24-May-2018 (Thu)
 
 
 
 
‍കൊടുവള്ളി തലപ്പെരുമണ്ണയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു
   
vps
28-Feb-2018
 

കൊടുവള്ളി: നഗര സഭയിലെ തലപ്പെരുമണ്ണ ഡിവിഷനിലേക്കുള്ള ഉപ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. തലപ്പെരുമണ്ണ ജി എം എല്‍ പി സ്‌കൂളിലാണ് ബൂത്ത് ഒരുക്കിയിരിക്കുന്നത്. രാവിലെ ഏഴുമണിയോടെ ആരംഭിച്ച വോട്ടെടുപ്പ് സമാധാന പരാമാണ്. എല്‍ ഡി എഫിലെ ശബ്‌ന നൗഫലും യു ഡി എഫിലെ സറീന റഫീഖും തമ്മിലാണ് മത്സരം. കൂടാതെ മൂന്ന് റിബലുകളും രംഗത്തുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 84 വോട്ടിന് വിജയിച്ച മുസ്ലിംലീഗിലെ റസിയ ഇബ്രാഹീം രാജി വെച്ചതിനെ തുടര്‍ന്നാണ് ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. നഗരസഭ ഭരണ സമിതിക്കും മുസ്ലിംലീഗ് നേതൃത്വത്തിനുമെതിരെ അഴിമതി ആരോപണവുമായാണ് റസിയ ഇബ്രാഹീം രാജിവെച്ചത്. നഗരസഭ ഭരണം നിലനിര്‍ത്താന്‍ യു ഡി എഫിനും ഭരണം പിടിച്ചെടുക്കാന്‍ എല്‍ ഡി എഫിനും തലപ്പെരുമണ്ണയിലെ വിജയം അനിവാര്യമാണ്.

 

കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ ചന്ദ്രമോഹന്റെ നേതൃത്വത്തില്‍ പ്രദേശത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയാണ് വോട്ടെണ്ണല്‍.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies