16-Nov-2018 (Fri)
 
 
 
 
‍ദുരിതാശ്വാസം : സാമൂതിരി രാജ 25 ലക്ഷം കൈമാറി
   
vps
28-Aug-2018
 

കോഴിക്കോട്; പ്രളയക്കെടുതികളില്‍ നിന്ന് കേരളത്തെ രക്ഷിക്കാനുളള സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന് സാമൂതിരി രാജ ദേവസ്വത്തിനു വേണ്ടി കോഴിക്കോട് സാമൂതിരി കെ.സി ഉണ്ണി അനുജന്‍ രാജ 25 ലക്ഷം രൂപയുടെ ചെക്ക് എക്സൈസ്, തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ കൈമാറി. വളയനാട് ദേവീക്ഷേത്രം തിരുന്നാവായ മുകുന്ദക്ഷേത്രം, തൃപ്രങ്ങോട് ശിവക്ഷേത്രം, തളി മഹാക്ഷേത്രം, ആലത്തൂര്‍ ഹനുമാന്‍ കാവ്, എന്നീ ദേവസ്വങ്ങളില്‍ നിന്നാണ് തുക സമാഹരിച്ചത്.

 

എല്ലാ നന്ദി നിറഞ്ഞ പ്രവര്‍ത്തനങ്ങളിലും ഉയര്‍ന്ന ജനാധിപത്യബോധത്തോടെ കൂടെ നില്‍ക്കുന്ന സാമൂതിരി കുടുംബത്തെ അഭിനന്ദിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് കേരളം പുനര്‍നിര്‍മ്മിക്കാനുളള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്ന് മന്ത്രി പറഞ്ഞു. പി മോഹനന്‍മാസ്റ്റര്‍, സാമൂതിരി രാജയുടെ പേഴ്സണല്‍ സെക്രട്ടറി ടി.ആര്‍ രാമവര്‍മ്മ, സാമൂതിരി രാജയുടെ പുത്രി മായാഗോവിന്ദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies