15-Sep-2019 (Sun)
 
 
 
 
‍ജീര്‍ണിച്ച കിടപ്പാടം മഴയില്‍ തകര്‍ന്നു; അന്തിയുറങ്ങാന്‍ ഇടമില്ലാതെ മജീദ് മുസ്ലിയാര്‍
   
vps
26-Jul-2019
 

എളേറ്റില്‍: ജീര്‍ണിച്ച കിടപ്പാടം മഴയില്‍ പൂര്‍ണമായും തകര്‍ന്നതോടെ അന്തിയുറങ്ങാന്‍ ഇടമില്ലാതെ പ്രയാസപ്പെടുകയാണ് എളേറ്റില്‍ ചളിക്കോട് സ്വദേശി അബ്ദുല്‍ മജീദ് മുസ്ലിയാര്‍. കാരക്കണ്ടി ആയിശക്കുട്ടിയും മകന്‍ അബ്ദുല്‍ മജീദ് മുസ്ലിയാരും താമസിച്ചിരുന്ന വീടാണ് പൂര്‍ണമായും തകര്‍ന്നത്. കഴിഞ്ഞ പ്രളയത്തില്‍ വീടിന്റെ അടുക്കള ഭാഗം ഭാഗികമായി തകര്‍ന്നതിനെ തുടര്‍ന്ന് മാതാവിനെ സഹോദരന്റെ വീട്ടിലേക്കു മാറ്റിയിരുന്നു. അടുക്കള ഭാഗത്ത് പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയായിരുന്നു പിന്നീട് മജീദ് മുസ്ലിയാരുടെ താമസം. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ വീട് പൂര്‍ണമായും തകര്‍ന്നതോടെ ഇനിയെന്ത് എന്ന ചിന്തയുമായാണ് മജീദ് മുസ്ലിയാര്‍ ഓടി നടക്കുന്നത്. വീട്ടിലെ കട്ടില്‍, അലമാര തുടങ്ങിയവ നീക്കം ചെയ്യാന്‍ പോലും ഇതേ വരെ കഴിഞ്ഞിട്ടില്ല. നിരവധി ശാരീരിക പ്രശ്‌നങ്ങള്‍ നേരിടുന്ന മജീദ് മുസ്ലിയാര്‍ കിടപ്പാടമില്ലാത്തതിനാല്‍ ദിനരാത്രങ്ങള്‍ വിവിധയിടങ്ങളിലായാണ് കഴിച്ചു കൂട്ടുന്നത്. കയറിക്കിടക്കാന്‍ ചെറിയൊരു വീട് കിട്ടാന്‍ ഏത് വാതിലില്‍ മുട്ടണമെന്നാണ് മുന്‍ പ്രവാസി കൂടിയായ മജീദ് മുസ്ലിയാര്‍ ആലോചിക്കുന്നത്.
 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies