18-Nov-2018 (Sun)
 
 
 
 
‍നാലുകിലോ കഞ്ചാവുമായി വയനാട് സ്വദേശി താമരശ്ശേരിയില്‍ പിടിയില്‍
   
vps
14-Jan-2015
 

താമരശ്ശേരി: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കഞ്ചാവ് മൊത്ത വിതരണം നടത്തുന്ന വയനാട് സ്വദേശി റൂറല്‍ എസ് പി യുടെ ഷാഡോ പോലീസിന്റെ വലയിലായി. മനന്തവാടി അമ്പൂറ്റികുന്ന് കിഴക്കന്‍ചാലില്‍ ഇബ്രാഹീം(47) ആണ് കോഴിക്കോട് റൂറല്‍ എസ് പി. പി എച് അഷ്‌റഫിന് ലഭിച്ച രഹസ്യ വിലരത്തെ തുടര്‍ന്ന് ഷാഡോ പോലീസിന്റെ പിടിലായത്. പാലക്കാട്ട് നിന്നും എത്തിച്ച നാലുകിലോ കഞ്ചാവ് താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തുനിന്നും ആവശ്യക്കാരന് കൈമാറുന്നതിനിടെ ഷാഡോ പോലീസ് പിടികൂടുകയായിരുന്നു.

 

ചില്ലറ വിപണിയില്‍ രണ്ടര ലക്ഷം രൂപ വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്. കിലോക്ക് പതിനൊന്നായിരം രൂപ നിരക്കിലാണ് ഇയാള്‍ ചില്ലറ വില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് നല്‍കുന്നത്. താമരശ്ശേരി, ബാലുശ്ശേരി, കോഴിക്കോട് മേഖലകളില്‍ ഇബ്രാഹീം പതിവായി കഞ്ചാവ് വിതരണം ചെയ്യുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പ്രതിയേയും കഞ്ചാവും കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച നാര്‍ക്കോട്ടിക് കോടതിയില്‍ ഹാജറാക്കും.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies