31-Mar-2020 (Tue)
 
 
 
1 2 3 4
 
കോഴിക്കോട്:കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്നവരും സര്‍ക്കാര്‍/എയ്ഡഡ്/ സ്പെഷ്യല്‍ സ്‌കൂളുകളില്‍ ഹൈസ്‌കൂള്‍ തലത്തില്‍ പഠിക്കുന്നവരുമായ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും പഠനമുറി നിര്‍മ്മാണ ധനസഹായത്തിന് കോഴിക്കോട് കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളളവരായിരിക്കണം. ദുര്‍ബല വിഭാഗത്തില്‍പ്പെട്ട ഏഴ് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്നവരുമായ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ഒക്ടോബര്‍ അഞ്ചിന് അഞ്ച് മണിക്കകം കോഴിക്കോട് കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. ഫോണ്‍ - 8547630149.
 
മാഹി ചാലക്കര രാജീവ് ഗാന്ധി ആയൂര്‍വ്വേദ മെഡിക്കല്‍ കോളേജില്‍ ഒഴിവുളള ബി എം എം എസ് (എന്‍ ആര്‍ ഐ) സീറ്റിലേക്ക് ബുധനാഴ്ച്ച (സെപ്തംബര്‍സ 19) രാവിലെ ഒമ്പത് മുതല്‍ മൂന്ന് വരെ കൗണ്‍സിലിംഗ് നടത്തും. താല്‍പര്യമുളളവര്‍ അസ്സല്‍ രേഖകള്‍, പാസ്‌പോര്‍ട്ട്, ബാങ്ക് പാസ് ബുക്ക്, നീറ്റ് രേഖകള്‍ സഹിതം എത്തണം. ഫോണ്‍ 0490 2337341, 9447687058, 9495894145.
 
കോഴിക്കോട്: ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഹൈസ്‌കൂള്‍, കോളേജ് വിദ്യാത്ഥികള്‍ക്ക് ഈ മാസം 27 ന് രാവിലെ ജില്ലാതല പ്രശ്‌നോത്തരി നടത്തും. 11 മണിയ്ക്ക് കോഴിക്കോട് ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തില്‍ വെച്ച് മഹാത്മാഗാന്ധിയും, ഖാദിയും, സ്വാതന്ത്ര്യ സമരവും എന്ന വിഷയത്തിലാണ് മത്സരം. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് ഹൈസ് കൂളുകളിലെയും, കോളേജിലേയും വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് രണ്ട് പേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ 24 ന് രാവിലെ 11 മണിയ്ക്ക് മുമ്പായി 04952366156 എന്ന നമ്പറില്‍ ബന്ധപ്പെടണം. പരീക്ഷയ്ക്ക് പ്രിന്‍സിപ്പാള്‍ /ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സഹിതം രജിസ്റ്റര്‍ ചെയ്യണം.
 
സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍ നടത്തിവരുന്ന സീനിയര്‍ സിറ്റിസെന്‍ കമ്പ്യൂട്ടര്‍ പരിശീലനത്തിന്റെ പുതിയ ബാച്ച് സെപ്തംബര്‍ 24 ന് ആരംഭിക്കും. വ്യക്തിഗത കമ്പ്യൂട്ടര്‍ ഉപയോഗം, നെറ്റ് ബ്രൗസിങ്ങ്, നെറ്റ് ബാങ്കിങ്ങ്, മൊബൈല്‍ ആപ്ലിക്കേഷന്‍സ് എന്നിവയാണ് പരിശീലിപ്പിക്കുന്നത്. ഫോണ്‍ : 0495 2370026, 8891370026.
 
സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട (ഒ ബി സി) വിദ്യാര്‍ത്ഥികളില്‍ നിന്നും ഒ ബി സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഈ മാസം 25 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകള്‍ വിദ്യാലയ അധികൃതര്‍ ഈ മാസം 30 നകം ഓണ്‍ലൈനായി സമര്‍പ്പിക്കണം. മൈനോറിറ്റി വിഭാഗങ്ങള്‍, ഒ ഇ സി, ഒ ഇ സി വിദ്യാഭ്യാസാനുകൂല്യങ്ങള്‍ ലഭിക്കുന്ന ഒ ബി സി വിഭാഗങ്ങള്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല. വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കവിയരുത്. മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ 80 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക്/സ്‌കോര്‍ നേടിയവരായിരിക്കണം. അപേക്ഷിക്കുന്ന കുട്ടികളുടെ പേരിലുളള ബാങ്ക് അക്കൗണ്ട് ആധാര്‍ ലിങ്ക് ചെയ്തവയായിരിക്കണം. അപേക്ഷാ ഫോമിന്റെ മാതൃകയും വിശദാശംങ്ങളും www.bcdd.kerala.gov.in, www.scholarship.stichool.gov.in എന്ന വെബ്സൈറ്റുകളിലും സ്‌കൂളുകളിലും ലഭ്യമാണ്. ഫോണ്‍ 0495 2377786.
 
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഈ മാസം 18 ന് നടത്തും. എറണാകുളം കാക്കനാട്ടുള്ള അക്കാദമി ക്യാമ്പസില്‍ രാവിലെ 10 മുതല്‍ നടക്കുന്ന സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം എത്തണം. പ്രായപരിധി 30 വയസ്സ്. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെ വയസ്സിളവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. ജനറല്‍ വിഭാഗത്തിന് അപേക്ഷാഫീസ് 300 രൂപ, എസ് സി/ എസ് ടി/ ഒ ഇ സി വിഭാഗങ്ങള്‍ക്ക് 150 രൂപ. അഡ്മിഷന്‍ ഉറപ്പാകുന്നവര്‍ ഫീസിന്റെ അഡ്വാന്‍സ് തുകയായ 1500 രൂപ അടയ്ക്കണം. 04842422275, 2422068, 2100700, 9868105355. വെബ്സൈറ്റ് www.keralamediaacademy.org
 
ഗവ വനിതാ പോളിടെക്നിക് കോളേജില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അപേക്ഷകര്‍ക്കായി ഈ മാസം 17 ന് രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂ നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
 
പ്ലസ് വണ്‍- പ്ലസ് ടു കോഴ്സുകള്‍ക്ക് പഠിച്ചു കൊണ്ടിരിക്കുന്ന പട്ടിക ജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി കോഴിക്കോട് പ്രീ-എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് നല്‍കും. അവധി ദിനങ്ങളിലായിരിക്കും ക്ലാസ്സുകള്‍. താല്‍പര്യമുളളവര്‍ ജാതി സര്‍ട്ടിഫിക്കറ്റും എസ് എസ് എല്‍ സി പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പിയും വിദ്യാര്‍ത്ഥിയാണെന്ന് തെളിയിക്കുന്നതിന് സ്‌കൂള്‍ പ്രിന്‍സിപ്പാളില്‍ നിന്നും ലഭിച്ച സാക്ഷ്യപത്രവും സഹിതം ഈ മാസം 15 നകം പ്രിന്‍സിപ്പാള്‍, പ്രീ-എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍, യൂത്ത് ഹോസ്റ്റലിനു സമീപം, ഈസ്റ്റ്ഹില്‍, കോഴിക്കോട് - 5 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍ - 0495 2381624.
 
കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബിഷ്മെന്റ്സ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജ്യുവേറ്റ് കോഴ്സുകള്‍ക്കും പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം ഓഫീസില്‍ നിന്നും peedika.kerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം അംഗത്തിന്റെ ക്ഷേമനിധി ഐ.ഡി കാര്‍ഡിന്റെ കോപ്പി, വിദ്യാര്‍ത്ഥിയുടെ എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി, അനുബന്ധ മാര്‍ക്ക് ലിസ്റ്റ്/സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി, പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം, അംഗത്തിന്റെ ബാങ്ക് പാസ്സ് ബുക്കിന്റെ കോപ്പി എന്നിവ ഹാജരാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30. ഫോണ്‍ : 0495 2372434.
 
സി-ഡിറ്റ് സൈബര്‍ശ്രീയില്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് സോഫ്റ്റ്വെയര്‍ വികസന പരിശീലനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ എം.സി.എ/എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ള 20 നും 26നും മദ്ധ്യേയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏഴ് മാസത്തെ പരിശീലനത്തിന് പ്രതിമാസം 5500 രൂപ സ്‌റ്റൈപന്റ് ലഭിക്കും. ഫോണ്‍ : 0471 2323949.
 
1 2 3 4
 
 
 

All rights reserved | Website developed and maintained by Zyonz Technologies