18-Aug-2018 (Sat)
 
 
 
 
‍ കൊടുവള്ളിയില്‍ ബൈക്കും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
   
vps
31-Oct-2015
 

കൊടുവള്ളി: ബൈക്കും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വെണ്ണക്കാട് തെക്കെപൊയില്‍ അബ്ദുല്‍ സലീമിന്റെയും നസീറയുടെയും മകന്‍ മുഹമ്മദ് ഫസല്‍(18) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ സൗത്ത് കൊടുവള്ളി ഹോമിയോ ഡിസ്‌പെന്‍സറിക്ക് സമീപത്തായിരുന്നു അപകടം. കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ഫസലിന്റെ ബൈക്ക് റോഡിന്റെ മറുഭാഗത്തേക്ക് പ്രവേശിച്ച ഗുഡ്‌സ് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies