22-Apr-2018 (Sun)
 
 
 
 
‍ താമരശ്ശേരി തച്ചംപൊയിലില്‍ സ്വകാര്യ ബസ്സ് മരത്തിലിടിച്ച് 31 പേര്‍ക്ക് പരുക്ക്
   
vps
18-Nov-2015
 

താമരശ്ശേരി: തച്ചംപൊയിലില്‍ സ്വകാര്യ ബസ്സ് മരത്തിലിടിച്ച് 31 പേര്‍ക്ക് പരുക്ക്. കൊയിലാണ്ടി താമരശ്ശേരി റൂട്ടിലോടുന്ന എ ബി ടി ബസ്സാണ് അപകടത്തില്‍ പെട്ടത്. ബുധന്‍ രാവിലെ 11 മണിയോടെ താമരശ്ശേരി ഭാഗത്തേക്ക് വരുന്നതിനിടെ തച്ചംപൊയില്‍ അങ്ങാടിക്ക് സമീപത്തായിരുന്നു അപകടം. റോഡരികിലെ ഉണങ്ങിയ മരത്തിന്റെ കൊമ്പ് ബസ്സിന് മുന്നിലേക്ക് വീണപ്പോള്‍ പെട്ടന്ന് വെട്ടിച്ചതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

 

നിയന്ത്രണം വിട്ട ബസ്സ് റോഡിന്റെ മറുവശത്തുള്ള ഉണങ്ങിയ മരത്തില്‍ ഇടിക്കുകയായിരുന്നു. ബസ്സിലെ യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെയുള്ള 31 പേര്‍ക്കും പരുക്കേറ്റു. ഇവരെ താമരശ്ശേരി താലൂക്കാശുപത്രിയില്‍ പ്രാധമിക ചികിത്സ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ബസ്സിന്റെ സീറ്റിനും മരത്തിനും ഇടയില്‍ അകപ്പെട്ട ഡ്രൈവറെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. നാട്ടുകാരും പോലീസും ചേര്‍ന്ന് കിട്ടിയ വാഹനങ്ങളില്‍ എല്ലാവരെയും താമരശ്ശേരി താലൂക്കാശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് പരിസരത്തെ ആശുപത്രികളില്‍നിന്നെല്ലാം ആമ്പുലന്‍സുകള്‍ എത്തിച്ചും ടാക്‌സി വാഹനങ്ങളിലുമാണ് മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തെ തുടര്‍ന്ന് രണ്ടര മണിക്കൂറോളം സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. മുക്കത്തുനിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies