ ഒക്‌ടോബര്‍ മൂന്നിന് 11 മണിക്ക് മലാപ്പറമ്പ് ഗവ. വനിതാ പോളിടെക്‌നിക് കോളേജില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍ 04952370714, 8113060138.
 
കെല്‍ട്രോണ്‍ കോഴിക്കോട് നോളേജ് സെന്ററില്‍ പി എസ് സി അംഗീകൃത ഡി സി എ, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡാറ്റാ എന്‍ട്രി എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മള്‍ട്ടിമീഡിയ ആനിമേഷന്‍, ഗ്രാഫിക് ഡിസൈനിംഗ്, ഓഡിയോവിഡീയോ എഡിറ്റിംഗ്, ഗ്രാഫിക് ആന്‍ഡ് വിശ്വല്‍ഇഫക്ട്‌സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ തുടങ്ങീ തൊഴിലധിഷ്ഠിത കോഴ്‌സുകളും ലഭ്യമാണ്. യോഗ്യത എസ് എസ് എല്‍ സി/ വി എച്ച് എസ് ഇ/ പ്ലസ്ടു/ ഡിഗ്രി/ ഡിപ്ലോമ. ഫോണ്‍ 04952301772.
 
ഈ അധ്യയന വര്‍ഷത്തെ ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിനായി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ സ്‌കൂളുകളില്‍ സ്വീകരിക്കുന്നതിനുളള അവസാന തീയതി ഒക്‌ടോബര്‍ 10 വരെയും സ്‌കൂള്‍ അധികൃതര്‍ ഡാറ്റാ എന്‍ട്രി നടത്തുന്നതിനുളള അവസാന തീയതി ഒക്‌ടോബര്‍ 15 വൈകീട്ട് അഞ്ച് മണി വരെയുമായി നീട്ടി. അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ ഉള്‍ക്കൊളളിക്കുന്നതിന് സ്‌കൂള്‍ പ്രധാനാദ്ധ്യാപകര്‍ ശ്രദ്ധിക്കണമെന്നും തീയതി വീണ്ടും നീട്ടി നല്‍കില്ലെന്നും മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
 
കോഴിക്കോട് പുതിയറയില്‍ ന്യൂനപക്ഷ വകുപ്പിന് കീഴിലെ കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്ത് എന്ന സ്ഥാപനത്തില്‍ കെടെറ്റ് കാറ്റഗറി I & II പരീക്ഷകള്‍ക്കായുള്ള ഹ്രസ്വകാല തീവ്രപരിശീലന ക്ലാസ്സുകള്‍ നടത്തും. ക്ലാസ്സുകള്‍ ഒക്ടോബര്‍ രണ്ടാം വാരം ആരംഭിക്കും. താല്പര്യമുള്ള ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ഫോണിലോ നേരിട്ടോ ഒക്ടോബര്‍ അഞ്ചിന് മുന്‍പായി സി സി എം വൈ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം.ഫോണ്‍ : 0495 2724610, 94474 68965.
 
അര്‍ഹരായ വിമുക്തഭടന്മാരുടെ മക്കളില്‍ നിന്നും ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപ. പഠിക്കുന്ന സ്ഥാപനം കേരളത്തിലായിരിക്കണം. 10,11,12 ക്ലാസുകാര്‍ ഒക്ടോബര്‍ 31 നകവും, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷന്‍ കോഴ്സുകാര്‍ നവംബര്‍ 30 തീയതിക്കകവും അപേക്ഷിക്കണം. ഗവണ്‍മെന്റില്‍ നിന്നും മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ വാങ്ങുന്നവരും സ്‌കോളര്‍ഷിപ്പിനായി മുന്‍പ് അപേക്ഷിച്ചവരും അര്‍ഹരല്ല. അപേക്ഷാഫോം സൈനിക ക്ഷേമ ഓഫീസില്‍ നിന്നോ www.sainikwelfarekerala.org എന്ന വെബ്സൈറ്റില്‍ നിന്ന് പ്രിന്റ് എടുത്തോ, രണ്ട് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് സഹിതം അപേക്ഷിക്കണം. ഫോണ്‍ - 0495 2771881.
 
പട്ടികജാതി വികസന വകുപ്പും എത്തിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍ ഏക്‌സലന്‍സും ചേര്‍ന്ന് ഹോട്ടല്‍ മേഖലയിലേക്ക് നടത്തുന്ന സൗജന്യ ഹൗസ് കീപ്പിംഗ് (യുവാക്കള്‍ക്ക് മാത്രം, യോഗ്യത എസ് എസ് എല്‍ സി), ഫുഡ് ആന്‍ഡ് ബീവറേജസ് സര്‍വീസസ്, ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് കോഴ്സിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18 നും 25 നും മദ്ധ്യേ പ്രായമുളളതും കുറഞ്ഞത് എസ് എസ് എല്‍സ സി, പ്ലസ് ടു യോഗ്യതയുളളതുമായ യുവതി യുവാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. കോഴ്സ് ഫീസ് യൂണിഫോം, ഭക്ഷണം, താമസ സൗകര്യം എന്നീ ചിലവുകള്‍ കേരള സര്‍ക്കാര്‍ പട്ടികജാതി വികസന വകുപ്പ് വഹിക്കും. അഭിരുചി നിര്‍ണ്ണയ പരീക്ഷയുടെയും മുഖാമുഖാഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ഹോട്ടല്‍ മാനേജ്മെന്റ് രംഗത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുളള വിദഗ്ധരാണ് ക്ലാസുകള്‍ നയിക്കുന്നത്. മൂന്ന് മാസം ദൈര്‍ഘ്യമുളള ഈ റസിഡന്‍ഷ്യല്‍ കോഴ്സ് പാലക്കാട് ക്യാമ്പസില്‍ വെച്ചാണ് സംഘടിപ്പിക്കുന്നത്. യോഗ, ഇംഗ്ലീഷ് ഭാഷാ പഠനം എന്നിവ കോഴ്സിന്റെ ഭാഗമാണ് കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അതാത് മേഖലകളില്‍ പ്ലേസ്മെന്റ് ലഭിക്കുന്നതാണ്. ഇന്റന്‍ഷിപ്പ് സമയത്ത് താമസവും ഭക്ഷണവും കഴിച്ച് കുറഞ്ഞത് 8000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 28 ന് ആണ്. ഫോണ്‍ - 9656504499. ഇമെയില്‍ - atheositnsitute@gmail.com.
 
കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിന്റെ (1 വര്‍ഷം) 2018-19 ബാച്ചില്‍ സീറ്റ് ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായ പരിധി 30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്, പ്ലേസ്മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ്, ഓണ്‍ലൈന്‍, മൊബൈല്‍ ജേര്‍ണലിസം എന്നിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. ksg.ketlron.in എന്ന വെബ്സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും. ക്ലാസ്സുകള്‍ ഈ മാസം ആരംഭിക്കും. കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡി ഡി സഹിതം പൂരിപ്പിച്ച അപേക്ഷ ഈ മാസം 30 നകം സെന്ററില്‍ ലഭിക്കണം. ഫോണ്‍ : 8137969292, 9746798082.
 
കോഴിക്കോട്:കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്നവരും സര്‍ക്കാര്‍/എയ്ഡഡ്/ സ്പെഷ്യല്‍ സ്‌കൂളുകളില്‍ ഹൈസ്‌കൂള്‍ തലത്തില്‍ പഠിക്കുന്നവരുമായ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും പഠനമുറി നിര്‍മ്മാണ ധനസഹായത്തിന് കോഴിക്കോട് കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളളവരായിരിക്കണം. ദുര്‍ബല വിഭാഗത്തില്‍പ്പെട്ട ഏഴ് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്നവരുമായ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ഒക്ടോബര്‍ അഞ്ചിന് അഞ്ച് മണിക്കകം കോഴിക്കോട് കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. ഫോണ്‍ - 8547630149.
 
1 2 3 4
 
 
 

All rights reserved | Website developed and maintained by Zyonz Technologies