18-Aug-2018 (Sat)
 
 
 
 
‍യൂത്ത് ലീഗ് റാലിയിലേക്ക് ഒംനി വാന്‍ ഓടിച്ചുകയറ്റി; എട്ടുപേര്‍ക്ക് പരുക്ക് നാലുപേര്‍ അറസ്റ്റില്‍
   
vps
22-Apr-2015
 

ഈങ്ങാപ്പുഴ: യൂത്ത് ലീഗ് പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായുള്ള റാലിയിലേക്ക് ഒംനി വാന്‍ ഓടിച്ചുകയറ്റിയ നാലുപേര്‍ അറസ്റ്റില്‍. വാന്‍ ഓടിച്ച പുതുപ്പാടി കുഞ്ഞുകുളം പുത്തന്‍തെരിവ് ഹര്‍ഷാദ്(26), കുഞ്ഞുകുളം മുതുവാടന്‍ ജാഫര്‍(29), എലോക്കര പെരിങ്കിടക്കാട്ടില്‍ സ്വാദിഖലി(23), എലോക്കര കണ്ണാടിപൊയില്‍ മുഹമ്മദ് സ്വാലിഹ്(30) എന്നിവരെയാണ് താമരശ്ശേരി സി ഐ. എം ഡി സുനിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

 

ഞായറാഴ്ച രാത്രി ഏഴരയോടെ ഈങ്ങാപ്പുഴ പാലത്തിന് സമീപത്തായിരുന്നു സംഭവം. സംഭവത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരുക്കേറ്റിരുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകരും കൈതപ്പൊയില്‍ സ്വദേശികളുമായ മുര്‍ഷിദ്, മുഹമ്മദ് സഫ്‌വാന്‍, അടിവാരം സ്വദേശി ഇസ്മായില്‍, ഈങ്ങാപ്പുഴ സ്വദേശി ഗഫൂര്‍, ചമല്‍ വെണ്ടേക്കുംചാല്‍ കുളങ്ങര അബ്ദുല്‍ നാസര്‍ എന്നിവര്‍ക്കും താമരശ്ശേരി എസ് ഐ രാജേഷിനും രണ്ട് പോലീസുകാര്‍ക്കുമാണ് പരുക്കേറ്റത്. റാലിയിലേക്ക് ഇടിച്ചുകയറിയ വാന്‍ സ്ഥളത്തുണ്ടായിരുന്ന പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും റാലിക്കുള്ളിലൂടെ 250 മീറ്ററോളം ഓടിച്ചു. യൂത്ത്‌ലീഗ് പ്രവര്‍ത്തകരായിരുന്ന ഇവര്‍ ഇപ്പോള്‍ പ്രാദേശിക നേതൃത്വവുമായി ഇടഞ്ഞ് കഴിയുന്നവരാണ്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies