24-May-2018 (Thu)
 
 
 
 
‍അര്‍ഹതപ്പെട്ടവരെ ആദരിക്കുന്നത് സമൂഹത്തിന് കൂടുതല്‍ ഗുണം ചെയ്യും; രമേഷ് ചെന്നിത്തല
   
vps
09-Feb-2015
 

താമരശ്ശേരി: സ്തുത്യര്‍ഹമായ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ആദരിക്കുക വഴി സമൂഹം തന്നെയാണ് ആദരിക്കപ്പെടുന്നതെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പുമന്ത്രി രമേഷ് ചെന്നിത്തല. കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുള്ള ഉത്തേജനം ഇതുവഴി ലഭിക്കുമെന്നും അദ്ധേഹം പറഞ്ഞു. വിവിധ പുരസ്‌കാര ജേതാക്കള്‍ക്ക് താമരശ്ശേരി വികസന സമിതി ഏര്‍പ്പെടുത്തിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

 

രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ നേടിയ വിജിലന്‍സ് എസ് പി. സി ടി ടോം, മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡല്‍ നേടിയ താമരശ്ശേരി ഡി വൈ എസ് പി ജെയ്‌സണ്‍ കെ അബ്രഹാം, ജനജാഗരണ്‍ മാധ്യമ പുരസ്‌കാര ജേതാക്കളായ സിദ്ധീഖ് പന്നൂര്‍, ടി ആര്‍ ഓമകുട്ടന്‍, മികച്ച മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പി അബ്ദുല്‍ റഷീദ്, മികച്ച സംഘാടകന്‍ പി സി അഷ്‌റഫ്, യുവ വ്യവസായി അബ്ദുറഹിമാന്‍ വി ഒ ടി എന്നിവരെ ആഭ്യന്തരമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. ഡി സി സി പ്രസിഡന്റ് കെ സി അബു അധ്യക്ഷത വഹിച്ചു. റൂറല്‍ എസ് പി. പി എച് അഷ്‌റഫ്, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി മുഹമ്മദ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി നീര്‍വേലില്‍, എന്‍ സുബ്രഹ്മണ്യന്‍, എ അരവിന്ദന്‍, അഡ്വ. ബിജു കണ്ണന്തറ സംബന്ധിച്ചു. പി സി ഹബീബ് തമ്പി സ്വാഗതവും നവാസ് ഈര്‍പ്പോണ നന്ദിയും പറഞ്ഞു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies