24-Sep-2018 (Mon)
 
 
 
 
‍താമരശ്ശേരി ചുരത്തിലെ അനധികൃത കെട്ടിടം പൊളിച്ചുമാറ്റുന്നു
   
vps
28-Aug-2018
 

താമരശ്ശേരി: ചുരം റോഡിനും പ്രദേശ വാസികള്‍ക്കും ഭീഷണിയായ കെട്ടിടം പൊളിച്ചുമാറ്റാനുള്ള നപടികള്‍ ആരംഭിച്ചു. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പാലിക്കാതെ ചുരം രണ്ടാം വളവില്‍ നിര്‍മിച്ച നാലു നില കെട്ടിടം അപകടാവസ്ഥയിലായതിനെ തുടര്‍ന്നാണ് കെട്ടിടം പൊളിച്ചുമാറ്റാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. ഈ മാസം ആദ്യ വാരത്തിലാണ് കെട്ടിടത്തിന്റെ ഫില്ലറുകള്‍ക്കും ചുമരുകള്‍ക്കും വിള്ളലുകള്‍ സംഭവിച്ചതായി കണ്ടെത്തിയത്. കെട്ടിടത്തിനോട് ചേര്‍ന്ന് ദേശീയ പാതയിലും വിള്ളല്‍ രൂപപ്പെട്ടിരുന്നു. റോഡ് ഇടിഞ്ഞ് കെട്ടിടത്തിലേക്ക് പതിച്ചാണ് കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചതെന്നാണ് സംശയം. കെട്ടിടത്തിന്റെ വിള്ളലുകള്‍ വര്‍ധിച്ചു വന്നതോടെയാണ് ദുരന്ത നിവാരണ നിയമ പ്രകാരം യുദ്ധ കാലാടിസ്ഥാനത്തില്‍ കെട്ടിടം പൊളുച്ചുമാറ്റാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. ഇതു പ്രാകരം കെട്ടിട ഉടമക്ക് പുതുപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയെങ്കിലും കെട്ടിടം പൊളിച്ചുമാറ്റാന്‍ തയ്യാറായിരുന്നില്ല.

 

തുടര്‍ന്ന് ജില്ലാ ഭരണകൂടം ഇടപെട്ട് 22.5 ലക്ഷം രൂപക്ക് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ ഏല്‍പിക്കുകയായിരുന്നു. കെട്ടിടത്തിനോട് ചേര്‍ന്നുള്ള മണ്ണ് നീക്കം ചെയ്യുകയും തുടര്‍ന്ന് കെട്ടിടത്തിന്റെ ഓരോ ഭാഗങ്ങളും മുറിച്ചുമാറ്റുകയുമാണ് ചെയ്യുന്നതെന്ന് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്ന തമ്പി അസ്സോസിയേറ്റ്‌സ് ഉടമ തമ്പി പറഞ്ഞു. മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി പൂര്‍ത്തീകരിച്ചു. വലിയ ഇരുമ്പ് റോപ്പുകള്‍ ഉപയോഗിച്ച് കെട്ടിടം ബന്ധിപ്പിച്ച ശേഷം സ്ലാബുകള്‍ മുറിക്കുന്ന പ്രവൃത്തി ആരംഭിക്കും. രണ്ട് നില പൂര്‍ത്തീകരിക്കാന്‍ ഇരുപത് ദിവസം ആവശ്യമാണെന്നും ഒരു മാസംകൊണ്ട് പൂര്‍ണമായും പൊളിച്ചുമാറ്റുമെന്നും കരാറുകാരന്‍ പറഞ്ഞു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies