താമരശ്ശേരി തച്ചംപൊയില്‍ പുതിയാറമ്പത്ത് പരേതനായ ടി പി മുഹമ്മദിന്റെ മകന് ടി പി അബ്ദുല്ലത്തീഫ്(ബാവ 46) നിര്യാതനായി.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ജീവനക്കാരനാണ്. തച്ചംപൊയില്‍ മഹല്ലുകമ്മിറ്റി അംഗം, പുതിയാറമ്പത്ത് പള്ളി കമ്മിറ്റി വൈസ് പ്രസിഡന്റ്, എന്‍ ജി ഒ യൂണിയന് ജില്ലാ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. മാതാവ്: ജമീല ഹജ്ജുമ്മ. ഭാര്യ: സാബിറ. മക്കള്‍: ശബീറലി, ഫസ്ന, ദില്‍ന.