22-Apr-2018 (Sun)
 
 
 
 
‍ബസ്സിനടിയില്‍പെട്ട് വിദ്യാര്‍ത്ഥി മരിച്ചു.
   
vps
03-Dec-2015
 

താമരശ്ശേരി: ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ത്ഥി സ്‌കൂള്‍ ബസ്സിനടയില്‍പെട്ട് മരിച്ചു. കട്ടിപ്പാറ ചമല്‍ നിര്‍മല യു പി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയും പെരുമ്പള്ളി മലയില്‍ അബ്ദുല്‍ നാസര്‍ മുസ്ലിയാരുടെ മകനുമായ മുഹമ്മദ് റാഷിദ്(12) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ ചമല്‍ ചുണ്ടേന്‍കുഴിയിലായിരുന്നു അപകടം. സ്‌കൂളില്‍നിന്നും മടങ്ങവെ ഇതുവഴി വന്ന സുഹൃത്തിന്റെ ബൈക്കില്‍കയറിയതായിരുന്നു റാഷിദ്. കട്ടിപ്പാറയില്‍ നടക്കുന്ന താമരശ്ശേരി ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളേയുമായി മടങ്ങുകയായിരുന്ന കോടഞ്ചേരി സെന്റ് ജോസഫ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ബസ്സിനെ മറി കടക്കുന്നതിനിടെ ബസ്സ് ബൈക്കിലിടിക്കുകയായിരുന്നു. ബസ്സിനടിയിലേക്ക് തെറിച്ചു വീണ റാഷിദിന്റെ ദേഹത്തുകൂടെ ബസ്സ് കയറിയിങ്ങിയതായി സംശയിക്കുന്നു. മയ്യിത്ത് നിസ്‌കാരം ബുധനാഴ്ച ഉച്ചയോടെ എലോക്കര ജുമുഅ മസ്ജിദില്‍.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies