15-Dec-2018 (Sat)
 
 
 
 
‍പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കൂടെ താമസിപ്പിച്ച് പീഡിപ്പിച്ചു
   
vps
03-Mar-2018
 

തിരുവമ്പാടി: പതിനാറു കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കൂടെ താമസിപ്പിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. മലയമ്മ ആലിന്‍തറ പഴനിലക്കല്‍ വിഷ്ണു(22)വിനെയാണ് തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. കൂടരഞ്ഞി സ്വദേശിനിയായ പ്ലസ് വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് രാമനാട്ടുകരയില്‍ എത്തിക്കുകയും മുറി വാടകക്കെടുത്ത് അഞ്ച് ദിവസത്തോളം പീഡിപ്പിക്കുകയുമായിരുന്നു. ഫെബ്രുവരി 23 സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനി തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ തിരുവമ്പാടി പോലീസില്‍ പരാതി നല്‍കുകിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് 27 ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിഷ്ണുവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്. കേസന്വേഷിക്കുന്ന താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ ടി എ അഗസ്റ്റിന്റെ നിര്‍ദ്ധേശ പ്രകാരം അഡീഷനല്‍ എസ് ഐ. കെ ശ്രീണിവാസനും സംഘവും വിഷ്ണുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies