05-Jul-2020 (Sun)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍രണ്ടര ഏക്കര്‍ വയലില്‍ ജൈവ പച്ചക്കറി വിളയിച്ച് ആറംഗ സംഘം
   
vps
02-May-2020
 

നരിക്കുനി: നരിക്കുനി പാലങ്ങാട്ട് രണ്ടര ഏക്കര്‍ വയലില്‍ ജൈവ പച്ചക്കറി വിളയിച്ച് ആറംഗ സംഘം. പാലങ്ങാട് അങ്ങാടിയോട് ചേര്‍ന്നുള്ള വയലിലാണ് ഈ കര്‍ഷക കൂട്ടായ്മ നൂറുമേനി വിളയിച്ചത്. കോവിഡ് കാലത്തും പച്ചക്കറിക്കായി നിരവധി പോരണ് ഇവരുടെ തോട്ടത്തിലെത്തുന്നത്. പാലങ്ങാട് അങ്ങാടിയോട് ചേര്‍ന്നുള്ള വയലിലെ നെല്ല് കൊയ്‌തൊഴിഞ്ഞപ്പോഴാണ് ഇവിടെ പച്ചക്കറി വിളയിക്കാമെന്ന ചിന്ത ഉദിച്ചത്. പാരമ്പര്യ കര്‍ഷകരായ ആറു പേര്‍ ചേര്‍ന്ന് ഭൂ ഉടമയെ സമീപിച്ചപ്പോള്‍ മറിച്ചൊന്നും പറഞ്ഞില്ല.
 

നരിക്കുനി കൃഷി ഭവന്റെ സഹായംകൂടി ലഭിച്ചതോടെ ഇവരുടെ കൃഷിയിടത്തില്‍ നൂറു മേനി വിളവ് ലഭിച്ചു. വെണ്ട, പയര്‍, പാവല്‍, പടവലം, വെള്ളരി, മത്തന്‍, തണ്ണിമത്തന്‍ തുടങ്ങിയവയെല്ലാം ഇവര്‍ വിളയിച്ചെടുത്തു. മറ്റു ജോലികള്‍ക്കൊപ്പമാണ് ഇവര്‍ കൃഷിയിടത്തിലിറങ്ങിയത്. വിളവെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ ആളുകള്‍ പച്ചക്കറിക്കായി തോട്ടത്തിലെത്തുന്നതിനാല്‍ ലോക്ക് ഡൗണ്‍ കാലത്തെ വിപണിയും പ്രശ്‌നമല്ല. വിഷമില്ലാത്ത പച്ചക്കറിക്കൊപ്പം വിലക്കുറവും ഉള്ളതിനാല്‍ സമീപ പ്രദേശങ്ങളില്‍ നിന്നുപോലും ആവശ്യക്കാര്‍ എത്തുന്നുണ്ട്. നരിക്കുനിയില്‍ കൃഷി ഭവന്‍ ആരംഭിച്ച വിപണന കേന്ദ്രത്തില്‍ ഇവര്‍ പച്ചക്കറികള്‍ എത്തിക്കുന്നുണ്ട്. കാര്‍ഷിക സംസ്‌കാരം നില നിര്‍ത്തുന്നതോടൊപ്പം മികച്ച വരുമാനവും ലഭിക്കുന്നുവെന്ന ആത്മ സംതൃപ്തിയിലാണ് ഈ കര്‍ഷക കൂട്ടായ്മ.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies