22-Apr-2018 (Sun)
 
 
 
 
‍കട്ടിപ്പാറയില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ റിട്ടേണിംഗ് ഓഫീസറെ രണ്ട് മണിക്കൂറോളം തടഞ്ഞുവെച്ചു.
   
vps
15-Oct-2015
 

കട്ടിപ്പാറ: സത്യപ്രസ്ഥാവനയില്‍ ഒപ്പിടാന്‍ മറന്ന സ്ഥാനാര്‍ത്ഥിയെ വിളച്ചുവരുത്തി ഒപ്പിടീക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് കട്ടിപ്പാറയില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ റിട്ടേണിംഗ് ഓഫീസറെ രണ്ട് മണിക്കൂറോളം തടഞ്ഞുവെച്ചു. പതിനാലാം വാര്‍ഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നിലവില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ മുഹമ്മദ് ഷാഹിമാണ് ഒപ്പിടാതെ സത്യപ്രസ്ഥാവന സമര്‍പ്പിച്ചത്. മൂന്ന് സെറ്റ് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും സത്യപ്രതിജ്ഞ ഒപ്പിട്ട് നല്‍കിയിരുന്നില്ല. സൂഷ്മ പരിശോധനക്കെടുത്തപ്പോള്‍ റിട്ടേണിംഗ് ഓഫീസര്‍ ദിനേശ് ഇക്കാര്യം സൂചിപ്പിച്ചതോടെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ പത്രിക സ്വീകരിക്കാന്‍ തീരുമാനിച്ചതോടെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ റിട്ടേണിംഗ് ഓഫീസറെ തടഞ്ഞുവെച്ചു. കൂടുതല്‍ പ്രവര്‍ത്തകരെത്തി പഞ്ചായത്തോഫീസും ഉപരോധിച്ചു. ഒപ്പിടാത്ത സത്യപ്രസ്ഥാവനയാണ് സ്വീകരിച്ചതെന്ന് എഴുതി നല്‍കിയതിനാല്‍ വൈകിട്ട് ഏഴുമണിയോടെ പ്രതിഷേധക്കാര്‍ പിന്‍മാറുകയായിരുന്നു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies