കോടഞ്ചേരി നെല്ലിപ്പൊയിലില് ഓട്ടോറിക്ഷ തോട്ടിലേക്കു വീണ് വീട്ടമ്മ മരിച്ചു
കോടഞ്ചേരി: കുടുംബം സംഞ്ചരിച്ച ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. നെല്ലിപ്പൊയില്‍ പുതിയപറമ്പത്ത് വേലായുധന്റെ ഭാര്യ സുമതി(50)യാണ് മരിച്ചത്. മകള്‍ സുഖിലയുടെ മക്കളായ ആല്വിന്(9), ഏബിള്‍(7) എന്നിവരെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെല്ലിപ്പൊയില്‍ മഞ്ഞുവയല് റോഡില്‍ പാത്തിപ്പാറ പാലത്തില്‍ വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അപകടം. ഓട്ടോയിലുണ്ടായിരുന്ന മകള്‍ സുഖിലയും ഓട്ടോറിക്ഷ ഓടിച്ച സുഖിലയുടെ ഭര്‍ത്താവ് ബോബിയും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചയോടെ വീട്ടിലെത്തിച്ച് സംസ്കരിക്കും