പുതുപ്പാടിയില്‍ മാവോയിസ്റ്റ് പോസ്റ്റര്‍;
തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം
പുതുപ്പാടി: തിരഞ്ഞെടുപ്പ് ബഹിഷ്കരണമെന്ന ആഹ്വാനവുമായി മാവോയിസ്റ്റ് സംഘടനയായ പോരാട്ടത്തിന്റെ പോസ്റ്റര്‍. ഈങ്ങാപ്പുഴയിലും പഞ്ചായത്ത് ബസാറിലുമാണ് പോരാട്ടത്തിന്റെ പത്തോളം പോസ്റ്ററുകള്‍ പതിച്ചത്. വിനാശ വികസനത്ത്, സാമ്രാജ്യത്വ സേവകര്‍ക്ക്, ജന ശത്രുക്കള്‍ക്ക് നാം എന്തിനു വോട്ട് ചെയ്യണം എന്നാണ് പോരാട്ടത്തിന്റെ ചോദ്യം. കര്‍ഷകരെ, തൊഴിലാളികളെ, ആദിവാസികളെ, ദളിതരെ, മുസ്ലിംകളെ സ്ത്രീകളെ, മതന്യൂനപക്ഷങ്ങളെ ദേശീയതകളെ മര്‍ദ്ദിച്ചൊതുക്കുന്ന പാര്‍ലമെന്ററി തിരഞ്ഞെടുപ്പല്ല വിമോചനത്തിന്റെ പാത, ജനകീയ പോരട്ടങ്ങളാണ്. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുക, യതാര്‍ത്ഥ ജനാധിപത്യത്തിനായി പോരാടുക, ഇതാണ് പോസ്റ്ററിന്റെ പൂര്‍ണ രൂപം.
സംഭവത്തില്‍ യു എ പി എ നിയമപ്രകാരം താമരശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തൃശൂരും വയനാട്ടിലും പതിച്ച പോസ്റ്റുകള്‍ തന്നെയാണ് പുതിപ്പാടിയിലും പതിച്ചതെന്നാണ് സൂചന.