18-Nov-2018 (Sun)
 
 
 
 
‍കുന്നിടിക്കലിനും വയല്‍ നികത്തലിനുമെതിരെ നടപടി 6 ടിപ്പറും 3 ജെ സി ബി യും പിടികൂടി
   
vps
27-Dec-2014
 

താമരശ്ശേരി: അനധികൃത കുന്നിടിക്കലിനും വയല്‍ നികത്തലിനുമെതിരെ റവന്യൂ വകുപ്പ് നടപടി ആരംഭിച്ചു. കൃസ്മസ് അവധി മുതലെടുത്ത് കുന്നിടിക്കാനും വയല്‍ നികത്താനും രംഗത്തിറങ്ങിയവരാണ് റവന്യൂ ഉദ്യോഗസ്ഥരുടെ വലയിലായത്. താമരശ്ശേരി, പുതുപ്പാടി ഭാഗങ്ങളില്‍നിന്നായി ആറ് ടിപ്പറും മൂന്ന് ജെ സി ബി യും പിടിച്ചെടുത്ത് ആര്‍ ഡി ഒ ക്ക് റിപ്പോര്‍ട്ട് നല്‍കി. കുന്നിടിച്ചുള്ള വയല്‍ നികത്തലിനെതിരെ പരാതി വ്യാപകമായതോടെയാണ് താമരശ്ശേരി തഹസില്‍ദാര്‍ കെ സുബ്രഹ്മണ്യന്റെ നിര്‍ദ്ധേശപ്രകാം നേതൃത്വത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധനക്കിറങ്ങിയത്. പുതുപ്പാടി വില്ലേജ് ഓഫീസിന് സമീപത്തെ വയല്‍ നികത്തുന്നതിനിടെയാണ് രണ്ട് ടിപ്പര്‍ലോറികള്‍ പിടികൂടിയത്. ഈ ഭാഗത്ത് മാസങ്ങളായി വയലുകള്‍ മണ്ണിട്ട് നികത്തുന്നുണ്ടെങ്കിലും വില്ലേജ് അധികൃതര്‍ മൗനം പാലിക്കുകയായിരുന്നു. പുതുപ്പാടി എലിക്കാട്ടുനിന്ന് ഒരു ടിപ്പര്‍ലോറിയും കൂടത്തായി അയ്യപ്പക്ഷേത്രത്തിന് സമീപത്തുനിന്നും കുന്നിടിക്കുന്നതിനിടെ ഒരു ജെ സി ബി യും രണ്ട് ടിപ്പര്‍ ലോറികളും റവന്യൂ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. താമരശ്ശേരി കാരാടി ഭാഗത്ത് മണ്ണിടിക്കുന്നതിനിടെ ഒരു മണ്ണുമാന്തിയും ചുങ്കം ബൈപ്പാസ് റോഡിന് സമീപം മണ്ണിടിക്കുകന്നതിനിടെ ഒരു മണ്ണുമാന്തിയും ഒരു ടിപ്പറും പിടികൂടി. വാഹനങ്ങള്‍ താലൂക്കോഫീസ് പരിസരത്ത് സൂക്ഷിച്ചിരിക്കുകയാണ്‌

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies