18-Aug-2018 (Sat)
 
 
 
 
‍കൊറിയയില്‍ ഏഷ്യന്‍ ഗെയിംസ് പുരോഗമിക്കുമ്പോള്‍ പുതുപ്പാടിയിലും ആഘോഷം
   
vps
26-Sep-2014
 

പുതുപ്പാടി: കൊറിയയില്‍ ഏഷ്യന്‍ ഗെയിംസ് പുരോഗമിക്കുമ്പോള്‍ പുതുപ്പാടിയിലും ആഘോഷം. ഗെയിംസില്‍ പുതുപ്പാടി കുപ്പായക്കോട് സ്വദേശി റോബിന്‍ ഉലഹന്നാന്റെ നേട്ടമാണ് മലയോരത്തെ ആഹ്ലാദത്തിലാക്കിയത്. റോബിന്‍ ഉള്‍പ്പെടെയുള്ള ഏഴംഗ തുഴച്ചില്‍ സംഘം ഇന്ത്യക്ക് വെങ്കലം നേടിക്കൊടുത്തപ്പോള്‍ റോബിന്റെ കുടുംബത്തിന് സ്വപ്‌ന സാക്ഷാല്‍കാരം. കുപ്പായക്കോട് മുട്ടില്‍പാറ പനച്ചിതാനത്ത് ഉലഹന്നാന്റെ മകന്‍ റോബിന്‍ ഏഴ് വര്‍ഷമായി ഇന്ത്യന്‍ ആര്‍മയിലാണ്. ഹൈദറാബാദിലെ ജോലിസ്ഥലത്തുനിന്നാണ് ഇന്ത്യന്‍ ടീമിനൊപ്പം ഉത്തരകൊറിയയിലേക്ക് പോയത്. സിംഗിള്‍ സ്‌കള്‍സ് റോവിംഗില്‍ 5 മിനുറ്റും 51 സെക്കന്റും കൊണ്ടാണ് രണ്ടുകിലോമീറ്റര്‍ തുഴഞ്ഞെത്തി റോബിന്‍ ഉള്‍പ്പെട്ട സംഘം ഇന്ത്യക്ക് അഭിമാനമായത്.
 

കൂലിപ്പണിക്കാരനായി ഉലഹന്നാനെ സുഹൃത്താണ് റോബിന്റെ വിജയം വിളിച്ചറിയിച്ചത്. വീട്ടിലെത്തി ടി വി ക്കുമുന്നിലിരിക്കുമ്പോള്‍ ഉലഹന്നാന്റെയും ഭാര്യ ആലീസിന്റയും കണ്ണുകള്‍ നനഞ്ഞു. ഇതിനിടെ കായിക വകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഫോണില്‍വിളിച്ച് റോബിന്റെ കുടുംബത്തെ അഭിനന്ദിച്ചു. വെങ്കലമായാലും ഇതില്‍കൂടുതല്‍ ഇനിയെന്ത് കിട്ടാനെന്നാണ് ഉലഹന്നാന്റെ ചോദ്യം. നിത്യവൃത്തിക്കായി കൂലിവേല ചെയ്യുന്നവരുടെ മക്കള്‍ക്ക് ഇതുതന്നെ വലുതല്ലേ എന്നും ഉലഹന്നാന്‍ ചോദിക്കുന്നു. റോബിന്‍ ഒളിംബിക്‌സില്‍ കളിക്കണമെന്നാണ് സഹോദരന്‍ നെല്‍വിന്റെ ആഗ്രഹം. ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും മെടലുകള്‍ വാരിക്കൂട്ടിയ റോബിന്‍ ഗെയിംസിന്റെ നേട്ടങ്ങളുമായി തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണ് നാട്ടുകാരും വീട്ടുകാരും.
 
 
 
Share
SocialTwist Tell-a-Friend
 
 
 

All rights reserved | Website developed and maintained by Zyonz Technologies