15-Dec-2018 (Sat)
 
 
 
 
‍കൊടുവള്ളിയില്‍ ടിപ്പര്‍ ലോറിയും ബസ്സും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു; ഇരുപതോളം പേര്‍ക്ക് പരുക്ക്
   
vps
15-Oct-2015
 

കൊടുവള്ളി: ടിപ്പര്‍ ലോറിയും ബസ്സും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ടിപ്പര്‍ ഡ്രൈവര്‍ കൊടുവള്ളി കിഴക്കോത്ത് കച്ചേരിമുക്ക് കുണ്ടത്തില്‍ മുഹമ്മദ്,ലോഡിംഗ് തൊഴിലാളി കച്ചേരിമുക്ക് കാവിലുമ്മാരം തലപ്പടിക്കല്‍ അയമു എന്നിവരാണ് മരിച്ചത്. ബസ് യാത്രക്കാരായ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ബാംഗ്ലൂര്‍ ദേശീയ പാതയില്‍ കൊടുവള്ളി പാലക്കുറ്റിയില്‍ ബുധനാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്നും സുല്‍ത്താന്‍ ബത്തേരിക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും എതിരെ വന്ന ടിപ്പറുമാണ് അപകടത്തില്‍ പെട്ടത്. താമരശ്ശേരി ഭാഗത്തുനിന്നും കരിങ്കല്ലുമായി അമിത വേഗതയിലെത്തിയ ടിപ്പര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബസ്സില്‍ ഇടിക്കുകയായിരുന്നു. ടിപ്പറും ബസ്സിന്റെ മുന്‍ ബാഗവും പൂര്‍ണമായും തകര്‍ന്നു. ടിപ്പറിലുണ്ടായിരുന്ന കരിങ്കല്ല് യാത്രക്കാരുടെ ദേഹത്തേക്ക് തെറിച്ചുവീണു. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. കൊടുവള്ളി പോലീസും നാട്ടുകാരും ചേര്‍ന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies