22-Apr-2018 (Sun)
 
 
 
 
‍ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിക്ക് തീ പിടിച്ചു.
   
vps
08-Mar-2018
 

അടിവാരം: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിക്ക് തീ പിടിച്ചു. ചുരം ആറാം വളവിന് സമീപം വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ചുരം കയറുകയായിരുന്ന ടിപ്പറിന് മുന്‍ഭാഗത്തുനിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട ജീവനക്കാര്‍ ടിപ്പര്‍ നിര്‍ത്തി ഇറങ്ങി ഓടുകയായിരുന്നു. കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.

 

ടിപ്പറിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തി നശിച്ചു. ടിപ്പിറിന് തീ പിടിച്ചതിനാല്‍ ചുരത്തില്‍ ഒരു മണിക്കൂറോറം ഗതാഗതം മുടങ്ങി. പോലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies