15-Dec-2018 (Sat)
 
 
 
 
‍തച്ചംപൊയില്‍ ബസ്സപകടം; ചികിത്സയിലായിരുന്ന വള്ളിയോത്ത് സ്വദേശിനി മറിയം മരിച്ചു.
   
vps
01-Dec-2015
 

താമരശ്ശേരി: തച്ചംപൊയിലില്‍ സ്വകാര്യ ബസ്സ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ എകരൂല്‍ വള്ളിയോത്ത് സ്വദേശിനി മരിച്ചു. കണ്ണോറകുഴിയില്‍ അഹമ്മദിന്റെ ഭാര്യ മറിയം(63) ആണ് മരിച്ചത്. കൊയിലാണ്ടി താമരശ്ശേരി റൂട്ടിലോടുന്ന എ ബി ടി ബസ്സ് ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് അപകടത്തില്‍ പെട്ടത്. താമരശ്ശേരി ഭാഗത്തേക്ക് വരുന്നതിനിടെ തച്ചംപൊയില്‍ അങ്ങാടിക്ക് സമീപത്തായിരുന്നു സംഭവം. റോഡരികിലെ ഉണങ്ങിയ മരത്തിന്റെ കൊമ്പ് ബസ്സിന് മുന്നിലേക്ക് വീണപ്പോള്‍ പെട്ടന്ന് വെട്ടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ്സ് റോഡിന്റെ മറുവശത്തുള്ള ഉണങ്ങിയ മരത്തില്‍ ഇടിക്കുകയായിരുന്നു. ബസ്സിലെ യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെയുള്ള 31 പേരെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ വൈകിട്ട് മൂന്നരയോടെയാണ് മറിയം മരിച്ചത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies