18-Oct-2018 (Thu)
വ്യാഴാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍; ബി ജെ പി പിന്തുണ പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതി അറസ്റ്റില്‍; മാതാപിതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ റിമാണ്ടില്‍ അനര്‍ഹരായ കാര്‍ഡുടമകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണം ബാലാവകാശ സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിന് ശില്‍പ്പശാല നടത്തും പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതിയെ കണ്ടെത്താനായില്ല പ്രളയക്കെടുതി: വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ നഷ്ടകണക്കെടുക്കുന്നു റഫാല്‍ കരാര്‍ അഴിമതി; സംയുക്ത പാര്‍ലമെന്റ് കമ്മറ്റി അന്വേഷണം അവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റ് ഓഫീസ് പിക്കറ്റിംഗ് നടത്തി അഞ്ച് ലിറ്റര്‍ ചാരായവുമായി കോടഞ്ചേരി സ്വദേശി പിടിയില്‍ പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എല്‍ ഡി എഫ് മാര്‍ച്ച്
 
 
 
 
‍കൊടുവള്ളിയിലെ കവര്‍ച്ച; രണ്ട് പ്രതികളെ തെളിവെടുപ്പിനായി കൊടുവള്ളിയില്‍ എത്തിച്ചു
   
vps
09-Aug-2018
 

കൊടുവള്ളി: സില്‍സില ജ്വല്ലറിയുടെ ചുമര്‍ തുരന്ന് കവര്‍ച്ച നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ രണ്ട് ഇതര സംസ്ഥാനക്കാരെ കൊടുവള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ജാര്‍ഘണ്ഡ് സ്വദേശി സപന്‍ രജക്, പശ്ചിമ ബംഗാള്‍ സ്വദേശി മൊബൂദ് ഹുസ്സൈന്‍ എന്നിവരെയാണ് കൊടുവള്ളി പോലീസ് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങിയത്. ഇരുവരെയും കൊടുവള്ളിയിലെ ജ്വല്ലറിയിലും ഇവര്‍ താമസിച്ചിരുന്ന പൂനൂര്‍ ചേപ്പാലയിലെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.

 

ജ്വല്ലറിയുടെ പിന്‍വശത്തുകൂടി കവര്‍ച്ചക്കെത്തിയ വഴി പ്രതികള്‍ പോലീസിന് കാണിച്ചുകൊടുത്തു. ചുമര്‍ തുരന്ന് ജ്വല്ലറിക്കുള്ളില്‍ ആദ്യം ഇറങ്ങിയത് താനാണെന്നും തുടര്‍ന്ന് കട്ടര്‍ ഉപയോഗിച്ച് രഹസ്യ അറയും ലോക്കറും തകര്‍ത്തുവെന്നും ഗ്യാസ് കട്ടിംഗില്‍ വിദഗ്ദനായ മൊബൂദ് ഹുസ്സൈന്‍ പോലീസിന് മൊഴി നല്‍കി. ഒന്നരമണിക്കൂറുകൊണ്ടാണ് ലോക്കര്‍ തകര്‍ത്തതെന്നും ഇതോടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് തുരങ്കത്തിലൂടെ പുറത്തെത്തി വിശ്രമിച്ചുവെന്നും പ്രതി പറഞ്ഞു. ബീഹാര്‍ സ്വദേശിയായ മഞ്ചറാണ് രഹസ്യ അറയിലിറങ്ങി കവര്‍ച്ച നടത്തിയത്. മെയ് 17 ന് രാത്രിയാണ് ഏഴംഗ സംഘം ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന സില്‍സില ജ്വല്ലറിയുടെ ചുമര്‍ തുരന്ന് 3 കിലോയോളം സ്വര്‍ണവും 3 കിലോയോളം വെള്ളിയും രണ്ട് ലക്ഷം രൂപയുമാണ് കൊള്ളയടിച്ചത്. കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ പി ചന്ദ്രമോഹന്‍, എസ് ഐ കെ പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പശ്ചിമബംഗാളിലെത്തി മാള്‍ഡ ജില്ലയിലെ ഗംഗപ്രസാദ് സ്വദേശിയായ അക്രൂ സമാനെ ദിവസങ്ങള്‍ക്കകം അറസ്റ്റ് ചെയതിരുന്നു. തുടര്‍ന്നാണ് രണ്ടുപേര്‍ കൂടി പിടിയിലായത്. കേസില്‍ നാല്‌പേരെ കൂടി ഇനിയും പിടികിട്ടാനുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്നും ഇന്‍സ്‌പെക്ടര്‍ പി ചന്ദ്രമോഹന്‍ പറഞ്ഞു. കസ്റ്റഡിയിലുള്ള പ്രതികളെ ബുധനാഴ്ച താമരശ്ശേരി കോടതിയില്‍ ഹാജറാക്കും
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies