18-Aug-2018 (Sat)
 
 
 
 
‍പുതുപ്പാടിയില്‍ ബി എസ് പി നേതാവിനെ കാറില്‍ കെട്ടിയിട്ട് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന്; വിശ്വസിക്കാനാവാതെ നാട്ടുകാര്‍
   
vps
11-Jan-2016
 

പുതുപ്പാടി: ബി എസ് പി സംസ്ഥാന വൈസ് പ്രസിഡന്റ് ഗഫൂര്‍ പുതുപ്പാടിയെ കാറില്‍ കെട്ടിയിട്ട് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മലപുറം ജി എം യു പി സ്‌കൂളിന് മുന്‍വശത്ത് കാറ് തടഞ്ഞുനിര്‍ത്തി കൊല്ലാന്‍ ശ്രമിച്ചെന്നാണ് ഗഫൂറിന്റെ പരാതി. ഗഫൂര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്.

 

എറണാകുളത്ത് പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്ത് കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലെത്തി തന്റെ കാറില്‍ മടങ്ങവെ കറുത്ത സ്‌കോര്‍പിയോ റോഡിന് കുറുകെയിട്ട് കാര്‍തടയുകയായിരുന്നവത്രെ. നാലംഗ സംഘം കാലുകള്‍ ബന്ധിക്കുകയും ഇരു കൈകളും കാറിന്റെ സ്റ്റിയറിംഗില്‍ കൂട്ടി കെട്ടുകയും ചെയ്തു. ബ്രീഫ് കേസിലുണ്ടായിരുന്ന 310000 രൂപ അക്രമികള്‍ കവര്‍ന്നു. തുടര്‍ന്ന് കാറിന്റെ മുന്‍ഭാഗത്തെ സീറ്റില്‍ പെട്രോളൊഴിച്ച് തീ കൊളുത്തി ഇവര്‍ രക്ഷപ്പെട്ടുവെന്നും നിമിശങ്ങള്‍ക്കകം കാറിന്റെ ലോക്ക് കടിച്ച് തുറന്ന് കൈ വലിച്ചെടുത്ത് റോഡിലേക്ക് ചാടിയതിനാല്‍ രക്ഷപ്പെട്ടെന്നുമാണ് ഗഫൂര്‍ പോലീസില്‍ മൊഴി നല്‍കിയത്. താമരശ്ശേരി ഡി വൈ എസ് പി. ആര്‍ ശ്രീകുമാര്‍, സി ഐ, കെ സുഷീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വയനാട്ടില്‍നിന്നുള്ള സൈന്റിഫിക് അസിസ്റ്റന്റും വടകരയില്‍നിന്നുള്ള വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി. സംഭവത്തില്‍ ദുരൂഹതയുള്ളതായും സമഗ്ര അന്വേഷണം നടത്തി നിജസ്ഥിതി പുറത്തെത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies