18-Aug-2018 (Sat)
 
 
 
 
‍റോഡിന് കുറുകെ കിടന്ന ടിപ്പറില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ഗുരുതര പരുക്ക്; താമരശ്ശേരി വെഴുപ്പൂരില്‍ സംസ്ഥാന പാത ഉപരോധിച്ചു.
   
vps
21-Jul-2016
 

താമരശ്ശേരി: കാറുമായി കൂട്ടിയിടിച്ച് റോഡിന് കുറുകെ കിടന്ന ടിപ്പറിലിടിച്ച സ്‌കൂട്ടര്‍യാത്രക്കാരന് ഗുരുതര പരുക്ക്. മണിക്കൂറുകള്‍ റോഡിനു കുറുകെ കിടന്ന ടിപ്പര്‍ നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഒരുമണിക്കൂറോളം സംസ്ഥാന പാത ഉപരോധിച്ചു. സംസ്ഥാന പാതയില്‍ വെഴുപ്പൂര്‍ ഭാഗത്തായിരുന്നു സംഭവം. തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പറും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാധത്തില്‍ ഇടത്തോട്ട് തിരിഞ്ഞ് റോഡിന് കുറുകെയായാണ് ടിപ്പര്‍ നിന്നത്. രാത്രി ഒമ്പത് മണിയോടെയാണ് മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടര്‍ റോഡിന് കുറുകെ കിടന്ന ടിപ്പറില്‍ ഇടിച്ചത്. സാരമായി പരുക്കേറ്റ മുക്കം കുമരനല്ലൂര്‍ കൂടത്തിങ്കല്‍ ഉവൈസി(22)നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിപ്പറില്‍ ഇടിച്ച് തലക്കാണ് സാരമായി പരുക്കേറ്റത്.

 

വളവില്‍ റോഡിന് കുറുകെ കിടക്കുന്ന ടിപ്പര്‍ നീക്കം ചെയ്യാന്‍ പലതവണ പോലീസിനോട് ആവശ്യപ്പെട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പ്രതിഷേധവുമായി നാട്ടുകാര്‍ റോഡില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് രാത്രി പത്തരയോടെയാണ് പോലീസ് സ്ഥലത്തെത്തി ടിപ്പര്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies