17-Feb-2019 (Sun)
 
 
 
 
‍ജൈവകൃഷിയില്‍ വിജയം കൊയ്ത് സെബാസ്റ്റ്യനും കുടുംബവും
   
JS
21-Jan-2019
 

കോടഞ്ചേരി: സമ്മിശ്ര കൃഷിയിലൂടെ വിജയഗാഥ രചിക്കുകയാണ് കോടഞ്ചേരി സ്വദേശി സെബാസ്റ്റിയന്‍. ദീര്‍ഘകാല വിളകള്‍ക്കൊപ്പം എല്ലാ വിധ പച്ചക്കറികളും സെബാസ്റ്റ്യന്റെ പുരയിടത്തില്‍ സമൃദ്ധമായി വളരുന്നുണ്ട്. ചെറുപ്രായം മുതല്‍ കാര്‍ഷിക വൃത്തിക്കായി ജീവിതം മാറ്റിവെച്ച സെബാസ്റ്റിയന്‍ എന്ന ബേബി മൂന്ന് ഏക്കര്‍ ഭൂമിയില്‍ റബര്‍, തെങ്ങ്, കമുക് തുടങ്ങിയ ദീര്‍ഘകാല വിളകള്‍ക്കൊപ്പമാണ് കപ്പ, ചേന, ചേമ്പ് തുടങ്ങിയവയും പച്ചക്കറികളും വിളയിക്കുന്നത്.
 

കേരളീയ കാലാവസ്ഥക്ക് അനുയോജ്യമല്ലെന്ന് പറയപ്പെടുന്ന കോളി ഫഌവര്‍, കാബേജ്, കാരറ്റ് എന്നിവയും ഇവിടെ വളരുന്നുണ്ട്. പയര്‍, വെണ്ട, പാവക്ക, കോവക്ക, നിത്യ വഴുതന, തക്കാളി തുടങ്ങിയവക്കെല്ലാം ജൈവ വളങ്ങളും ജൈവ കീടനാശിനികളും മാത്രമാണ് ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ ആവശ്യക്കാര്‍ സെബാസ്റ്റ്യനെ തേടിയെത്തും. ഭാര്യ ഡെന്നീസും രണ്ട് മക്കളും കാര്‍ഷിക വൃത്തിയില്‍ സെബാസ്റ്റ്യന് സഹായത്തിനുണ്ട്. കോടഞ്ചേരി കൃഷി ഓഫീസര്‍ ശബീര്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ഉപദേശ നിര്‍ദ്ദേങ്ങളുമായി ഇവര്‍ക്കൊപ്പമുള്ളതിനാല്‍ കാര്‍ഷിക വൃത്തിയില്‍ നിന്നും ഇവര്‍ വിജയം കൊയ്‌തെടുക്കുകയാണ്.
 
 
 
Share
SocialTwist Tell-a-Friend
 
 
 

All rights reserved | Website developed and maintained by Zyonz Technologies